ഗോൾവെയിൽ തിരുവോണം ഓഗസ്ററ് 26-ന്

ഗോൾവേ മലയാളികളുടെ ഒത്തൊരുമയുടെയും  പരസ്പര സഹകരണത്തിന്റെയും, സൗഹൃദത്തിന്റെയും പ്രതീകമായ ഓണാഘോഷം ഈ വര്ഷം ഓഗസ്റ്റ്  26 ശനിയാഴ്ച രാവിലെ 10  മണി മുതൽ ഗോൾവേ സോൾട്ട് ഹില്ലിലുള്ള ലിഷർലാൻഡ് ഓഡിറ്റോറിയത്തിൽ   വച്ച് അതി ഗംഭീരമായി ആഘോഷിക്കപെടും. ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി(GICC) നേതൃത്വം കൊടുക്കുന്ന തിരുവോണം’23 രാവിലെ 10 മുതൽ കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള വിവിധ മത്സരങ്ങളോടു കൂടി ആരംഭിക്കും. തുടർന്ന്, കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും ഉള്ള  ആവേശകരമായ  വടംവലി മത്സരങ്ങളും നടത്തപ്പെടും. മത്സരങ്ങൾക്ക് ശേഷം റോയൽ … Read more

‘ശ്രാവണം-23’ വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ആഗസ്റ്റ് 26-ന്

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ(WMA) ഓണാഘോഷ പരിപാടികൾ അതിവിപുലമായി ആഗസ്റ്റ് 26 ന് സംഘടിപ്പിക്കുന്നതാണ്. കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി വാട്ടർഫോർഡും പരിസരപ്രദേശങ്ങളിലെയും പ്രവാസി മലയാള സമൂഹത്തിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. ഓണാഘോഷ പരിപാടികളുടെ മുന്നോടിയായി അസോസിയേഷന്റെ നേതൃത്വത്തിൽ ‘എൻറെ മലയാളം’ ഒരുക്കുന്ന ടാലൻറ് കോമ്പറ്റീഷൻ ഓഗസ്റ്റ് 12 ശനിയാഴ്ച നടത്തപ്പെടുന്നതാണ്. കുട്ടികളുടെ സർഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കവിത പാരായണം, മലയാളം പ്രസംഗം, … Read more

ഡബ്ലിൻ പ്രീമിയർ ലീഗിൽ AMC ജേതാക്കൾ

SANDYFORD STRIKERS ആതിഥ്യമരുളിയ ഒന്നാമത് ഡബ്ലിൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിനു ആവേശകരമായ അന്ത്യം. ഡബ്ലിനിലേയും മറ്റു കൗണ്ടികളിലെയും ഉൾപ്പെടെ ശക്തരായ 18 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ AMC ജേതാക്കളായി.ഫൈനലിൽ ബഡീസ് കാവനെ പരാജയപ്പെടുത്തിയാണ് AMC ചാമ്പ്യന്മാരായത്. അത്യന്തം ആവേശകരമായ മത്സരങ്ങളാണ് ടൂർണമെന്റിൽ അരങ്ങേറിയത്. ടൂർണമെന്റിന്റെ താരങ്ങളായി ബഡീസ് കാവന്റെ ജിതിൻ യോഹന്നാൻ മികച്ച ബാറ്റർ ആയും, ഹോളിസ്‌ടൗൺ ബ്ലാസ്റ്റേഴ്സിന്റെ രാജ്‌കുമാർ മികച്ച ബൗളർ ആയും AMC-യുടെ വിന്നി, ഫൈനലിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. Shankhil-ഷാങ്ഹാന ഗ്രൗണ്ടിൽ വെച്ചാണ് … Read more

ലണ്ടനിൽ നിന്നും കേരളത്തിലേയ്ക്ക് 20,000 കി.മീ കാറിൽ! രാജേഷിന്റെ ഈ യാത്ര വെറും ഹരം മാത്രമല്ല

ലണ്ടനില്‍ നിന്നും കേരളത്തിലേയ്ക്ക് 20,000 കിലോമീറ്റര്‍ പിന്നിട്ടൊരു കാര്‍ യാത്ര. യു.കെ മലയാളിയും, ചലച്ചിത്ര നിര്‍മ്മാതാവുമായ രാജേഷ് കൃഷ്ണയാണ് 55 ദിവസങ്ങളില്‍, 75 നഗരങ്ങളിലൂടെയുള്ള ഈ സാഹസികവും, അതേസമയം നന്മയേറിയ മറ്റൊരു ലക്ഷ്യത്തോടോയും യാത്ര ആരംഭിച്ചിരിക്കുന്നത്. വെറും ഹരമല്ല, ഒരു ചാരിറ്റി പ്രവര്‍ത്തനം കൂടിയാണ് ഈ ഭൂഖണ്ഡാന്തര യാത്രയിലൂടെ രാജേഷ് ലക്ഷ്യമിടുന്നത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ച റയാന്‍ നൈനാന്റെ പേരില്‍ ആരംഭിച്ച ‘റയാന്‍ നൈനാന്‍ ചില്‍ഡ്രണ്‍സ് ചാരിറ്റി(RNCC)’-യെ പിന്തുണയ്ക്കാന്‍ പണം കണ്ടെത്തലും യാത്രയുടെ ഭാഗമായി നടക്കും. … Read more

ഡൻഗാർവ്വൻ മലയാളി സമൂഹം ഓണത്തേ വരവേൽക്കാൻ ഒരുങ്ങുന്നു

ഡൻഗാർവ്വൻ മലയാളി അസോസിയേഷൻ ( DMA ) ന്റെ ഈ വർഷത്തേ ഓണാഘോഷം ആഗസ്റ്റ് 29 തിരുവോണനാളിൽ ഉച്ചക്ക് 2 മണിമുതൽ 9 മണിവരേ ഡൻഗാർവ്വൻ ഫ്യൂഷൻ സെന്ററിൽ ആയിരിക്കും അരങ്ങേറുക 2 മണിക്ക് പൂക്കളം ഇട്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയും തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ തരത്തിലുള്ള കലാകായിക മത്സരങ്ങളും നടക്കും. കലാപരിപാടികൾക്ക് ശേഷം വിപുലമായ ഓണസദ്യ ഉണ്ടായിരിക്കുന്നതാണ്.

ആവേശകരമായ ഡബ്ലിൻ പ്രീമിയർ ലീഗ് കൊട്ടിക്കലാശം ഇന്ന്

SANDYFORD STRIKERS ആതിഥ്യമരുളുന്ന ഒന്നാമത് ഡബ്ലിൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ അവസാന പാദ മത്സരങ്ങളും ഫൈനലും ഇന്ന് നടക്കും. ജൂലൈ 23-നു നടന്ന 9 ടീമുകൾ പങ്കെടുത്ത ഒന്നാം പാദ മത്സരത്തിൽ AMC ടീം ഫൈനലിൽ എത്തിയിരുന്നു. ജൂലൈ 29 ശനിയാഴ്ച നടക്കുന്ന രണ്ടാം പാദ മത്സരത്തിലും ഡബ്ലിനിലേയും വിവിധ കൗണ്ടികളിലെയും ഉൾപ്പെടെ ശക്തരായ 9 ടീമുകൾ ഏറ്റുമുട്ടും . Shankhil-ഷാങ്ഹാന ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത് . വൈകിട്ട് 6 മണിക്ക് ഫൈനൽ മത്സരം അരങ്ങേറും … Read more

ബ്രേയിൽ ഇന്ത്യൻ സമൂഹം ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്നു

ചെറിവുഡ് മുതൽ ഗോറി വരെ ഉൾപ്പെടുന്ന ഇന്ത്യൻ സമൂഹം ഓണത്തെ വരവേൽക്കാൻ ബ്രേയിലെ പ്രമുഖമായ “വുഡ്ബ്‌റൂക് കോളേജിൽ ഓഗസ്റ്റ് ഇരുപത്തി ആറിന് ശനിയാഴ്ച” ഒത്തുചേരുന്നു. വൈവിധ്യമാർന്ന കലാ സാംസ്ക്കാരിക പരിപാടികളോടെ ഓണത്തെ വരവേൽക്കാൻ ജസ്റ്റിൻ ചാക്കോയുടെ നേതൃത്വത്തിൽ സ്വാഗത സംഘം പ്രവർത്തനം ആരംഭിച്ചു. തുമ്പപ്പൂ ’23 എന്ന പേരിൽ നടത്തപ്പെടുന്ന ആഘോഷ പരിപാടികൾക്ക് മാറ്റു കൂട്ടാൻ വിവിധ കലാ സാംസ്‌കാരിക പരിപാടികളും അയർലണ്ടിലെ പ്രമുഖ ബാൻഡായ സോൾ ബീറ്റസ്ന്റെ ഗാനമേളയും രുചിയുടെ തമ്പുരാക്കന്മാരായ ഷീല പാലസ് ഒരുക്കുന്ന … Read more

കഥ- കൂമൻ (ദയാൻ)

ദയാൻ ” ആന്തരിക മാറ്റത്തിനായി ശബ്‌ദിച്ചവരൊക്കെ സമൂഹത്തിലും, കമ്മ്യൂണിസ്റ്റ് പാർട്ടിയിലും രക്തസാക്ഷികളായിരുന്നു “- റുഗോ.ഡി.സാൽവ  ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു പകൽ, മഹിഷപട്ടണത്തെ വർത്തമാന യാഥാർത്ഥ്യത്തിലേക്ക് അന്നുവരെയില്ലാത്ത കുറെ മനുഷ്യരെ അവർ കണ്ടു തുടങ്ങി. സാംസ്‌കാരിക പൈതൃകം മഹിഷപട്ടണത്തിൻറെ പാരമ്പര്യമാണെന്നും അത് തകർക്കപ്പെട്ടതിറ്റെ സൂചനയാണ് കുറുമ്പാലക്കോട്ടെ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന വിളംബരമെന്നും പരക്കെ ശ്രുതി പടർന്നകാലം. അതേകാലങ്ങളിൽ ലോകത്തു രണ്ടു മാറ്റങ്ങൾ നടന്നു. അധികാരങ്ങളിലേക് മതം ഒരു വോട്ടിംഗ് മെഷീനായി , മറ്റൊന്ന് കുറുമ്പാലക്കോട്ടെ ക്ഷേത്ര വിളംബരത്തിൽ തിടുക്കം … Read more

മായോ മലയാളീസ് ഈ വർഷത്തെ സമ്മർ ഫെസ്റ്റ് ജൂലൈ 14 ന് Ballyhene community ഹാൾ Castlebar-ൽ നടത്തി

മായോ മലയാളീസ് ഈ വർഷത്തെ സമ്മർ ഫെസ്റ്റ് ജൂലൈ 14 ന് Ballyhene community ഹാൾ Castlebar-ൽ നടത്തി. ജസ്റ്റിൻ വലിയകാലയിൽ ഉൽഘാടനം ചെയ്തു. അനൂപ് , ജോബിൻ എന്നിവർ സ്വാഗതം ചെയ്തു, നന്ദി അറിയിച്ചു. മായോ സമർഫെസ്റ് ടീം ഒരുക്കിയ നാടൻ വിഭവങ്ങൾ എല്ലാവരുടെയും നാവിനു രുചി കൂട്ടി. കുട്ടികളുടെയും മുതിർന്നവരുടെയും ഡാൻസും, മായോ ബീറ്റ്സിന്റെ ഗാനമേളയും അരങ്ങ് തകർത്തു. ജോർജ്, സോണിഷ് എന്നിവരുടെ നേതൃത്വത്തിൽ ആദ്യമായി മായോയുടെ സ്വന്തം മായോ ബീറ്റ്സ് ബാൻഡ് അരങ്ങേറ്റം … Read more

ജയിന്റെ വിയോഗത്തിൽ ക്രാന്തി ദ്രോഗഡ യൂണിറ്റ് അനുശോചനയോഗം സംഘടിപ്പിച്ചു

ദ്രോഗഡ: ക്രാന്തി ദ്രോഗഡ യൂണിറ്റ് അംഗവും അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ഡബ്ലിൻ ബ്രാഞ്ച് അംഗവുമായ ജെയിൻ പൗലോസ് പുറമടത്തിന്റെ നിര്യാണത്തിൽ ദ്രോഗഡ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനുശോചന സമ്മേളനം സംഘടിപ്പിച്ചു. Tullyallen Parish ഹാളിൽ വെച്ച് സംഘടിപ്പിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി രതീഷ് സുരേഷ് അനുശോചന പ്രഭാഷണം നടത്തി. യോഗത്തിൽ ക്രാന്തി ദേശീയ സെക്രട്ടറി ഷിനിത്ത് എ.കെ, ലോകകേരള മഹാസഭ അംഗം അഭിലാഷ് തോമസ്, എ.ഐ.സി യുകെ -അയർലൻഡ് പ്രവർത്തകസമിതി അംഗം മനോജ് മാന്നാത്ത് എന്നിവർ സംസാരിച്ചു. … Read more