കൗണ്ടി ലാവോയിസിൽ ലഹരിവേട്ട; 230,000 യൂറോയുടെ ഹെറോയിനും കൊക്കെയിനും പിടികൂടി

കൗണ്ടി ലാവോയിസിലെ Portlaoise-ല്‍ രണ്ട് സംഭവങ്ങളിലായി 230,000 യൂറോയുടെ മയക്കുമരുന്നുകളുമായി രണ്ട് പേര്‍ പിടിയില്‍. ആദ്യ സംഭവത്തില്‍ ലാവോയിസ് ഡ്രഗ് യൂണിറ്റ് നടത്തിയ Operation Tara-യുടെ ഭാഗമായുള്ള പരിശോധനയിലാണ് 30-ലേറെ പ്രായമുള്ളയാളെ 3,920 യൂറോ വിലവരുന്ന ഹെറോയിനുമായി പിടികൂടിയത്. ബുധനാഴ്ച Mountmellick Road-ല്‍ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതേ ദിവസം തന്നെ പ്രദേശത്തെ ഒരു വീട്ടില്‍ നടത്തിയ റെയ്ഡില്‍ 15,680 യൂറോ വിലവരുന്ന ഹെറോയിനും, 880 യൂറോയുടെ കൊക്കെയിനും പിടിച്ചെടുത്തു. കൗമാരക്കാരിയായ പെണ്‍കുട്ടിയെ സംഭവത്തില്‍ അറസ്റ്റ് … Read more

വെസ്റ്റ് മീത്തിൽ 1 ലക്ഷം യൂറോയുടെ മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിൽ

കൗണ്ടി വെസ്റ്റ് മീത്തില്‍ ഒരു ലക്ഷം യൂറോ വിലവരുന്ന മയക്കുമരുന്നുകളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് Operation Tara-യുടെ ഭാഗമായി ഗാര്‍ഡ, ഡിറ്റക്ടീവ് യൂണിറ്റ്, ഗാര്‍ഡ ഡ്രഗ് യൂണിറ്റ്, ഗാര്‍ഡ ഡോഗ് യൂണിറ്റ് എന്നിവര്‍ സംയുക്തമായി നടത്തിയ റെയ്ഡില്‍ പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും മയക്കുമരുന്നുകള്‍ കണ്ടെത്തിയത്. 56,000 യൂറോ വിലവരുന്ന കൊക്കെയ്‌നും, 44,000 യൂറോ വിലവരുന്ന കഞ്ചാവുമാണ് പിടിച്ചെടുത്തത്. 20-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാളെ പിന്നീട് വിട്ടയച്ചിട്ടുണ്ട്. സംഭവത്തില്‍ … Read more

ലിമറിക്കിൽ നടത്തിയ ഗാർഡ ഓപ്പറേഷനിൽ മയക്കുമരുന്നും പണവും പിടിച്ചെടുത്തു; മൂന്ന് പേർ അറസ്റ്റിൽ

ലിമറിക്കില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് ഗാര്‍ഡ നടത്തിയ ഓപ്പറേഷനില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വ്യാഴാഴ്ച ലിമറിക്ക് സിറ്റിയിലും, കൗണ്ടിയിലുമായി 18 കെട്ടിടങ്ങളിലാണ് ഗാര്‍ഡ, Criminal Assets Bureau, Garda Armed Support Unit, Garda National Drugs and Organised Crime Bureau, Garda Dog Unit എന്നിവര്‍ സംയുക്തമായി റെയ്ഡ് നടത്തിയത്. Southhill പ്രദേശത്തെ വെളിമ്പ്രദേശത്തും തെരച്ചില്‍ നടത്തി. റെയ്ഡില്‍ 64,600 യൂറോ വിലവരുന്ന amphetamine, 89,000 യൂറോ വിലവരുന്ന കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. 76,580 … Read more

ഡബ്ലിനിൽ ലഹരിവേട്ട; 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

ഡബ്ലിനിലെ Roscommon-ല്‍ 204,000 യൂറോ വിലവരുന്ന മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍. വെള്ളിയാഴ്ചയാണ് Tallaght-യില്‍ വച്ച് 5.74 കിലോഗ്രാം കഞ്ചാലുമായി 30-ലേറെ പ്രായമുള്ള പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തത്. ഇയാളെ സൗത്ത് ഡബ്ലിന്‍ ഗാര്‍ഡ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ഇതിന് പുറമെ Roscommon-ല്‍ വച്ച് 4.5 കിലോഗ്രാം ഹെര്‍ബല്‍ കഞ്ചാവുമായി മറ്റൊരാളെയും ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഇയാളെയും സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.

ഡബ്ലിൻ എയർപോർട്ടിൽ ഗാർഡ ഓഫിസർ കൊക്കെയ്നുമായി പിടിയിൽ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വച്ച് കൊക്കെയ്‌നെന്ന് സംശയിക്കുന്ന പദാര്‍ത്ഥവുമായി ഗാര്‍ഡ ഉദ്യോഗസ്ഥ അറസ്റ്റില്‍. വ്യാഴാഴ്ചയാണ് 100 യൂറോ വിലവരുന്ന കൊക്കെയ്‌നുമായി വനിതാ ഓഫിസര്‍ പിടിയിലായത്. ഗ്രേറ്റര്‍ ഡബ്ലിന്‍ പ്രദേശത്ത് സേവനമനുഷ്ഠിക്കുന്ന ഇവര്‍, ഇന്റലിജന്‍സ് നേതൃത്വത്തില്‍ നടന്ന തെരച്ചിലിനിടെയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവര്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയില്‍ അല്ലായിരുന്നുവെന്നും, യാത്രയ്ക്ക് എത്തിയതായിരുന്നുവെന്നുമാണ് കരുതുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം Ballymun സ്‌റ്റേഷനില്‍ എത്തിച്ച ഇവരെ കേസൊന്നും ചുമത്താതെ വിട്ടയച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. പിടിച്ചെടുത്ത മയക്കുമരുന്ന് ഫോറന്‍സിക് വിഭാഗത്തിന് പരിശോധനയ്ക്കായി കൈമാറും.

ക്ലെയറിലും ലിമറിക്കിലും വൻ മയക്കുമരുന്ന് വേട്ട; 1.4 മില്യൺ യൂറോയുടെ മയക്കുമരുന്നുകൾ പിടിച്ചെടുത്തു

ക്ലെയറിലും, ലിമറിക്കിലുമായി നടത്തിയ പരിശോധനയില്‍ 1.4 മില്യണ്‍ യൂറോയുടെ മയക്കുമരുന്നുകള്‍ പിടിച്ചെടുത്ത് ഗാര്‍ഡ. സംഭവങ്ങളില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.15-ഓടെ ക്ലെയറിലാണ് ആദ്യ പരിശോധന നടന്നത്. ഇവിടെ ഒരു വാഹനം പരിശോധിച്ചതില്‍ നിന്നും 10,000 യൂറോ വിലവരുന്ന കൊക്കെയിന്‍ പിടികൂടി. ഇതിന് പിന്നാലെ ലിമറിക്കില്‍ വൈകുന്നേരത്തോടെ നടത്തിയ തുടര്‍പരിശോധനകളില്‍ 406,000 യൂറോ വിലവരുന്ന കൊക്കെയിന്‍, 140,000 യൂറോ വിലവരുന്ന ഹെറോയിന്‍, 45,000 യൂറോയുടെ ആംഫിറ്റമിന്‍, 42,852 യൂറോ വിലവരുന്ന … Read more

Rosslare Europort-ൽ പച്ചക്കറിക്കിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 140 കിലോഗ്രാം കഞ്ചാവ് പിടികൂടി

വെക്‌സ്‌ഫോര്‍ഡിലെ Rosslare Europort-ല്‍ പച്ചക്കറിക്കിടയില്‍ വച്ച് കടത്തുകയായിരുന്ന 140 കിലോഗ്രാം കഞ്ചാവ് പിടികൂടി. ബുധനാഴ്ച റവന്യൂ ഓഫിസര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പച്ചക്കറികളുമായി വന്ന പെട്ടികളില്‍ കഞ്ചാവ് കണ്ടെത്തിയത്. ഇവിടെ നിന്നും 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പച്ചക്കറി പെട്ടികളില്‍ ഒളിപ്പിച്ച് ലോറിയില്‍ കഞ്ചാവ് കടത്താനായിരുന്നു ശ്രമം. പതിവ് പരിശോധനയ്ക്കിടെയാണ് ഇത് റവന്യൂ ഓഫിസര്‍മാരുടെ കണ്ണില്‍ പെട്ടത്. മൊബൈല്‍ എക്‌സ്-റേ സ്‌കാനര്‍ ഉപയോഗിച്ചായിരുന്നു പരിശോധന. ഏകദേശം 2.8 മില്യണ്‍ യൂറോയാണ് പിടിച്ചെടുത്ത കഞ്ചാവിന് വില വരിക. … Read more

15 ലക്ഷം യൂറോയുടെ കഞ്ചാവും കൊക്കെയ്നുമായി യുവാവ് അറസ്റ്റിൽ

15 ലക്ഷം യൂറോയുടെ കഞ്ചാവും, കൊക്കെയ്‌നുമായി മീത്തില്‍ ഒരാള്‍ അറസ്റ്റില്‍. ശനിയാഴ്ച രാവിലെയാണ് മീത്തില്‍ ഒരു കാര്‍ നിര്‍ത്തി പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ ഗാര്‍ഡ കാറിലുണ്ടായിരുന്ന 20-ലേറെ പ്രായമുള്ള പുരുഷനെ ചോദ്യം ചെയ്യുന്നത്. ഇയാളില്‍ നിന്നും കണക്കില്‍പ്പെടാത്ത 39,750 യൂറോ പണവും കണ്ടെടുത്തു. ഇതിന്റെ തുടര്‍ച്ചയായി കില്‍ഡെയറിലെ Newbridge പ്രദേശത്തെ വീട്ടില്‍ ഗാര്‍ഡ നടത്തിയ തെരച്ചിലില്‍ 420,000 യൂറോ വില വരുന്ന കൊക്കെയ്‌നും, 1.12 മില്യണ്‍ യൂറോ വിലവിരുന്ന കഞ്ചാവും കണ്ടെടുത്തു. ഒപ്പം മിക്‌സിങ് ഏജന്റുകള്‍, മറ്റ് … Read more

അയർലണ്ടിൽ ബാങ്ക് ഹോളിഡേ വീക്കെൻഡിൽ ഗതാതഗത നിയമം ലംഘിച്ചതിന് വ്യാപക അറസ്റ്റ്; ഡ്രൈവിങ്ങിനിടെ മദ്യവും മയക്കുമരുന്നുമുപയോഗിച്ച 146 പേർ പിടിയിൽ

മെയ് മാസത്തില്‍ ബാങ്ക് അവധിയോടെ വന്ന വാരാന്ത്യത്തില്‍ മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് വാഹനമോടിച്ച 146 പേരെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ. 2,298 പേര്‍ക്കെതിരെ അമിതവേഗതയില്‍ വാഹനമോടിച്ചതിനും നടപടിയെടുത്തു. നാല് ദിവസത്തെ അവധിയായിരുന്നു ഈ ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ ലഭിച്ചത്. ഏപ്രില്‍ 29-ന് പകല്‍ 12 മണി മുതല്‍ മെയ് 3 ചൊവ്വാഴ്ച രാവിലെ 7 മണിവരെ നീണ്ട ഓപ്പറേഷനിലാണ് ഗതാഗതനിയമങ്ങള്‍ ലംഘിച്ച അനവധി പേരെ അറസ്റ്റ് ചെയ്തതായും, നടപടിയെടുത്തതായും ഗാര്‍ഡ വ്യക്തമാക്കിയത്. ആക്‌സിഡന്റുകളും, പരിക്കുകളും കുറയ്ക്കുക … Read more

ലിമറിക്കിൽ 13 ലക്ഷം യൂറോയുടെ ഹെറോയിനുമായി ഒരാൾ അറസ്റ്റിൽ

ലിമറിക്കില്‍ 13 ലക്ഷത്തിലേറെ യൂറോയുടെ ഹെറോയിനുമായി ഒരാള്‍ അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് Corbally, Clonlara പ്രദേശങ്ങളില്‍ ഗാര്‍ഡ നടത്തിയ പരിശോധനയില്‍ 13.4 ലക്ഷം യൂറോ വിപണി വില വരുന്ന ഹെറോയിന്‍ കണ്ടെത്തിയത്. സംഭവത്തില്‍ 40-ലേറെ പ്രായമുള്ള പുരുഷനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അറസ്റ്റിന് ശേഷം നടത്തിയ തെരച്ചിലില്‍ 12,500 യൂറോ കണക്കില്‍ പെടാത്ത പണവും ഗാര്‍ഡ പിടിച്ചെടുത്തു. പ്രതിയെ ഇന്ന് 10.30-ന് ലിമറിക്ക് ജില്ലാ കോടതിയില്‍ ഹാജരാക്കും. മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് ഗാര്‍ഡ നടത്തിവരുന്ന Operation Tara-യുടെ ഭാഗമായായിരുന്നു … Read more