അയർലണ്ടിലെ സെന്റ് പാട്രിക്‌സ് ഡേ പരേഡിൽ മലയാളി സംഘടനകളും
മാർച്ച് 17ന് സൗത്ത് ഡബ്ലിൻ കൌണ്ടി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താലായിൽ നടക്കുന്ന സെന്റ് പാട്രിക്‌സ് ഡേ പരേഡിൽ ഡബ്ലിനിലെ കലാ സാംസ്കാരിക സംഘടനയായ മലയാളവും, താലായിലെ മലയാളി കൂട്ടായ്മയായ Malayalees in Citywest(MIC)-ഉം നേതൃത്വം നൽകും. ഇവരോടൊപ്പം WMF-ഉം ഇതര ഇന്ത്യൻ കൂട്ടായ്മകളും പങ്കുചേരും. രാവിലെ 11.30ന് മേയർ ബേബി പെരേപ്പാടൻ പരേഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. താലായിലെ TUD-യിൽ നിന്ന് ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കുന്ന പരേഡിൽ വിവിധ നിറങ്ങളിലുള്ള മുത്തുക്കുടകളേന്തിയ സ്ത്രീപുരുഷന്മാരും കുട്ടികളും അണിനിരക്കും. … Read more