Dundalk-ൽ മയക്കുമരുന്നുമായി കൗമാരക്കാരൻ പിടിയിൽ

Co Louth-ലെ Dundalk-ല്‍ മയക്കുമരുന്നായ THC oil-മായി കൗമാരക്കാരന്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെയാണ് കൗമാരക്കാരനുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടര്‍ന്ന് ഗാര്‍ഡയ്ക്ക് സന്ദേശമെത്തുന്നത്. ഗാര്‍ഡ എത്തുമ്പോഴേയ്ക്കും കടന്നുകളഞ്ഞ കൗമാരക്കാരനെ പിന്തുടര്‍ന്നാണ് പിടികൂടിയത്. തുടര്‍ന്ന് ഇയാളില്‍ നിന്നും 181,000 യൂറോ വിലവരുന്ന ഏഴ് ലിറ്റര്‍ THC oil കണ്ടെടുക്കുകയായിരുന്നു. ഒപ്പം മറ്റൊരു മയക്കുമരുന്നായ paraphernalia-യും പിടിച്ചെടുത്തു. കൗമാരക്കാരനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത ശേഷം കേസെടുക്കാതെ വിട്ടയച്ചതായി ഗാര്‍ഡ അറിയിച്ചു. അന്വേഷണം തുടരുമെന്നും ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു.

Dublin Port-ൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 10.5 മില്യൺ വില വരുന്ന കൊക്കെയിൻ

Dublin Port- ൽ വൻ മയക്കുമരുന്ന് വേട്ട. റവന്യു, Garda National Drugs and Organised Crime Bureau എന്നിവർ ചൊവ്വാഴ്ച നടത്തിയ സംയുക്ത പരിശോധനയിൽ 150 കിലോഗ്രാം കൊക്കെയിൻ ആണ് പിടിച്ചെടുത്തത്. വിപണിയിൽ ഇതിനു 10.5 മില്യൺ യൂറോ വില വരും. തുറമുഖത്ത് ഈയിടെ എത്തിയ ചരക്കിനൊപ്പം പൊതിഞ്ഞു, ടേപ്പ് കൊണ്ട് ഒട്ടിച്ച നിലയിലായിരുന്നു കൊക്കെയിൻ സൂക്ഷിച്ചിരുന്നത്. മയക്കുമരുന്ന് കടത്തുന്ന സംഘടിത കുറ്റവാളി സംഘങ്ങളെ ലക്ഷ്യമിട്ട് റവന്യു നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായായിരുന്നു പരിശോധന. സംഭവത്തിൽ അന്വേഷണം … Read more

Rosslare Europort-ൽ വമ്പൻ കഞ്ചാവ് വേട്ട; പിടികൂടിയത് 853 കിലോ മയക്കുമരുന്ന്

Rosslare Europort-ല്‍ വന്‍ കഞ്ചാവ് വേട്ട. 16 മില്യണിലധികം യൂറോ വിപണിവില വരുന്ന 783 കിലോഗ്രാം ഹെര്‍ബല്‍ കഞ്ചാവും, 70 കിലോഗ്രാം കഞ്ചാവ് റെസിനുമാണ് റവന്യൂവും, ഗാര്‍ഡയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടിയത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

ലൂക്കനിൽ 220,000 യൂറോ വിലവരുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ

ഡബ്ലിനിലെ ലൂക്കനില്‍ 220,000 യൂറോ വിപണിവില വരുന്ന കഞ്ചാവുമായി ഒരാള്‍ പിടിയില്‍. വ്യാഴാഴ്ചയാണ് 11 കിലോഗ്രാമോളം വരുന്ന കഞ്ചാവുമായി 40-ലേറെ പ്രായമുള്ള പുരുഷന്‍ റവന്യൂവിന്റെ പിടിയിലായത്. ഇയാളെ പിന്നീട് വെസ്റ്റ് ഡബ്ലിനിലെ ഗാര്‍ഡ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.

ഡബ്ലിനിൽ വമ്പൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 8 മില്യൺ യൂറോയുടെ കൊക്കെയ്ൻ, കഞ്ചാവ്, എൽഎസ്ഡി, എംഡിഎംഎ എന്നിവ

ഡബ്ലിനിൽ ഗാർഡ നടത്തിയ റെയ്‌ഡിൽ 8 മില്യൺ യൂറോ വിലവരുന്ന മയക്കുമരുന്നുകളും 1 മില്യൺ യൂറോ പണവും പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ഡബ്ലിൻ 11-ലെ The Ward-ൽ ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് ഗാർഡയുടെ ഡബ്ലിൻ ക്രൈം ടീം പരിശോധന നടത്തിയത്. കൊക്കെയിൻ, കഞ്ചാവ്, കെറ്റാമിൻ, എൽഎസ്ഡി, എംഡിഎംഎ എന്നിവ പിടിച്ചെടുത്തവയിൽ പെടുന്നു. ഡബ്ലിനിൽ പലയിടത്തായി തുടർപരിശോധനയിലാണ് 1 മില്യൺ യൂറോ പണം, വാഹനങ്ങൾ, ഡിസൈനർ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു മദ്ധ്യവയസ്കനെ ഗാർഡ അറസ്റ്റ് … Read more

ഡബ്ലിനിൽ വമ്പൻ മയക്കുമരുന്ന് വേട്ട; 60 കിലോ കൊക്കെയ്ൻ, 30 കിലോ കഞ്ചാവ് എന്നിവ പിടികൂടി

ഡബ്ലിനില്‍ വമ്പന്‍ മയക്കുമരുന്ന് വേട്ട. ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് 60 കിലോഗ്രാം കൊക്കെയ്ന്‍, 30 കിലോഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തത്. കെറ്റാമിന്‍, മയക്കുമരുന്ന് ഗുളികകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. പരിശോധന ഇന്ന് രാവിലെയും തുടരുകയാണ്. മയക്കുമരുന്നുകള്‍ക്ക് പുറമെ കണക്കില്‍ പെടാത്ത 1 മില്യണ്‍ യൂറോയും പിടിച്ചെടുത്തതായി ഗാര്‍ഡ അറിയിച്ചു.

ഡബ്ലിനിൽ വമ്പൻമയക്കുമരുന്ന് വേട്ട; പിടികൂടിയത് 6.8 മില്യൺ യൂറോയുടെ കഞ്ചാവ്

ഡബ്ലിനില്‍ വമ്പന്‍ മയക്കുമരുന്ന് വേട്ടയില്‍ 343 കിലോഗ്രാം കഞ്ചാവ് ഹെര്‍ബ്‌സ് പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ഗാര്‍ഡ നാഷണല്‍ ഡ്രഗ്‌സ് ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ബ്യൂറോയും (GNDOCB) റവന്യൂവിന്റെ കസ്റ്റംസ് സര്‍വീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 6,860,000 യൂറോ വിപണിവിലവരുന്ന കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ 20-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് മേല്‍ ക്രിമിനല്‍ ജസ്റ്റിസ് (മയക്കുമരുന്ന് കടത്തല്‍) നിയമത്തിലെ സെക്ഷന്‍ 2 ആണ് ചുമത്തിയിരിക്കുന്നത്. അന്വേഷണം തുടരുകയാണ്.

ഡബ്ലിനിൽ 80 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

ഡബ്ലിനില്‍ 80 കിലോഗ്രാം ഹെര്‍ബല്‍ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. വ്യാഴാഴ്ച വൈകിട്ട് 6.30-ഓടെ Blanchardstown-ല്‍ ഒരു വാഹനപരിശോധനയ്ക്കിടെയാണ് 1.6 മില്യണ്‍ യൂറോ വിലവരുന്ന കഞ്ചാവുമായി 42-കാരനായ ഒരാള്‍ അറസ്റ്റിലായത്. സംഘടിതകുറ്റകൃത്യങ്ങള്‍ തടയുക ലക്ഷ്യമിട്ട് നടത്തിവരുന്ന ഓപ്പറേഷന്‍ ടാരയുടെ ഭാഗമായായിരുന്നു പരിശോധന. അറസ്റ്റിലായ ആളെ Criminal Justice (Drug Trafficking) Act 1996 സെക്ഷന്‍ 2 പ്രകാരം സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്തുവരികയാണ്. അന്വേഷണം തുടരുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

കിൽഡെയറിൽ 12.5 ലക്ഷം യൂറോയുടെ കഞ്ചാവുമായി 2 പേർ പിടിയിൽ

കൗണ്ടി കില്‍ഡെയറിലെ Athy-യില്‍ 12.5 ലക്ഷം യൂറോയുടെ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് രണ്ട് യുവാക്കള്‍ വന്‍ കഞ്ചാവ് ശേഖരവുമായി അറസ്റ്റിലായത്. തുടര്‍പരിശോധനയില്‍ 12,000 യൂറോ വിലവരുന്ന കൊക്കെയ്‌നും പിടിച്ചെടുത്തു. അറസ്റ്റിലായവരെ കില്‍ഡെയറിലെ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്.

‘അയർലണ്ടിലെ പാർലമെൻറ് മന്ദിരത്തിലും മയക്കുമരുന്ന് ഉപയോഗം’: ഗുരുതര ആരോപണവുമായി ടിഡി

അയര്‍ലണ്ടിലെ പാര്‍ലമെന്റ് മന്ദിരമായ ലെയ്ന്‍സ്റ്റര്‍ ഹൗസിലും മയക്കുമരുന്ന് ഉപയോഗമെന്ന് ആരോപണം. ബുധനാഴ്ചയാണ് മുന്‍ ലേബര്‍ പാര്‍ട്ടി നേതാവും, നിലവിലെ ടിഡിയുമായ അലന്‍ കെല്ലി, രാജ്യത്തുടനീളം കൊക്കെയ്ന്‍ ഉപയോഗം സ്വീകാര്യത നേടിക്കഴിഞ്ഞതായി ആശങ്കയുയര്‍ത്തിയത്. Dail-ല്‍ സംസാരിക്കവേ ഇക്കാര്യം പറഞ്ഞ കെല്ലി, പാര്‍ലമെന്റ് മന്ദിരത്തില്‍ പോലും കൊക്കെയ്ന്‍ ഉപയോഗം ഉണ്ടെന്നാണ് താന്‍ കരുതുന്നതെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്തുടനീളം കൊക്കെയ്ന്‍ അഡിക്ഷന്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന ഹെല്‍ത്ത് റിസര്‍ച്ച് ബോര്‍ഡിന്റെ റിപ്പോര്‍ട്ടും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം 13,104 പേരെയാണ് മയക്കുമരുന്ന് അഡിക്ഷന് ചികിത്സിച്ചത്. ഇന്നേവരെയുള്ളതില്‍ … Read more