അയർലണ്ടിൽ ഒക്ടോബർ മാസം കോവിഡ് ബാധിക്കപ്പെട്ടത് 1,500-ലധികം പേർക്ക്

അയര്‍ലണ്ടില്‍ കോവിഡ്-19 കാരണം ഒക്ടോബര്‍ മാസത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് 1,500-ഓളം പേര്‍. Health Protection Surveillance Centre (HPSC)-ന്റെ കണക്ക് പ്രകാരം ഒക്ടോബറിലെ ആദ്യ മൂന്ന് ആഴ്ചകളില്‍ നിരവധി പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അവസാന ആഴ്ച 221 പുതിയ കേസുകളാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ 98 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നു. എന്നാല്‍ ആര്‍ക്കും ഐസിയു ചികിത്സ വേണ്ടിവന്നില്ല എന്നത് ആശ്വാസകരമാണ്. മരണങ്ങളും ഉണ്ടായില്ല. അതേസമയം ഒക്ടോബര്‍ ആദ്യ വാരത്തില്‍ 10 കോവിഡ് മരണങ്ങളും, രണ്ടാം … Read more

അയർലണ്ടിൽ കോവിഡ് ബാധിതർ കുതിച്ചുയർന്നു; ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടതായി അധികൃതർ

അയര്‍ലണ്ടില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോവിഡ്-19 രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചതായും Health Protection Surveillance Centre (HPSC) അറിയിച്ചു. ഓഗസ്റ്റ് 16 വരെയുള്ള കണക്കനുസരിച്ച് ആ ആഴ്ച രാജ്യത്ത് 587 കോവിഡ് രോഗികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 238 പേര്‍ക്ക് ആശുപത്രിയില്‍ ചികിത്സ വേണ്ടിവരികയും ചെയ്തു. അതില്‍ തന്നെ രണ്ട് പേര്‍ ഐസിയുവിലും ആയിരുന്നു. ഈ വര്‍ഷം ജനുവരി 1 മുതല്‍ ജൂണ്‍ ആദ്യം വരെ ഓരോ ആഴ്ചയും … Read more

അയർലണ്ടിൽ കൂടുതൽ മാരകമായ കോവിഡ് KP.3 വകഭേദം പടരുന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

അയര്‍ലണ്ടില്‍ കോവിഡിന്റെ KP.3 വകഭേദം പടര്‍ന്നുപിടിക്കുന്നതായി ആരോഗ്യവിദഗ്ദ്ധര്‍. ഒമിക്രോണ്‍ ഗ്രൂപ്പില്‍ പെടുന്ന, പടര്‍ന്നുപിടിക്കാനും, രോഗബാധയുണ്ടാക്കാനും കൂടുതല്‍ ശക്തിയേറിയ ‘FLiRT’ വിഭാഗത്തില്‍ പെടുന്ന വകഭേദമാണ് KP.3. പ്രതിരോധസംവിധാനങ്ങളെ അതിജീവിച്ച് വളരെ വേഗം പടര്‍ന്നുപിടിക്കാനുള്ള KP.3 വകഭേദത്തിന്റെ കഴിവാണ് ആശങ്കയ്ക്ക് കാരണം. വാക്‌സിന്‍, നേരത്തെ രോഗം വന്നത് കാരണം രൂപപ്പെട്ട ആന്റിബോഡി എന്നിവയെയെല്ലാം മറികടന്ന് രോഗബാധയുണ്ടാക്കാന്‍ ഈ വകഭേദത്തിന് സാധിക്കും. അയര്‍ലണ്ടില്‍ അവസാനത്തെ അഞ്ച് ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ 55 ശതമാനത്തിനും കാരണം KP.3 വേരിയന്റ് ആണ്. … Read more

അയർലണ്ടിലെ കോവിഡ് കേസുകളിൽ 60% വർദ്ധന; പടരുന്നത് JN.1 വകഭേദം

അയര്‍ലണ്ടിലെ കോവിഡ് കേസുകള്‍ കഴിഞ്ഞയാഴ്ച 60% വര്‍ദ്ധിച്ചതായി ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വെയ്‌ലന്‍സ് സെന്റര്‍ (HSPC). ജൂണ്‍ 16 മുതല്‍ 22 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 1,042 കോവിഡ് രോഗികളാണ് ഉള്ളത്. മുന്‍ ആഴ്ചത്തെക്കാള്‍ 650 പേര്‍ക്ക് കൂടുതലായി രോഗം ബാധിച്ചു. കോവിഡുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് നിലവിലെ കോവിഡ് ബാധ ‘മിതമായതില്‍ നിന്നും ഉയര്‍ന്ന അളവ് വരെ’ ആണെന്നാണ് അധികൃതര്‍ പറയുന്നത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും 56% വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച … Read more

കോവിഡ് വാക്സിൻ വിൽപ്പന അവസാനിപ്പിക്കാൻ ആസ്‌ട്രാസെനിക്ക; വിൽപ്പന കുറഞ്ഞതിനാൽ എന്ന് വിശദീകരണം

ആഗോളമായി തങ്ങളുടെ കോവിഡ് വാക്‌സിന്‍ പിന്‍വലിക്കുന്നതായി പ്രശസ്ത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനിക്ക. Vaxzevria എന്ന് യൂറോപ്പിലും, കോവിഷീല്‍ഡ് എന്ന് ഇന്ത്യയിലും അറിയപ്പെടുന്ന ഈ വാക്‌സിന്‍ പലരിലും രക്തം കട്ടപിടിക്കാന്‍ കാരണമാകുന്നുവെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു. വാക്‌സിനെടുത്ത പലരും മരണപ്പെടാന്‍ കാരണമായത് ഇതാണെന്നും വാദമുയര്‍ന്നു. രക്തം കട്ടപിടിക്കുന്നത് അടക്കമുള്ള പാര്‍ശ്വഫലങ്ങള്‍ക്ക് (Thrombosis with Thrombocytopenia Syndrome (TTS)) വാക്‌സിന്‍ അപൂര്‍വ്വമായി കാരണമാകുന്നുവെന്ന് യു.കെ- സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനിക്ക പിന്നീട് സമ്മതിച്ചെങ്കിലും, നിലവില്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് ആവശ്യക്കാർ കുറഞ്ഞതിനാലും, മെച്ചപ്പെട്ട മറ്റ് … Read more