പിതൃവേദിയുടെ ‘ഡാഡ്സ് ഗോൾ 25’ ഫുട്ബോൾ ടൂർണമെൻ്റ് ഫാ. സിജോ ജോൺ വെങ്കിട്ടക്കൽ ഉൽഘാടനം ചെയ്യും; ഫാ. സെബാൻ സെബാസ്റ്റ്യൻ സമ്മാനദാനം നിർവഹിക്കും

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭ ഡബ്ലിൻ റീജിയണൽ പിതൃവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ‘ഡാഡ്സ് ഗോൾ 25’ ഫുട്ബോൾ ടൂർണമെൻ്റ് പ്രമുഖ ധ്യാന പ്രസംഗകൻ റവ.ഫാ. സിജോ ജോൺ വെങ്കിട്ടക്കൽ ഉൽഘാടനം ചെയ്യും. റവ.ഫാ. ബൈജു കണ്ണംപിള്ളി അനുഗ്രഹ സന്ദേശം നൽകും.SMCC ഡബ്ലിൻ റീജണൽ ട്രസ്റ്റി ബെന്നി ജോൺ, ട്രസ്റ്റി സെക്രട്ടറി ജിമ്മി ആന്റണി, സഭായോഗം ട്രസ്റ്റി സെക്രട്ടറി ബിനോയി ജോസ്, എന്നിവർ ആശംസകൾ അർപ്പിക്കും. മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി റീജിയണൽ പിതൃവേദി പ്രസിഡണ്ട് സിബി സെബാസ്റ്റ്യന്‍, … Read more

അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ച് അയർലണ്ടിന്റെ മെഗാമേള

മൈൻഡ് അയർലണ്ടിന്റെ മൂന്നാമത് മെഗാമേള ജനപങ്കാളിത്തം കൊണ്ടും സംഘടനമികവുകൊണ്ടും അത്ഭുതങ്ങൾ സൃഷ്ടിച്ചു. ഇരുപതിനായിരത്തോളം ആളുകൾ പങ്കെടുത്ത മെഗാമേള അക്ഷരാർത്ഥത്തിൽ അയർലണ്ടിന്റെ മെഗാമേളയായിത്തീർന്നു.   മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും കുടുംബവും ഉൾപ്പെടെ ഫിൻഗൾ കൗണ്ടി കൗൺസിൽ ഡെപ്യൂട്ടി മേയർ ജോൺ കിംഗ്സ്ലി, സൗത്ത് ഡബ്ലിൻ മേയർ ബേബി പെരേപ്പാടൻ, മന്ത്രി തോമസ് ബേൺ ഉൾപ്പെടെ നിരവധി വിശിഷ്ടാതിഥികൾ ചേർന്ന് നിലവിളക്കു കൊളുത്തി ഉൽഘാടനം നിർവഹിച്ചു. മൈൻഡ് പ്രസിഡന്റ് സിജു ജോസ് സ്വാഗതപ്രസംഗവും സെക്രട്ടറി സാജുകുമാർ നന്ദിപ്രസംഗവും ചെയ്തു. … Read more

DMA അയർലണ്ട് Pooram Walkathon 2025; വിജയികൾ ഇവർ

HEALTH,HELP,PRIZE എന്ന മുദ്രാവാക്യവുമായി DMA അയർലണ്ട് പൂരത്തിനോട് അനുബന്ധിച്ച് നടത്തിയ Pooram Walkathon 2025 ഇന്നലെ സമാപിക്കുകയുണ്ടായി. 106 മത്സരാർത്ഥികൾ അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നും പങ്കെടുത്ത Walkathon 2025-ൽ എല്ലാവരും ചേർന്ന് 6,500 കിലോമീറ്ററിന് മുകളിൽ നടക്കുകയുണ്ടായി. ഇതിൽ പങ്കെടുത്ത എല്ലാവർക്കും പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നതായി സംഘാടകർ പറഞ്ഞു. സമ്മാനജേതാക്കൾ: ഒന്നാം സ്ഥാനം- Jojo Jose (827.3 KM) Drogheda രണ്ടാം സ്ഥാനം- Cijo Jose (596KM), Letterkenny ,Co.Donegal മൂന്നാം സ്ഥാനം- Sajesh Sudarsanan … Read more

44 ടീമുകൾ പങ്കെടുക്കുന്ന കേരളാ ഹൗസ് ഫുട്ബോൾ മാമാങ്കം ജൂൺ 2-ന്

കേരള ഹൗസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ 2 തിങ്കളാഴ്ച Blanchardstown National sports centre-ല്‍ ആവേശത്തോടെ ആരംഭിക്കുന്നു. വിവിധ പ്രായ വിഭാഗങ്ങളിലായി 44 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ കായിക മാമാങ്കം മയില്‍, ഡെയിലി ഡിലൈറ്റ്, റിക്രൂട്ട്‌നെറ്റ്, ബ്രഫ്‌നി സൊലൂഷന്‍സ് എന്നീ പ്രമുഖ ബ്രാന്‍ഡുകളുടെ പ്രോത്സാഹനത്തോടെയാണ് നത്തപ്പെടുന്നത്. പങ്കെടുക്കുന്നവര്‍ക്കും കാഴചക്കാര്‍ക്കും ആയി Royal Caterers ഒരുക്കുന്ന സ്വാദിഷ്ടമായ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരം സ്‌നാക്‌സ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.  

ഏവരും കാത്തിരുന്ന മൈൻഡ് മെഗാ മേള നാളെ; ഒരുക്കങ്ങൾ പൂർത്തിയായി, ചാക്കോച്ചൻ അയർലണ്ടിൽ

Malayalee Indians Ireland (MIND) സംഘടിപ്പിക്കുന്ന മെഗാ മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. കൗണ്ടി ഡബ്ലിനിലെ Alsaa Sports Centre- ൽ വച്ച് നാളെ (മെയ്‌ 31) ആണ് മേള അരങ്ങേറുക. മേളയിലെ മുഖ്യാഥിതി ആയ സിനിമാ താരം കുഞ്ചാക്കോ ബോബൻ കഴിഞ്ഞ ദിവസം അയർലണ്ടിൽ എത്തിയിരുന്നു. അദ്ദേഹത്തിന് പുറമെ സ്റ്റാർ പെർഫോമർ ആയി ലക്ഷ്മി ജയനും മേളയിൽ എത്തും.   രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന മെഗാ മേള രാത്രി 10-നാണ് അവസാനിക്കുക. ഡാൻസ്, ഡിജെ, … Read more

പിതൃവേദിയുടെ ഫുട്ബോൾ ടൂർണമെൻ്റ് ‘ഡാഡ്സ് ഗോൾ 25’ ജൂൺ 7-ന്

അയർലണ്ട് സീറോ മലബാർ സഭയുടെ ഡബ്ലിൻ റീജിയണൽ പിതൃവേദിയുടെ നേതൃത്വത്തിൽ അഞ്ചാമത് ഫുട്ബോൾ ടൂർണമെൻ്റ് ‘ഡാഡ്സ് ഗോൾ 25’ (Dad’s Goal 2025) – 2025 ജൂൺ 7-ന് നടക്കുന്നു. ഡബ്ലിൻ ഫിനിക്സ് പാർക്ക് ഫുട്ബോൾ പിച്ചിൽ (Phoenix Park Football Pitch) രാവിലെ 9 മണിമുതലാണ് മത്സരം. ഈ വർഷം മുതൽ ആദ്യമായി യുവാക്കൾക്കായി ജൂനിയർ ഫുട്‍ബോൾ ടൂർണമെന്റും (Age 16-25) ഇതേദിവസം തന്നെ നടത്തുന്നു. ഡബ്ലിനിലെ സീറോ മലബാർ കുർബാന സെൻ്ററുകളിൽനിന്നും ഓരോ ടീമുകൾ … Read more

വാട്ടർഫോർഡ് മലയാളി അസോസിയേഷൻ “വാക്കിംഗ് ചലഞ്ച്- സീസൺ 2” വിജയകരമായി സമാപിച്ചു

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (WMA) സംഘടിപ്പിച്ച, “ചുവടു വയ്ക്കൂ, ആരോഗ്യം നേടൂ” എന്ന സന്ദേശവുമായി ആരംഭിച്ച വാക്കിംഗ് ചലഞ്ച് സീസൺ 2 വിജയകരമായി സമാപിച്ചു. ഒരു മാസത്തോളം നീണ്ടുനിന്ന ഈ ചലഞ്ചിൽ നൂറിലധികം അംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു. ചലഞ്ചിൽ ഏറ്റവും കൂടുതൽ ദൂരം നടന്നവർക്കുള്ള സമ്മാനങ്ങൾ പ്രഖ്യാപിച്ചു: പുരുഷ വിഭാഗം: ഒന്നാം സ്ഥാനം: ജോമോൻ ജോർജ് (350.4 കിലോമീറ്റർ) രണ്ടാം സ്ഥാനം: ജോബി വർഗീസ് (305.8 കിലോമീറ്റർ)   വനിതാ വിഭാഗം: ഒന്നാം സ്ഥാനം: ദിവ്യാ … Read more

അയർലണ്ടിലെ മലയാളി വടംവലി മത്സരത്തിനുള്ള ഔദ്യോഗിക ഭരണസമിതിയായി TIIMS പ്രവർത്തനം ആരംഭിച്ചു

താല (കൗണ്ടി ഡബ്ലിൻ): ദി ടഗ് ഓഫ് വാർ അയർലണ്ട് – ഇന്ത്യ മലയാളി സെഗ്മെന്റ് (TIIMS) 2025 മെയ് 18 ഞായറാഴ്ച ഡബ്ലിനിലെ താലയിലുള്ള നാഷണൽ ബാസ്കറ്റ്ബോൾ അറീനയിൽ ഔദ്യോഗികമായി തുടക്കം കുറിച്ചു. 2025 സീസണിലെ ആദ്യത്തെ ഓൾ അയർലണ്ട് വടംവലി മത്സരത്തിനോടനുബന്ധിച്ചാണ് ഈ സുപ്രധാന പരിപാടി നടന്നത്. ഇത് അയർലണ്ടിലെ കേരള ശൈലിയിലുള്ള വടംവലി മത്സരത്തിന് ഒരു പുതിയ അധ്യായം കുറിച്ചു.   സൗത്ത് ഡബ്ലിൻ സിറ്റി കൗൺസിൽ മേയർ ബേബി പെരേപ്പാടൻ, ടഗ് … Read more

അയർലണ്ട് മലയാളി ആൻസി കൊടുപ്പന പോളയ്ക്കലിന്റെ അഞ്ചാമത്തെ പുസ്തകം “വഞ്ചിക്കാരൻ” പ്രകാശനം ചെയ്തു

അയർലണ്ട് മലയാളികളുടെ ഇടയിൽ സുപരിചിതയായ ആൻസി കൊടുപ്പന പോളയ്ക്കലിന്റെ അഞ്ചാമത്തെ പുസ്തകമായ “വഞ്ചിക്കാരൻ” എന്ന ജീവിത ഗന്ധിയായ ഓർമ്മക്കുറിപ്പ്, ഡബ്ലിൻ മേയർ ബേബി പെരേപ്പാടൻ (Mayor Baby Pereppadan, South Dublin, Ireland) 21-05-2025-ന് താലയിൽവെച്ചു പ്രകാശനം ചെയ്തു. ഇതോടൊപ്പം ആൻസിയുടെ മറ്റു കൃതികളായ കേൾക്കാത്ത ചിറകടികൾ, അഗദീർ കാഴ്ചകൾ, ശ്വാസത്തിന്റെ ഉടമ്പടി, എന്റെ കഥ എന്റെ കഥ എന്റെ ചെറിയ കഥ എന്നീ പുസ്തകങ്ങൾ അയർലണ്ടിൽ ലഭ്യമാണ്.   പുസ്തകങ്ങൾ വാങ്ങാൻ: www.ancy.ie (Whatsapp contact … Read more

ഡബ്ലിനിൽ അന്തരിച്ച സാം ചെറിയാൻ തറയിലിന്റെ സംസ്കാരം തിങ്കളാഴ്ച

ഡബ്ലിനിൽ അന്തരിച്ച സാം ചെറിയാൻ തറയിലിന്റെ സംസ്കാരം തിങ്കളാഴ്ച. മെയ്‌ 12-നായിരുന്നു ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ സാമിന്റെ വിയോഗം. സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. മെയ്‌ 15 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ 7 മണി വരെ Glasnevin-ലെ Our Lady Victories Catholic Church-ൽ (D09 Y925) ഭൗതിക ദേഹം പൊതുദർശനത്തിന് വയ്ക്കും. മെയ്‌ 18 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 3.30 വരെ Rathmines- ലെ St. … Read more