ഡബ്ലിൻ എയർപോർട്ടിലെ പാർക്കിങ് ടിക്കറ്റുകളെല്ലാം വിറ്റുപോയി; ആളുകൾ ബസ്, ടാക്സി ഉപയോഗിക്കണമെന്ന് നിർദ്ദേശം

ഈ വാരാന്ത്യത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ കാര്‍ പാര്‍ക്കിങ് ടിക്കറ്റുകളെല്ലാം വിറ്റുപോയതായി അധികൃതര്‍. ചുരുങ്ങിയ സമയത്തേക്കും, ദീര്‍ഘകാലത്തേയ്ക്കുമുള്ള ടിക്കറ്റുകളെല്ലാം വിറ്റുപോയതായും, ഇനി വരുന്നവര്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ലഭിക്കില്ലെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ബാക്കിയുള്ള കുറച്ച് സ്ഥലം എയര്‍പോര്‍ട്ടിലിറങ്ങുന്ന ആളുകളെ കയറ്റാനായി എത്തുന്ന വാഹനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. വരുംദിവസങ്ങളില്‍ എയര്‍പോര്‍ട്ടിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാതെ ബസ്, ടാക്‌സി എന്നിവ ഉപയോഗിക്കുകയോ, സുഹൃത്തുക്കളോടോ മറ്റോ കൊണ്ടുവിടാന്‍ പറയുകയോ ചെയ്യണമെന്ന് Dublin Airport Authority നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ ദിവസവും ഒരു … Read more

ഡബ്ലിൻ എയർപോർട്ടിൽ ഗാർഡ ഓഫിസർ കൊക്കെയ്നുമായി പിടിയിൽ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വച്ച് കൊക്കെയ്‌നെന്ന് സംശയിക്കുന്ന പദാര്‍ത്ഥവുമായി ഗാര്‍ഡ ഉദ്യോഗസ്ഥ അറസ്റ്റില്‍. വ്യാഴാഴ്ചയാണ് 100 യൂറോ വിലവരുന്ന കൊക്കെയ്‌നുമായി വനിതാ ഓഫിസര്‍ പിടിയിലായത്. ഗ്രേറ്റര്‍ ഡബ്ലിന്‍ പ്രദേശത്ത് സേവനമനുഷ്ഠിക്കുന്ന ഇവര്‍, ഇന്റലിജന്‍സ് നേതൃത്വത്തില്‍ നടന്ന തെരച്ചിലിനിടെയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവര്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയില്‍ അല്ലായിരുന്നുവെന്നും, യാത്രയ്ക്ക് എത്തിയതായിരുന്നുവെന്നുമാണ് കരുതുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം Ballymun സ്‌റ്റേഷനില്‍ എത്തിച്ച ഇവരെ കേസൊന്നും ചുമത്താതെ വിട്ടയച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. പിടിച്ചെടുത്ത മയക്കുമരുന്ന് ഫോറന്‍സിക് വിഭാഗത്തിന് പരിശോധനയ്ക്കായി കൈമാറും.

ഡബ്ലിനിൽ പുതിയ വിമാന നവീകരണ ശാല നിർമ്മിക്കാൻ Ryanair; 200 പേർക്ക് തൊഴിലവസരം

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 40 മില്യണ്‍ യൂറോ മുടക്കി പുതിയ വിമാന സൂക്ഷിപ്പ്-നവീകരണ ശാല നിര്‍മ്മിക്കാന്‍ Ryanair. ഇതുവഴി ഇവിടെ പുതുതായി 200 പേര്‍ക്ക് ജോലി ലഭിക്കും. എഞ്ചിനീയറിങ്, എയര്‍ക്രാഫ്റ്റ് മെക്കാനിക് എന്നീ രംഗങ്ങളിലാകും ജോലികള്‍. 120,000 ചതുരശ്ര അടി വലിപ്പത്തിലാണ് നവീകരണശാല നിര്‍മ്മിക്കുന്നത്. 2026-ഓടെ 600 വിമാനങ്ങളാകും Ryanair-ന്റെ ഉടമസ്ഥതയില്‍ ഉണ്ടാകുകയെന്നതിനാല്‍, ഇവയില്‍ പലതിന്റെയും അറ്റകുറ്റപ്പണികള്‍ക്ക് വലിയ സഹായമാകും പുതിയ കേന്ദ്രം. ഈ വര്‍ഷം അവസാനത്തോടെ പണി ആരംഭിക്കാനും, 2025-ഓടെ പൂര്‍ത്തിയാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഡബ്ലിന്‍ തങ്ങളുടെ … Read more

ഡബ്ലിൻ എയർപോർട്ടിലെ തിരക്ക് നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ച് DAA

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ തിരക്ക് നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ച് Dublin Airport Authority (DAA). കഴിഞ്ഞ വാരാന്ത്യം അനിയന്ത്രിതമായ തിരക്ക് കാരണം ക്യൂ റോജിലേയ്ക്ക് നീണ്ടതും, പലര്‍ക്കും ഫ്‌ളൈറ്റ് നഷ്ടമായതും വിവാദമായ സാഹചര്യത്തില്‍ ഉടന്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഗതാഗതമന്ത്രി ഈമണ്‍ റയാനും, സഹമന്ത്രി ഹില്‍ഡിഗാര്‍ഡ് നോട്ടനും DAA-യോട് ആവശ്യപ്പെടുകയായിരുന്നു. ക്യൂ നിയന്ത്രിക്കാനും, ജീവനക്കാരുടെ എണ്ണക്കുറവ് പരിഹരിക്കാനും, കൂടുതല്‍ സെക്യൂരിറ്റി ലെയിനുകള്‍ തുറക്കുന്നതും അടക്കമുള്ള പരിഹാരനിര്‍ദ്ദേശങ്ങളാണ് DAA സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച തിരക്ക് കാരണം ഫ്‌ളൈറ്റ് നഷ്ടമായ യാത്രക്കാര്‍ക്ക് … Read more

എയർപോർട്ടിലെ അനിയന്ത്രിതമായ ക്യൂ; പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കാൻ DAA-യ്ക്ക് ഒരു ദിവസത്തെ സമയം നൽകി മന്ത്രിമാർ

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ തിരക്ക് നിയന്ത്രിക്കാനും, സൗകര്യപ്രദമായ യാത്രയ്ക്ക് വഴിയൊരുക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ DAA-യ്ക്ക് ചൊവ്വാഴ്ച (ഇന്ന്) വരെ സമയം നല്‍കി ഗതാഗതമന്ത്രി ഈമണ്‍ റയാനും, സഹമന്ത്രി ഹില്‍ഡിഗാര്‍ഡ് നോട്ടനും. ഞായറാഴ്ച തിരക്ക് അനിയന്ത്രിതമായതിനെത്തുടര്‍ന്ന് ടെര്‍മിനലിന് പുറത്തേയ്ക്ക് വരെ ക്യൂ നീളുകയും, 1,000-ഓളം പേര്‍ക്ക് ഫ്‌ളൈറ്റ് നഷ്ടമാകുകയും ചെയ്തിരുന്നു. മൂന്ന് മണിക്കൂറോളമാണ് യാത്രക്കാര്‍ക്ക് ക്യൂ നില്‍ക്കേണ്ടിവന്നത്. ഇതെത്തുടര്‍ന്ന് തിങ്കളാഴ്ച DAA അധികൃതരുമായി മന്ത്രിമാരായ റയാനും, നോട്ടനും ചര്‍ച്ച നടത്തുകയും, വിഷയത്തില്‍ സര്‍ക്കാരിനുള്ള അതൃപ്തി അറിയിക്കുകയും ചെയ്തു. ബാങ്ക് അവധി … Read more

ഡബ്ലിൻ എയർപോർട്ടിൽ തിരക്ക് കാരണം വിമാനയാത്ര നഷ്ടമായവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് DAA

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ അസാധാരണമായ തിരക്കും, മണിക്കൂറുകള്‍ നീളുന്ന ക്യൂവും കാരണം പല യാത്രക്കാര്‍ക്കും ഫ്‌ളൈറ്റ് നഷ്ടപ്പെടുന്ന സാഹചര്യത്തില്‍, അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് വ്യക്തമാക്കി എയര്‍പോര്‍ട്ട് അധികൃതര്‍. ഇത്രയധികം തിരക്കുണ്ടാകുമെന്ന കാര്യം നേരത്തെ തന്നെ യാത്രക്കാരെ അറിയിക്കുന്നതില്‍ തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചതായി അധികൃതര്‍ സമ്മതിക്കുകയും ചെയ്തു. എയര്‍പോര്‍ട്ട് ടെര്‍മിനലിന് പുറത്തേയ്ക്ക് ക്യൂ നീളുന്ന വീഡിയോകളും ഫോട്ടോകളും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. വരും ദിവസങ്ങളിലും തിരക്ക് വര്‍ദ്ധിക്കുകയാകും ചെയ്യുകയെന്ന് ഈ സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ … Read more

സെക്യൂരിറ്റി ജീവനക്കാർ കുഴങ്ങുമോ? ഡബ്ലിൻ എയർപോർട്ടിൽ ഈ വാരാന്ത്യം 5 ലക്ഷം പേർ എത്തുമെന്ന് കണക്കുകൂട്ടൽ

അവശ്യത്തിന് സെക്യൂരിറ്റി ജോലിക്കാരില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഈ വാരാന്ത്യം തിരക്കേറുമെന്ന് അനുമാനം. ഈസ്റ്റര്‍ അവധി കൂടിയായ വാരാന്ത്യം 5 ലക്ഷം പേര്‍ എയര്‍പോര്‍ട്ട് വഴി സഞ്ചരിക്കമെന്നാണ് വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നത്. തിരക്ക് കാരണം മണിക്കൂറുകളാണ് യാത്രക്കാര്‍ നിലവില്‍ ഇവിടെ സെക്യൂരിറ്റി ചെക്കിനായി ക്യൂ നില്‍ക്കേണ്ടിവരുന്നത്. കഴിഞ്ഞയാഴ്ച ഒന്നാം ടെര്‍മിനലിന് പുറത്തേയ്ക്ക് വരെ ക്യൂ നീണ്ട സാഹചര്യവും ഉണ്ടായിരുന്നു. ഇതിനിടെ 500 പേരെ സെക്യൂരിറ്റി ജോലിക്കായി ഇന്റര്‍വ്യൂവിന് ക്ഷണിച്ചിട്ടുണ്ടെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. അതേസമയം യാത്രക്കാര്‍ ഫ്‌ളൈറ്റ് … Read more

മണിക്കൂറുകൾ നീളുന്ന ക്യൂ; ഡബ്ലിൻ എയർപോർട്ടിൽ 10 സെക്യൂരിറ്റി ലെയിനുകൾ തുറന്നതായി അധികൃതർ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ചെക്കിനായുള്ള യാത്രക്കാരുടെ ക്യൂ മണിക്കൂറുകള്‍ നീളുന്ന സാഹചര്യത്തില്‍, ചെക്കിങ്ങിനായി പുതിയ ലെയിനുകള്‍ തുറന്ന് അധികൃതര്‍. ശനിയാഴ്ച രാവിലെ 5 മണി മുതല്‍ തന്നെ ടെര്‍മിനല്‍ ബില്‍ഡിങ്ങിന് പുറത്തേയ്ക്ക് വരെ നീളുന്ന തരത്തില്‍ ക്യൂ രൂപപ്പെട്ടത് അനവധി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ജീവനക്കാരുടെ എണ്ണക്കുറവ് കാരണം സമയത്തിന് ചെക്ക് ഇന്‍ നടത്താന്‍ സാധിക്കാതെ വരുന്നതിനാല്‍, ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്നര മണിക്കൂര്‍ മുമ്പെങ്കിലും എര്‍പോര്‍ട്ടിലെത്തിനാണ് നിലവില്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. സ്‌കൂളുകള്‍ കൂടി അടച്ചതോടെ ഈ … Read more

മന്ത്രി ഇടപെട്ടിട്ടും കാര്യമില്ല; ഡബ്ലിൻ എയർപോർട്ടിൽ ടെർമിനലിന് പുറത്തേയ്ക്ക് നീണ്ട് യാത്രക്കാരുടെ ക്യൂ

പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതിന് ശേഷവും ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ചെക്കിനായി യാത്രക്കാര്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട ദുരവസ്ഥ തുടരുന്നു. യാത്രക്കാരുടെ ക്യൂ മണിക്കൂറുകള്‍ നീളുന്നതിനെത്തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതരുമായി മന്ത്രി Hildegarde Naughton ഈയിടെ ചര്‍ച്ച നടത്തുകയും, പ്രശ്‌നപരിഹാരം ഉറപ്പ് നല്കുകയും ചെയ്തിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ യാത്രക്കാരുടെ എണ്ണക്കൂടുതല്‍ കാരണം പലരും ടെര്‍മിനല്‍ ബില്‍ഡിങ്ങിന് പുറത്ത് വരെ ക്യൂ നില്‍ക്കേണ്ട സാഹചര്യമാണ് ഉണ്ടായത്. രാവിലെ 5 മണിക്ക് മുമ്പേ തന്നെ യാത്രക്കാര്‍ ടെർമിനല്‍ 1-ന് … Read more

ഡബ്ലിൻ എയർപോർട്ടിൽ മണിക്കൂറുകൾ നീളുന്ന ക്യൂ; പട്ടാളത്തെ ഇറക്കണമെന്ന് റയാൻ എയർ

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാര്‍ ഏറെ നേരം ക്യൂവില്‍ നില്‍ക്കേണ്ട സാഹചര്യം തുടരുന്നതിനിടെ എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതരുമായി ചര്‍ച്ച നടത്തി മന്ത്രി. സ്റ്റാഫിന്റെ എണ്ണക്കുറവ് കാരണം നിലവില്‍ 30 മുതല്‍ 40 മിനിറ്റ് വരെയാണ് യാത്രക്കാര്‍ സെക്യൂരിറ്റി ചെക്കിനായി ക്യൂ നില്‍ക്കേണ്ടിവരുന്നത്. അതിനാല്‍ത്തന്നെ വിമാനം പുറപ്പെടുന്നതിന് മൂന്നര മണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ടിലെത്തണമെന്നാണ് യാത്രക്കാര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. പ്രശ്‌നം രൂക്ഷമായതിനെത്തുടര്‍ന്ന് ഗതാഗതവകുപ്പ് സഹമന്ത്രി Hildegarde Naughton ഇന്നലെ ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുമായി കൂടിക്കാഴ്ച നടത്തി. ജീവനക്കാരെ ഡ്യൂട്ടി മാറ്റി നിയമിക്കുക, … Read more