ഇസ്രായേൽ പ്രധാനമന്ത്രിക്കും സഹപ്രവർത്തകർക്കും കോർക്ക് നഗരത്തിൽ പ്രവേശനമില്ല: പ്രമേയം പാസാക്കി സിറ്റി കൗൺസിൽ

യുദ്ധങ്ങളിലൂടെ ആയിരക്കണക്കിന് പേരെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, അദ്ദേഹത്തിന്റെ സര്‍ക്കാരിലെ സഹപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കോര്‍ക്ക് നഗരത്തില്‍ പ്രവേശനം വിലക്കിക്കൊണ്ട് പ്രമേയം പാസാക്കി കോര്‍ക്ക് സിറ്റി കൗണ്‍സില്‍. തീരുമാനം അയര്‍ലണ്ടും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധങ്ങളെ ബാധിച്ചേക്കുമെന്ന് ചില കൗണ്‍സിലര്‍മാര്‍ ആശങ്ക രേഖപ്പെടുത്തിയെങ്കിലും പ്രമേയം വോട്ടെടുപ്പില്‍ പാസാകുകയായിരുന്നു. ഇന്നലെ രാത്രി പാസാക്കിയ പ്രമേയത്തില്‍, പലസ്തീനിലെയും, മറ്റ് അതിര്‍ത്തി രാജ്യങ്ങളിലെയും സൈനിക അധിനിവേശങ്ങള്‍ അവസാനിപ്പാക്കത്തത്ര കാലം ഇസ്രായേല്‍ പ്രധാനമന്ത്രി, പ്രസിഡന്റ്, സര്‍ക്കാര്‍ അംഗങ്ങള്‍, അംബാസഡര്‍മാര്‍ എന്നിവര്‍ക്ക് കോര്‍ക്ക് നഗരത്തില്‍ … Read more

കോർക്കിൽ ഇന്നും നാളെയും വെള്ളപ്പൊക്കത്തിന് സാധ്യത; കാരണം സൂപ്പർ മൂൺ

കോര്‍ക്കിലെ പല പ്രദേശങ്ങളിലും ഇന്നും (വെള്ളി) നാളെയുമായി (ശനിയാഴ്ച) വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ വകുപ്പ്. ചന്ദ്രന്‍ ഭൂമിയോട് വളരെ അടുത്ത് എത്തുകയും, പൂര്‍ണ്ണവലിപ്പത്തില്‍ കാണുകയും ചെയ്യുന്നതുമായ സാഹചര്യത്തില്‍ (Super moon) ജലാശയങ്ങളിലെ തിരമാലകളും, ജലനിരപ്പും ഉയരുന്നതാണ് (വേലിയേറ്റം) വെള്ളപ്പൊക്കത്തിന് കാരണമാകുക. ഇന്ന് വൈകുന്നേരം 5 മണിയോടെ തിരമാലകള്‍ ഉയരും. കോര്‍ക്കിലെ തീരപ്രദേശങ്ങളില്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ഈ വര്‍ഷം സൂപ്പര്‍മൂണുമായി ബന്ധപ്പെട്ട് ഏറ്റവും ഉയരത്തില്‍ തിരമാലകള്‍ ഉയരുന്ന ദിവസങ്ങളായേക്കാം ഇതെന്നാണ് വിദഗ്ദ്ധരുടെ … Read more