ഡബ്ലിനിൽ 192,000 യൂറോയുടെ കഞ്ചാവുമായി ഒരാൾ പിടിയിൽ

ഡബ്ലിനില്‍ 192,000 യൂറോയുടെ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. ചൊവ്വാഴ്ചയാണ് Dublin Crime Response സംഘം ഡബ്ലിന്‍ 1 പ്രദേശത്തെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെടുത്തത്. സ്ഥലത്ത് നിന്നും 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ക്ക് മേല്‍ ക്രിമിനല്‍ ജസ്റ്റിസ് (മയക്കുമരുന്ന് കടത്തല്‍) സെക്ഷന്‍ 2 പ്രകാരം കേസ് ചുമത്തിയതായും, അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

ഡബ്ലിനിൽ ഡ്യൂട്ടിയിൽ അല്ലാതിരുന്ന ഗാർഡയ്ക്ക് നേരെ ആക്രമണം

ഡബ്ലിനില്‍ ഡ്യൂട്ടിയില്‍ അല്ലാതിരുന്ന ഗാര്‍ഡയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ Phibsborough-ലെ Royal Canal Bank-ല്‍ വച്ചാണ് സംഘര്‍ഷം ഒഴിവാക്കി വിടാന്‍ ശ്രമിക്കുന്നതിനിടെ 20-ലേറെ പ്രായമുള്ള ഗാര്‍ഡ ഉദ്യോഗസ്ഥന് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ ഇദ്ദേഹത്തെ Mater Hospital-ല്‍ എത്തിച്ച് ചികിത്സ നല്‍കി. സംഭവം നടക്കുന്ന സമയം ഇദ്ദേഹം ഡ്യൂട്ടിയില്‍ ആയിരുന്നില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

കിൽഡെയറിൽ കുട്ടിക്ക്‌ നേരെ ആക്രമണം

കൗണ്ടി കില്‍ഡെയറില്‍ ആണ്‍കുട്ടിക്ക് നേരെ ആക്രമണം. ഞായറാഴ്ച വൈകിട്ട് 3.30-ഓടെ Newbridge’s Main Street-ല്‍ വച്ചാണ് സംഭവം. പരിക്കേറ്റ കുട്ടിയെ Naas General Hospital-ല്‍ എത്തിച്ച് ചികിത്സ നല്‍കി. സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ ഏതെങ്കിലും ദൃക്‌സാക്ഷികളുണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചു. സംഭവസമയം ഇതുവഴി കടന്നുപോയ ഏതെങ്കിലും വാഹനങ്ങളുടെ ഡാഷ് ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ഗാര്‍ഡയെ ബന്ധപ്പെടാം: Newbridge Garda Station – (045) 440180 Garda Confidential Line … Read more

‘ദിവസം 13 കസ്റ്റമർമാർ വരെ, 18 മണിക്കൂർ നേരം ജോലി’: ഡബ്ലിനിലെ വ്യഭിചാരശാലകളിൽ നിന്നും രക്ഷപ്പെട്ട സ്ത്രീകൾ പറയുന്നത്…

ഡബ്ലിനിലെ വ്യഭിചാര ശാലകളിലെ ദുരിതം വെളിപ്പെടുത്തി കഴിഞ്ഞ ദിവസം ഗാര്‍ഡ രക്ഷപ്പെടുത്തിയ സ്ത്രീകള്‍. ദിവസവും 13 പേര്‍ വരെയായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നടത്തിപ്പുകാര്‍ നിര്‍ഡബന്ധിക്കുമായിരുന്നു എന്നും, ദിവസവും 18 മണിക്കൂറോളം ജോലി ചെയ്യേണ്ടി വന്നിരുന്നുവെന്നും ഇവര്‍ പറയുന്നു. മാസത്തില്‍ ഒരു ദിവസം മാത്രമായിരുന്നു അവധി ലഭിക്കുക. ഗാര്‍ഡയ്‌ക്കൊപ്പം ബ്രസീലിയന്‍ പൊലീസ്, ഇന്റര്‍പോള്‍ എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞയാഴ്ച നടത്തിയ ഓപ്പറേഷനിലാണ് ഇരകളായ നിരവധി സ്ത്രീകളെ രക്ഷിച്ചത്. സംഭവത്തില്‍ നടത്തിപ്പുകാരായ നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബ്രസീലിലും അഞ്ച് … Read more

മനുഷ്യക്കടത്തും, വ്യഭിചാരവും: ഡബ്ലിനിൽ 4 പേർ അറസ്റ്റിൽ

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഡബ്ലിനില്‍ നാല് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ബുധനാഴ്ചയാണ് മനുഷ്യക്കടത്ത്, വ്യഭിചാരം എന്നിവ നടത്തുന്ന സംഘടിതകുറ്റകൃത്യ സംഘങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷനില്‍ ഒരു സ്ത്രീയും, മൂന്ന് പുരുഷന്മാരും ഗാര്‍ഡയുടെ പിടിയിലായത്. ബ്രസീലിയന്‍ ഫെഡറല്‍ പൊലീസ്, ഇന്റര്‍പോള്‍ എന്നിവരുടെ സഹായത്തോടെയായിരുന്നു ഗാര്‍ഡ സംഘത്തിന്റെ ഓപ്പറേഷന്‍. ഡബ്ലിന്‍ നഗരത്തിലെ നാല് സ്ഥലങ്ങളാണ് സായുധ ഗാര്‍ഡ അംഗങ്ങളുടെ സഹായത്തോടെ ബുധനാഴ്ച രാവിലെ പരിശോധിച്ചത്. സമാനമായി ബ്രസീലിലും പരിശോധനകള്‍ നടന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന ബ്രസീലിയന്‍ കുറ്റവാളി സംഘത്തെ … Read more

ഗാർഡകൾക്ക് ടേസറുകൾ നൽകാൻ ആലോചന, എല്ലായിടത്തും ഗാർഡ സാന്നിദ്ധ്യം ഉറപ്പാക്കും: കമ്മീഷണർ ജസ്റ്റിൻ കെല്ലി

അയര്‍ലണ്ടിലെ പൊലീസ് സേനയായ ഗാര്‍ഡയ്ക്ക് ടേസറുകള്‍ (taser) നല്‍കാന്‍ ആലോചിക്കുന്നതായി പുതിയ ഗാര്‍ഡ കമ്മീഷണര്‍ ജസ്റ്റിന്‍ കെല്ലി. ഗാര്‍ഡയുടെ സാന്നിദ്ധ്യം എല്ലായിടത്തും ഉറപ്പാക്കുന്നതിന് പരിഗണന നല്‍കുമെന്നും ആദ്യ പത്രസമ്മേളനത്തില്‍ കെല്ലി പറഞ്ഞു. ഡ്രൂ ഹാരിസ് പദവി ഒഴിഞ്ഞതോടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് പുതിയ കമ്മീഷണറായി ജസ്റ്റിന്‍ കെല്ലി സ്ഥാനമേറ്റത്. ഗാര്‍ഡ കമ്മീഷണര്‍ സ്ഥാനത്ത് എത്താന്‍ സാധിച്ചത് വലിയ അഭിമാനമായി കരുതുന്നുവെന്ന് പറഞ്ഞ കെല്ലി, കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് കൂടുതല്‍ സഹായം എത്തിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും വ്യക്തമാക്കി. ഗാര്‍ഹികപീഢനങ്ങള്‍ അനുഭവിക്കുന്നവരെ പ്രത്യേകമായി … Read more

ഐറിഷ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിന്റെ വീടിന് ബോംബ് ഭീഷണി

ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസിന്റെ വീടിന് നേരെ ഒന്നിലധികം ബോംബ് ഭീഷണികള്‍. സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി ഗാര്‍ഡ അറിയിച്ചു. അതേസമയം ഹാരിസിന്റെ കുടുംബത്തിന് നേരെ കഴിഞ്ഞയാഴ്ച ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ സ്ത്രീയെ, കേസെടുക്കാതെ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഭീഷണികള്‍ എത്തിയത്. ശനിയാഴ്ച ഹാരിസിന്റെ അടുത്ത കുടുംബാംഗത്തെ അപകടപ്പെടുത്തുമെന്ന തരത്തില്‍ ഭീഷണി ലഭിച്ചിരുന്നു. മുമ്പും പലതവണ ഹാരിസിനും, കുടുംബത്തിനും നേരെ ഭീഷണികള്‍ ഉണ്ടായിരുന്നു. പ്രതിരോധം, വിദേശകാര്യം, വാണിജ്യം എന്നീ വകുപ്പുകളുടെ കൂടി ചുമതലയുള്ള മന്ത്രിയായ ഹാരിസിന് … Read more

ഡബ്ലിനിൽ കുട്ടിയെ കാണാതായ സംഭവം: തിരച്ചിലിൽ തെളിവുകളൊന്നും ലഭിച്ചില്ല, രാജ്യത്തെ ശിശുസംരക്ഷണ സംവിധാനം പരാജയമോ?

നോര്‍ത്ത് ഡബ്ലിനിലെ Donabate-ല്‍ കാണാതായി ആണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ഇതുവരെ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് ഗാര്‍ഡ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയുടെ കാര്യത്തില്‍ ആശങ്ക തോന്നിയ Child and Family Agency (Tusla) കേസ് ഗാര്‍ഡയ്ക്ക് കൈമാറിയത്. The Gallery Apartments-ലായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. അതേസമയം കുട്ടി മരിച്ചിരിക്കാമെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ കരുതുന്നതെന്ന് ഗാര്‍ഡ കമ്മീഷണര്‍ ജസ്റ്റിന്‍ കെല്ലി പറഞ്ഞു. കുട്ടിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കണമെന്നും കെല്ലി അഭ്യര്‍ത്ഥിച്ചു: Swords … Read more

കുട്ടിയെ കൊന്ന് മൃതദേഹം മറവ് ചെയ്‌തെന്ന് സംശയം; ഡബ്ലിനിലെ വീട്ടിൽ പരിശോധന ആരംഭിച്ച് ഗാർഡ

കുട്ടിയെ കൊന്ന് മൃതദേഹം ആരുമറിയാതെ കുഴിച്ചിട്ടു എന്ന സംശയത്തെ തുടര്‍ന്ന് നോര്‍ത്ത് കൗണ്ടി ഡബ്ലിനിലെ ഒരു വീട്ടില്‍ പരിശോധനയാരംഭിച്ച് ഗാര്‍ഡ. കഴിഞ്ഞ വാരാന്ത്യത്തിലാണ് ഒരു സ്ത്രീ, തന്റെ മുന്‍ പങ്കാളി കുട്ടിയെ കൊന്നതായി ഗാര്‍ഡയോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് വീട് സീല്‍ ചെയ്ത ഗാര്‍ഡ, മൃതദേഹാവശിഷ്ടങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുകയാണ്. ജീവിച്ചിരുന്നിരുന്നെങ്കില്‍ കുട്ടിക്ക് ഇപ്പോള്‍ എട്ട് വയസായേനെ. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ Kyran Durnin എന്ന കുട്ടിയുടെ മൃതദേഹമാണോ ഇതെന്നും ഗാര്‍ഡ പരിശോധിക്കുന്നുണ്ട്. കൗണ്ടി ലൂവിലെ ഡ്രോഗഡയില്‍ നിന്നും … Read more

ബ്രേയിൽ ചെറുപ്പക്കാരന് നേരെ ആക്രമണം; പരിക്കുകളോടെ ആശുപത്രിയിൽ

കൗണ്ടി വിക്ക്‌ലോയിലെ ബ്രേയില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. പുലര്‍ച്ചെ 1.25-ഓടെയാണ് Dublin Road-ല്‍ വച്ച് 20-ലേറെ പ്രായമുള്ള പുരുഷന് നേരെ ആക്രമണമുണ്ടായത്. ഇദ്ദേഹം St Vincent’s Hospital-ല്‍ ചികിത്സയിലാണ്. അതേസമയം സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ, ഞായറാഴ്ച പുലര്‍ച്ചെ ബ്രേ പ്രദേശത്തു കൂടി സഞ്ചരിച്ച ആരുടെയെങ്കിലും കാറിന്റെ ഡാഷ് ക്യാമറയില്‍ അക്രമ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലോ, അക്രമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടെങ്കിലോ അവര്‍ ഏതെങ്കിലും സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ തങ്ങളെ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചു: … Read more