ഡബ്ലിൻ പോസ്റ്റ് ഓഫീസിൽ പട്ടാപ്പകൽ കൊള്ള; രണ്ട് പ്രതികൾക്കും 6 വർഷം തടവ്

ഡബ്ലിനിലെ പോസ്റ്റ് ഓഫീസില്‍ പട്ടാപ്പകല്‍ കൊള്ള നടത്തിയ രണ്ട് പേര്‍ക്ക് തടവ് ശിക്ഷ. 2023 നവംബര്‍ 11-ന് Ballyfermot-ലെ Decies Road-ലുള്ള പോസ്റ്റ് ഓഫീസിലാണ് വ്യാജ തോക്കുമായെത്തി രണ്ട് പേര്‍ കൊള്ള നടത്തിയത്. കേസിന്റെ വിചാരണയ്‌ക്കൊടുവില്‍ ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതിയാണ് ഡബ്ലിന്‍ സ്വദേശികളായ Mark O’Grady (35), Paul Bradley (43) എന്നീ പ്രതികളെ കുറ്റക്കാരെന്ന് കണ്ട് ആറ് വര്‍ഷം വീതം തടവിന് ശിക്ഷിച്ചത്. അതേസമയം കേസിലെ മറ്റൊരു പ്രതിയും, ഇവരെ പോസ്റ്റ് ഓഫീസില്‍ എത്തിച്ച … Read more

ഡബ്ലിനിൽ കനേഡിയൻ ടൂറിസ്റ്റിനെ ആക്രമിച്ച പ്രതിക്ക് ജാമ്യമില്ല; ടൂറിസ്റ്റ് ബോധരഹിതനായി ആശുപത്രിയിൽ തുടരുന്നു

ഡബ്ലിനില്‍ കനേഡിയന്‍ ടൂറിസ്റ്റിനെ മര്‍ദ്ദിച്ച് ബോധരഹിതനാക്കിയ കേസില്‍ പ്രതിയായ 23-കാരന് ജാമ്യം നിഷേധിച്ച് കോടതി. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് Cathal Brugha Street, O’Connell Street Upper എന്നിവിടങ്ങളില്‍ വച്ച് പ്രതിയായ Madalin Ghiuzan, കാനഡയില്‍ നിന്നെത്തിയ 40-ലേറെ പ്രായമുള്ള വിനോദസഞ്ചാരിയെ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കനേഡിയന്‍ പൗരന്‍ ഇപ്പോഴും ബോധമില്ലാതെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്നുതന്നെ റൊമാനിയില്‍ നിന്നുള്ള കുടിയേറ്റക്കാരനായ Madalin Ghiuzan-നെയും മറ്റൊരാളെയും ഗാര്‍ഡ അറസ്റ്റ് ചെയ്തിരുന്നു. ശേഷം കൂടെയുള്ള ആളെ … Read more

ലിമറിക്കിൽ യുവതിയെ മർദ്ദിച്ച് ബോധരഹിതയാക്കിയ സൈനികനെ പുറത്താക്കണം: പ്രതിഷേധം കനക്കുന്നു

തന്നെ തല്ലി ബോധം കെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും ജോലിയില്‍ തുടരുന്ന സൈനികനെ പുറത്താക്കണമെന്ന് ഇരയായ യുവതി. 24-കാരിയായ Natasha O’Brien-നെയാണ് 2022 മെയ് 29-ന് ലിമറിക്ക് സിറ്റിയില്‍ വച്ച് പ്രകോപനം കൂടാതെ ഐറിഷ് സേനയിലെ അംഗമായ Cathal Crotty (22), മര്‍ദ്ദിച്ച് ബോധരഹിതയാക്കിയത്. തുടര്‍ന്ന് കേസില്‍ ഇയാള്‍ അറസ്റ്റ് ചെയ്യപ്പെടുകയും, കഴിഞ്ഞ ബുധനാഴ്ച അവസാനിച്ച വിചാരണയില്‍ കോടതി ഇയാളെ ശിക്ഷിക്കുകയും ചെയ്തിരുന്നു. മൂന്ന് വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചതെങ്കിലും, വിധിന്യായത്തില്‍ ജഡ്ജ് ഇത് പൂര്‍ണ്ണമായും ഇളവ് ചെയ്തതോടെ പ്രതിയായ … Read more

ഡബ്ലിനിൽ ആക്രമണത്തിൽ മദ്ധ്യവയസ്കൻ മരിച്ചു; ഒരാൾ അറസ്റ്റിൽ

കൗണ്ടി ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ നടന്ന ക്രൂരമായി ആക്രമണത്തില്‍ മദ്ധ്യവയസ്‌കന്‍ മരിച്ചു. വ്യാഴാഴ്ച അര്‍ദ്ധരാത്രി 12.30-ഓടെ St. Margaret’s Road-ലെ Hampton Wood Way-യില്‍ വച്ചാണ് 50-ലേറെ പ്രായമുള്ള പുരുഷന് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് Mater Hospital-ല്‍ പ്രവേശിപ്പിച്ചെങ്കിലും ഇദ്ദേഹം മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ 30-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളുള്ളവരോ, ദൃക്‌സാക്ഷികളോ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ … Read more

മൊണാഗനിലെ വീട്ടിൽ മൃതദേഹം കണ്ടെത്തിയ സംഭവം: ഒരാൾ അറസ്റ്റിൽ

കൗണ്ടി മൊണാഗനിലെ വീട്ടില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുരുഷന്‍ അറസ്റ്റില്‍. ജൂണ്‍ 1-നായിരുന്നു Clones-ലെ The Diamond-ലുള്ള വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തിവരുന്ന ഗാര്‍ഡ 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളുള്ളവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

ഡബ്ലിനിൽ ചെറുപ്പക്കാരൻ ആക്രമിക്കപ്പെട്ടു; ഗുരുതര പരിക്കോടെ ആശുപത്രിയിൽ

കൗണ്ടി ഡബ്ലിനിലെ Ongar-ല്‍ നടന്ന അക്രമസംഭവത്തില്‍ ചെറുപ്പക്കാരന് ഗുരുതര പരിക്ക്. തിങ്കളാഴ്ച അര്‍ദ്ധരാത്രി 12.30-ഓടെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ ചെറുപ്പക്കാരന്‍ നിലവില്‍ Blanchardstown-ലെ Connolly Hospital-ല്‍ ചികിത്സയിലാണ്. ആക്രമണം നടന്ന പ്രദേശത്ത് ഫോറന്‍സിക് പരിശോധന നടത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി പറഞ്ഞ ഗാര്‍ഡ, സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളുള്ളവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്നും അഭ്യര്‍ത്ഥിച്ചു.Blanchardstown Garda Station- 01 666 7000Garda Confidential Line on 1800 666 111,

ആറ് യുവാക്കളെ ലൈംഗികമായി ഉപദ്രവിച്ച മുൻ ജഡ്‌ജിന്‌ അയർലണ്ടിൽ തടവ് ശിക്ഷ

ആറ് യുവാക്കളെ ലൈംഗികമായി ഉപദ്രവിച്ച മുന്‍ ജഡ്ജിന് നാല് വര്‍ഷം തടവ് ശിക്ഷ. മുന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ജഡ്ജ് ആയിരുന്ന Gerard O’Brien (59) ആണ് 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കുറ്റകൃത്യത്തിന്റെ പേരില്‍ വെള്ളിയാഴ്ച ശിക്ഷിക്കപ്പെട്ടത്. ഇയാള്‍ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന കാലത്തായിരുന്നു കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. കൗണ്ടി ടിപ്പററിയിലെ Thurles-ലുള്ള Slievenamon Road, Old School House സ്വദേശിയാണ് പ്രതിയായ Gerard O’Brien. വിചാരണയ്ക്ക് ശേഷം കഴിഞ്ഞ ഡിസംബറില്‍ Central Criminal … Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഡബ്ലിൻകാരന് ആറ് വർഷം തടവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 66-കാരന് ആറ് വര്‍ഷം തടവ്. ഡബ്ലിനിലെ Raheny സ്വദേശിയായ Edward Cruise ആണ് പലവട്ടം തന്റെ വീട്ടില്‍ വച്ച് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. പെണ്‍കുട്ടിക്ക് ആറ് മുതല്‍ 14 വയസ് വരെ പ്രായമുള്ളപ്പോഴായിരുന്നു സംഭവം. 2009-2017 കാലയളവിലാണ് പ്രതി തന്റെ ബന്ധുവിന്റെ പരിചയത്തിലുള്ള പെണ്‍കുട്ടിയോട് നീചകൃത്യം നടത്തിയത്. Cruise-ന്റെ അടുത്ത ബന്ധുവുമായി നല്ല പരിചയമുണ്ടായിരുന്ന പെണ്‍കുട്ടി അവധിക്കാലത്ത് അവരുടെ വീട്ടില്‍ താമസിക്കാന്‍ പോകുമായിരുന്നു. ഇതിനൊപ്പം Cruise-ന്റെ വീടും സന്ദര്‍ശിക്കാന്‍ പോകുന്ന … Read more

ഡബ്ലിനിൽ ചെറുപ്പക്കാരൻ വെടിയേറ്റ് മരിച്ചു; 3 പേർ അറസ്റ്റിൽ

ഡബ്ലിനില്‍ ചെറുപ്പക്കാരന്‍ വെടിയേറ്റ് മരിച്ചു. ഇന്നലെ പുലര്‍ച്ചെ 12.15-ഓടെ ഡബ്ലിന്‍ 12-ലെ Drimnagh-യിലുള്ള Knocknarea Road-ല്‍ വച്ചാണ് ചെറുപ്പക്കാരന് വെടിയേറ്റത്. വിവരമറിഞ്ഞതിനെത്തുടര്‍ന്ന് ഇവിടെയെത്തിയ ഗാര്‍ഡ രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സമീപത്തായി 20-ലേറെ പ്രായമുള്ള ഒരു പുരുഷനെ വെടിയേറ്റ നിലയിലും കണ്ടെത്തി. ഗാര്‍ഡ പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ഇദ്ദേഹം സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഡബ്ലിനിലെ Kylemore സ്വദേശിയായ ഇദ്ദേഹത്തിന്റെ പേര് Josh Itseli എന്നാണെന്ന് ഗാര്‍ഡ അറിയിച്ചു. അതേസമയം സംഭവം നടന്നതിന് സമീപപ്രദേശത്ത് നിന്നായി രണ്ട് … Read more

ഡൺഡാൽക്കിൽ വയോധികയെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു; ഒരാൾ പിടിയിൽ

ലൂവില്‍ വയോധികയ്ക്ക് നേരെ ആക്രമിച്ച് ക്രൂരമായ ആക്രമണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഡണ്‍ഡാല്‍ക്കിലെ Glenwood പ്രദേശത്തുള്ള ഒരു വീട്ടില്‍ ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ 80-ലേറെ പ്രായമുള്ള സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വേറെ രണ്ട് സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. മഴു ഉപയോഗിച്ചായിരുന്നുആക്രമണം. അക്രമിയായ പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്.