സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഓട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ്പുണ്ണ്യമുള്ളവരുടെ കൈയ്യിൽനിന്നും കൈനീട്ടവും വാങ്ങിയ കുരുന്നുകൾക്ക് കണി ദർശനം ഒരു നവ്യാനുഭമായി. അയർലണ്ടിലെ പ്രഥമ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഗ് ഡബ്ലിൻ Lucan Sarsfields GAA Club-ൽ ഒരുക്കിയ വിഷു ആഘോഷ പരിപാടികൾക്ക് ബ്രഹ്മശ്രീ ഇടശ്ശേരി രാമൻ നമ്പൂതിരിയും മുതിർന്ന അംഗങ്ങളായ രാധാകൃഷ്ണൻ, ജയ രാധാകൃഷ്ണൻ എന്നിവരും ചേർന്ന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. പങ്കെടുത്ത എല്ലാവർക്കും ആചാര്യൻ നൽകിയ കൈനീട്ടവും, … Read more



