അയർലണ്ട് മലയാളികൾക്ക് അഭിമാനമായി MIST
ക്ലോൺമെൽ: സെൻ്റ് പാട്രിക്സ് ഡേ പരേഡിൽ കന്നിയങ്കത്തിൽ തന്നെ കിരീടമുയർത്തി ഐറിഷ് മലയാളികൾക്ക് ഒന്നടങ്കം അഭിമാനമായിരിക്കുകയാണ് മലയാളീസ് ഇൻ സൗത്ത് ടിപ്പററി (MIST). 32 ടീമുകൾ മാറ്റുരച്ച പരേഡിൽ വൈവിധ്യവും വർണ്ണാഭവുമായ പ്രകടനങ്ങൾ കൊണ്ട് MIST കാണികളെ ഒന്നാകെ വിസ്മയിപ്പിച്ചു. തനത് കലാരൂപങ്ങളായ കഥകളിയും, ഭരതനാട്യവും, മോഹിനിയാട്ടവും, കളരിപ്പയറ്റുമൊക്കെ കാഴ്ചാവിരുന്നൊരുക്കിയപ്പോൾ, തന്റെ ഐറിഷ് പ്രജകളുടെ ക്ഷേമമന്വേഷിക്കാൻ മഹാബലിയും എത്തിയിരുന്നു. അതിശൈത്യത്തിലും ചടുലമായ നൃത്തച്ചുവടുകളുമായി എത്തിയ കൊച്ചുമിടുക്കികളെയും കൂട്ടരേയും നിലക്കാത്ത കരാഘോഷങ്ങളോടെയാണ് കാണികൾ സ്വീകരിച്ചത്. സൂര്യകാന്തിയും ചിത്രശലഭങ്ങളും ആയി … Read more