ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി Clonmel Summer Fest 2024 ജൂലൈ 20-ന്

Tipperary-യിലെ ഇന്ത്യക്കാരുടെ സംഘടനയായ ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ Clonmel Summer Fest 2024 നടത്തപ്പെടുന്നു. ജൂലൈ 20-ആം തീയതി ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 9 വരെ ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ നടക്കുന്നത് കഴിഞ്ഞ വർഷത്തെ വേദിയായ ഫെറി ഹൗസ് സ്പോർട്സ് കോംപ്ലക്സിൽ ആണ്. കഴിഞ്ഞ വർഷത്തെ സമ്മർ ഫെസ്റ്റിന്റെ ഉജ്ജ്വല വിജയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കുവാൻ കഴിയുന്ന വിവിധങ്ങളായ കലാകായിക പരിപാടികൾ … Read more

കിൽക്കനി നഗരത്തെ സംഗീതത്തിൽ ആറാടിക്കാൻ അഫ്സലും കൂട്ടരും ജൂലൈ പത്താം തീയതി എത്തുന്നു

കിൽക്കനിയിലെ  പ്രശസ്ത ഇവന്റ് ഗ്രൂപ്പായ Grant Event Makers (GEM)-ന്റെ ആഭിമുഖ്യത്തിൽ അടുത്ത മാസം പത്താം തീയതി പ്രശസ്ത ഗായകൻ അഫ്‌സൽ നേതൃത്വം കൊടുക്കുന്ന ‘ഇളയനിലാ’ സംഗീത നിശ നടത്തപ്പെടുന്നു. ഈ സംഗീത സംഗമത്തിൽ ഗായകൻ അഫ്സലിന്റെ  കൂടെ മലയാളത്തിലെ അനുഗ്രഹീത ഗായകരായ പ്രസീദ ചാലക്കുടി (അജഗജാന്തരം  “ഒള്ളുള്ളേരി ” ) ഗായകൻ അതുല്‍ നറുകര (കടുവ  ” പാലാപ്പള്ളി”) ഗായിക ജാനകി നായർ, അഖില ആനന്ദ്, മിമിക്രി ആർട്ടിസ്റ്റ് ദിലീപ് കലാഭവൻ തുടങ്ങിയവരും പങ്കെടുക്കുന്നു. GEM കിൽക്കനിയും Mass … Read more

പോർട്ലീഷിന്റെ മണ്ണിൽ പുതുചരിത്രം കുറിക്കാൻ ഇന്ത്യൻ മഹാമേള

ഇന്ത്യൻ കൾചറൽ കമ്മ്യൂണിറ്റി ലീഷ് (ICCL) ആദ്യമായി സംഘടിപ്പിക്കുന്ന ‘Utsav 24’ എന്നു പേരിട്ടിരിക്കുന്ന ആഘോഷ പരിപാടികളുടെ തുടക്കം, കായിക മത്സരങ്ങൾക്ക് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് Portlaoise ഗാർഡ ഓഫീസർ നിർവഹിക്കുന്നതായിരിക്കും ജൂലൈ 27-ന് Rathleague GAA ഗ്രൗണ്ട് വേദിയാകുന്ന ഈ മേളയുടെ ഔപചാരികമായ ഉത്ഘാടനം രാവിലെ 11 മണിക്ക് ദീപം തെളിയിച്ചുകൊണ്ട് രാഷ്ട്രീയ സാംസ്‌കാരിക നായകന്മാർ നിർവഹിക്കും. രാവിലെ 9 മുതൽ രാത്രി 9 വരെ നീളുന്ന കലാകായിക മേളയിൽ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ചെത്തുന്ന താരങ്ങൾ … Read more

‘ഒള്ളുള്ളേരി,’ ‘പാലാപ്പള്ളി’ ഗായകർ ഒരേ വേദിയിൽ; ഡബ്ലിൻ സയന്റോളജി സെന്ററിലെ ‘അഫ്സൽ ലൈവ് ഇളയ നിലാ 2024’ പൊടിപൊടിക്കും!

മലയാളികളെ ത്രസിപ്പിച്ച ‘ഒള്ളുള്ളേരി ഒള്ളുള്ളേരി,’ ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്നീ ഗാനങ്ങളുടെ പിന്നണിക്കാര്‍ ഒരേ വേദിയില്‍. അജഗജാന്തരം എന്ന സിനിമയിലെ ഒള്ളുള്ളേരി ആലപിച്ച പ്രസീത ചാലക്കുടിയും, കടുവയിലെ പാലാപ്പള്ളി ആലപിച്ച അതുല്‍ നറുകരയുമാണ് ജൂലൈ 13-ന് ഡബ്ലിനില്‍ നടക്കുന്ന ‘അഫ്‌സല്‍ ലൈവ്- ഇളയ നിലാ 2024’ സംഗീതപരിപാടിയില്‍ ഒരുമിച്ചെത്തുന്നത്. മലയാളത്തിന്റെ പ്രിയഗായകനായ അഫ്‌സല്‍ നയിക്കുന്ന സംഗീതനിശയില്‍ ഗായകരായ അഖില ആനന്ദ്, ജാനകി നായര്‍ എന്നിവരും പ്രേക്ഷകരുടെ കാതുകളെ കുളിര്‍പ്പിക്കാനെത്തും. ഒപ്പം ദിലീപ് കലാഭവന്റെ മിമിക്രി, ഹാസ്യപരിപാടി എന്നിവയും ഉണ്ടാകും. … Read more

അയർലണ്ടിലെ ഇന്ത്യക്കാരനായ ആദ്യ മേയറായി ചരിത്രം കുറിച്ച് ബേബി പെരേപ്പാടൻ; മലയാളികൾക്ക് ഇരട്ടി മധുരം

ഇന്ത്യന്‍ വംശജനും മലയാളിയുമായ ബേബി പെരേപ്പാടന്‍ ഇനി സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ മേയര്‍. കൗണ്ടി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ താല സൗത്ത് മണ്ഡലത്തില്‍ നിന്നാണ് ഭരണകക്ഷിയായ Fine Gael-ന്റെ സ്ഥാനാര്‍ത്ഥിയായ ബേബി പെരേപ്പാടന്‍ വിജയിച്ചത്. അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരൻ മേയറാകുന്നത്. വിജയിച്ച പാർട്ടി മെമ്പർമാർ ആയ കൗൺസിൽ അംഗങ്ങൾ വ്യാഴാഴ്ച യോഗം ചേർന്നാണ് അദ്ദേഹത്തെ ഏകകണ്ഠമായി മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. മുൻമേയർ അലൻ ഹെഡ്ജിൽ നിന്നും അദ്ദേഹം മേയറുടെ അധികാര ചിഹ്നങ്ങൾ സ്വീകരിച്ചു. ഇന്ത്യൻ … Read more

ഉത്സവമേളവുമായി മിഡ്‌ലാന്‍ഡ് ഫെസ്റ്റ് ഉത്സവ്- 2024 ജൂലൈ 27-ന് പോര്‍ട്ട്‌ലീഷില്‍

പോര്‍ട്ട്‌ലീഷ്: കൗണ്ടി ലീഷിലുള്ള ഇന്ത്യക്കാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി ലീഷ് (ഐസിസിഎല്‍) സംഘടിപ്പിക്കുന്ന മിഡ്‌ലാന്‍ഡ് ഫെസ്റ്റ് ഉത്സവ്- 2024 റാത്ത്‌ലീഗ് ജിഎഎ ഗ്രൗണ്ടില്‍ ജൂലൈ 27 അരങ്ങേറുമെന്ന് ഐസിസിഎല്‍ പ്രസിഡന്റ് പ്രീത ജോഷി, സെക്രട്ടറി ബിജു ജോസഫ്, ട്രഷറര്‍ വിനോദ് കെ.എസ്. എന്നിവര്‍ അറിയിച്ചു. രാവിലെ 11-ന് രാഷ്ട്രീയ, സാംസ്‌കാരിക നായകന്‍മാര്‍ ഭദ്രദീപം തെളിയിച്ച് ഉത്സവ് 2024 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. കായിക മത്സരങ്ങള്‍ പോര്‍ട്ട്‌ലീഷ് ഗാര്‍ഡ ഓഫീസര്‍ ഫ്ലാഗ്ഓഫ് ചെയ്യും. രാവിലെ ഒന്‍പതു മുതല്‍ … Read more

Flavour of Fingal-നോടനുബന്ധിച്ച് കുട്ടികൾക്കായി ‘Smash It’ ക്രിക്കറ്റ് ട്രെയിനിങ് പ്രോഗ്രാം

Flavour of Fingal പരിപാടിയോടനുബന്ധിച്ച് കുട്ടികള്‍ക്കായി പ്രത്യേക ക്രിക്കറ്റ് ട്രെയിനിങ് പ്രോഗ്രാം. ജൂണ്‍ 29, 30 തീയതികളിലായി Newbridge Demesne Park-ല്‍ നടക്കുന്ന Flavour of Fingal-ല്‍ ക്രിക്കറ്റ് അയര്‍ലണ്ട്, ക്രിക്കറ്റ് ലെയ്ന്‍സ്റ്റര്‍, സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബ് എന്നിവര്‍ സംയുക്തമായാണ് കുട്ടികള്‍ക്കായി ‘Smash it’ എന്ന പേരില്‍ പ്രത്യേക ക്രിക്കറ്റ് ട്രെയിനിങ് പ്രോഗ്രാം ഒരുക്കിയിട്ടുള്ളത്. പ്രോഗ്രാമില്‍ 5 മുതല്‍ 9 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് പങ്കെടുക്കാവുന്നത്. താല്‍പര്യമുള്ളവര്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. രജിസ്‌ട്രേഷനായി: New Participants: https://membership.mygameday.app/regoform.cgi?formID=112465&programID=68194

കിൽകെന്നി പ്രീമിയർ ലീഗ് ക്രിക്കറ്റ് 2024; വാട്ടർഫോർഡ് വൈക്കിങ്സ് ചാംപ്യൻമാർ

ഇന്നലെ ഡബ്ലിൻ അൽസാ സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന കിൽകെന്നി പ്രീമിയർ ലീഗ് 2024 ക്രിക്കറ്റ് ടൂർണമെന്റിൽ ചാംപ്യൻമാരായി വാട്ടർഫോർഡ് വൈക്കിങ്സ്. ഓൾ അയർലണ്ടിലെ 21-ഓളം, ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ടീം വൈക്കിങ്സ് കിരീടം കരസ്ഥമാക്കിയത്. ആവേശകരമായ ഫൈനലിൽ ഡബ്ലിൻ KCC-ക്കെതിരെ അവസാന ബോൾ സിക്സർ അടിച്ച് 7 വിക്കറ്റിനാണ് വാട്ടർഫോർഡ് വൈക്കിങ്സ് വിജയിച്ചത്. ടീമിനെ നയിച്ച ഫെബിന്റെ മികവുറ്റ ക്യാപ്റ്റൻസി പ്രകടനത്താൽ വൈക്കിങ്സ് ബാറ്റിങ് നിരയും, ബൗളിംഗ് നിരയും ശക്തമായി എതിരാളികൾക്ക് … Read more

കെഎംസിസി ഈദ് ഗസൽ നൈറ്റ് ജൂൺ 23-ന്

അയർലണ്ട് കെഎംസിസി സംഘടിപ്പിക്കുന്ന ഈദ് സംഗമവും ഗസൽ നൈറ്റും ജൂൺ 23-ന് നു നടക്കും. ഡബ്ലിൻ പമേഴ്‌സ്‌ടൗണിലെ സെൻറ് ലോർക്കൻസ് നാഷണൽ സ്കൂളിൽ വെച്ചാണ് പരിപാടി. വൈകിട്ട് 4 മുതൽ നടക്കുന്ന സംഗമത്തിൽ കുട്ടികൾക്കുള്ള മത്സരങ്ങളും, മറ്റു കലാപരിപാടികളും ഒരുക്കിയിട്ടുണ്ട് . അയർലണ്ടിലെ സാമൂഹിക  സാംസ്‌കാരിക പ്രവർത്തകരും മറ്റും ചടങ്ങിൽ പങ്കെടുക്കും. വൈകിട്ട് 7 മുതൽ 9 വരെ ‘കുടിൽ ബാൻഡ്’ അവതരിപ്പിക്കുന്ന ഗസൽ സന്ധ്യയും നടക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:അർഷാദ് ടി.കെ 0894307654

ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ‘സമ്മർ ഫെസ്റ്റ് 2024’ ജൂലൈ 20-ന് ടിപ്പററിയിൽ

County Tipperary-യിലെ ക്ലോൺമലിൽ ജൂലൈ 20-ആം തീയതി സമ്മർ ഫെസ്റ്റ് നടത്തപ്പെടുന്നു. Tipperary-യിലെ ഇന്ത്യക്കാരുടെ സംഘടനയായ ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയാണ് ‘Clonmel Summer Fest 2024’ അണിയിച്ചൊരുക്കുന്നത്. രാവിലെ 9 മണി മുതൽ വൈകിട്ട് 9 വരെ ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ നടക്കുന്നത് കഴിഞ്ഞ വർഷത്തെ വേദിയായ ഫെറി ഹൗസ് സ്പോർട്സ് കോംപ്ലക്സിൽ തന്നെ ആണ്. കഴിഞ്ഞ വർഷത്തെ സമ്മർ ഫെസ്റ്റിന്റെ ഉജ്ജ്വല വിജയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കുട്ടികൾക്ക് മുതിർന്നവർക്കും … Read more