ഡബ്ലിൻ എയർപോർട്ടിലെ സുരക്ഷാ പരിശോധനകളിൽ പ്രധാന മാറ്റങ്ങൾ; ഹാൻഡ് ബാഗുകളിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ, ലിക്വിഡുകൾ എന്നിവ പുറത്തെടുക്കേണ്ട, മറ്റ് മാറ്റങ്ങൾ ഇവ
ഡബ്ലിൻ എയർപോർട്ടിലെ സുരക്ഷാ പരിശോധനകളിൽ ഇന്നലെ അർദ്ധരാത്രി മുതൽ മാറ്റങ്ങൾ. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന തരത്തിലാണ് മാറ്റങ്ങൾ. ഇനി മുതൽ യാത്രക്കാർ കയ്യിൽ കൊണ്ടുപോകുന്ന ബാഗുകളിൽ നിന്നും ലിക്വിഡുകൾ, ജെൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ സുരക്ഷാ പരിശോധനകൾക്കിടെ ഏത് ടെർമിനലിൽ വച്ചായാലും പുറത്തെടുക്കേണ്ടതില്ല. ഒപ്പം ഹാൻഡ് ലഗേജിൽ കൊണ്ടുപോകാവുന്ന ലിക്വിഡുകളുടെ പരിധി 100 മില്ലി എന്നത് ഉയർത്തി 2 ലിറ്റർ വരെ ആക്കിയിട്ടുമുണ്ട്. ലിക്വിഡുകൾ, ജെൽ എന്നിവ ഇനി മുതൽ സുതാര്യമായ കവറുകളിൽ സൂക്ഷിക്കേണ്ടതുമില്ല. വലിയ തുക … Read more