Dundalk-ൽ കുടിയേറ്റ വിരുദ്ധ റാലി; നാല് അറസ്റ്റ്

Dundalk-ല്‍ കുടിയേറ്റവിരുദ്ധ റാലിക്കിടെ ഗാര്‍ഡ നാല് പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് തീവ്രവലതുപക്ഷവാദികളുടെ ഒരു സംഘം ഉക്രെയിന്‍ അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഒരു ഹോസ്റ്റല്‍ ലക്ഷ്യമിട്ട് റാലി നടത്തിയത്. Jocelyn Street-ല്‍ വച്ചായിരുന്നു അറസ്റ്റ്. അതേസമയം ഇതിനെതിരായി മറ്റൊരു റാലിയും ഈ സമയം ടൗണില്‍ നടക്കുന്നുണ്ടായിരുന്നു. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ് എന്ന് എന്ന് ഗാര്‍ഡ വ്യക്തമാക്കി. കൂടുതല്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാകാതെ റാലി 7.30-ഓടെ അവസാനിച്ചുവെന്നും ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു. ജൂലൈ 21-നും സമാനമായി കുടിയേറ്റവിരുദ്ധ റാലിക്കിടെ Dundalk-ല്‍ ഗാര്‍ഡ മൂന്ന് … Read more

ടിപ്പററിയിൽ 89-കാരി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

ടിപ്പററിയില്‍ 89-കാരി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് Nenagh-യിലെ St Joseph’s Park സ്വദേശിയായ Josephine Ray-യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ 50-ലേറെ പ്രായമുള്ള ഒരു സ്ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്തു. ഇവരെ ടിപ്പററിയിലെ ഒരു ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. Killodiernan Cemetery-യില്‍ Josephine Ray-യുടെ സംസ്‌കാരം നടന്ന് മണിക്കൂറുകള്‍ക്കകമാണ് അറസ്റ്റ്.

വിക്ക്ലോയിൽ കാർ തടഞ്ഞു നിർത്തി വെടിവെപ്പ്; ഒരാൾക്ക് പരിക്ക്

കൗണ്ടി വിക്ക്‌ലോയില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ Roundwood-ലെ Ballinahinch-ല്‍ കാറില്‍ സഞ്ചരിക്കുയായിരുന്ന രണ്ട് പേര്‍ക്ക് കുറുകെ മറ്റൊരു കാര്‍ നിര്‍ത്തി അതില്‍ നിന്നും വെടിവെപ്പ് ഉണ്ടാകുകയായിരുന്നു. കാറിലുണ്ടായിരുന്ന 20-ലേറെ പ്രായമുള്ള ഒരു പുരുഷനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കുകള്‍ ജീവന് ഭീഷണിയുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സംഭവത്തില്‍ എല്ലാ സാധ്യതകളും പരിശോധിക്കുന്ന തരത്തിലുള്ള അന്വേഷണം ആരംഭിച്ചതായി ഗാര്‍ഡ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്നും ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഒരു … Read more

കോർക്കിൽ ഫ്രഞ്ച് വിദ്യാർത്ഥികളുടെ സാധനങ്ങൾ കവർന്നു; പുരുഷനും സ്ത്രീയും അറസ്റ്റിൽ

കോര്‍ക്കില്‍ ചൊവ്വാഴ്ച വൈകിട്ട് നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരു പുരുഷനും സ്ത്രീയും അറസ്റ്റില്‍. St. Patrick’s Street-ല്‍ രാത്രി 10.15-ഓടെയാണ് ഫ്രാന്‍സില്‍ നിന്നുള്ള ഒരു സംഘം കവര്‍ച്ച ചെയ്യപ്പെട്ടത്. ഫ്രാന്‍സില്‍ നിന്നുള്ള 22 വിദ്യാര്‍ത്ഥികളും, അവരുടെ ടീച്ചറും പ്രദേശത്തെ ഒരു റസ്റ്ററന്റില്‍ നിന്നും മടങ്ങും വഴി കവര്‍ച്ചയ്ക്ക് ഇരയാകുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ ഗാര്‍ഡ 20-ലേറെ പ്രായമുള്ള ഒരു സ്ത്രീയെയും, പുരുഷനെയും അറസ്റ്റ് ചെയ്തു. ഇവരുടെ മേല്‍ കുറ്റം ചുമത്തിയതായും, സംഭവത്തിന് ആരെങ്കിലും ദൃക്‌സാക്ഷികളായിട്ടുണ്ടെങ്കില്‍ തങ്ങളെ ബന്ധപ്പെടണമെന്നും … Read more

വാട്ടർഫോർഡിൽ രണ്ട് കാറുകൾ മോഷ്ടിച്ച് തീയിട്ടു; മോഷ്ടാവിനെ തിരഞ്ഞ് ഗാർഡ

വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ കാറുകള്‍ മോഷ്ടിക്കുകയും, തീവയ്ക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. കഴിഞ്ഞ ഞായറാഴ്ചയാണ് നഗരത്തിലെ വിവിധ പ്രദേശങ്ങളിലായി കാറുകള്‍ മോഷ്ടിക്കപ്പെട്ടത്. പുലര്‍ച്ചെ 2.30ഓടെ Rockenham-ല്‍ നിന്നും ഒരു ടൊയോട്ട വിറ്റ്‌സ് ഹാച്ച്ബാക്ക് കാറാണ് ആദ്യം മോഷ്ടിക്കപ്പെട്ടത്. ഇത് രാവിലെ 7 മണിയോടെ John’s Park പ്രദേശത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. രണ്ടാമത്തെ കാര്‍ പുലര്‍ച്ചെ Castlegrange പ്രദേശത്ത് വച്ചാണ് മോഷ്ടിക്കപ്പെട്ടതും. ഇതും ഒരു ടൊയോട്ട ഹാച്ചാബാക്ക് ആയിരുന്നു. ഈ കാറും പിന്നീട് കത്തിച്ച നിലയില്‍ John’s … Read more

ഡബ്ലിനിൽ കവർച്ചാ സംഭവത്തിൽ ഒരാൾക്ക് പരിക്ക്

ഡബ്ലിനിലെ Talbot Street-ല്‍ കവര്‍ച്ചയ്ക്കിടെ ഒരാള്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 11 മണിയോടെ നടന്ന സംഭവത്തില്‍ പരിക്കേറ്റ 40-ലേറെ പ്രായമുള്ള പുരുഷനെ Mater Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്തെത്തിയ ഗാര്‍ഡ സാങ്കേതികപരിശോധനകള്‍ക്കായി ഇവിടം സീല്‍ ചെയ്തു. കവര്‍ച്ച തടയാന്‍ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിന് പരിക്കേല്‍ക്കുകയായിരുന്നു എന്നാണ് കരുതുന്നത്. കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.

ഡബ്ലിൻ സിറ്റിയിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്

ഡബ്ലിന്‍ സിറ്റിയിലെ Long Mile Road-ല്‍ കത്തിക്കുത്തേറ്റ് ഒരാള്‍ക്ക് പരിക്ക്. സംഭവത്തില്‍ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് 6.20-ഓടെ Walkinstown-ലെ Long Mile Road-ന് സമീപത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പുരുഷന്‍ St James’ Hospital-ല്‍ ചികിത്സയിലാണ്. പരിക്ക് ജീവന് ഭീഷണിയുള്ളതല്ല. അറസ്റ്റിലായ സ്ത്രീക്കെതിരെ Criminal Justice Act 1984 സെക്ഷന്‍ 4 പ്രകാരം കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

വെക്സ്ഫോർഡിലെ വീട്ടിൽ പുരുഷൻ മരിച്ച നിലയിൽ

വെക്‌സ്‌ഫോര്‍ഡിലെ വീട്ടില്‍ പുരുഷന്റെ മൃതദേഹം. ഞായറാഴ്ച ഉച്ചയോടെയാണ് Gorey-യിലെ Clonattin പ്രദേശത്തെ വീട്ടില്‍ 40-ലേറെ പ്രായമുള്ള പുരുഷനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് ഗാര്‍ഡ അറിയിച്ചു. വീട് സാങ്കേതികപരിശോധനയ്ക്കായി സീല്‍ ചെയ്തിരിക്കുകയാണ്. ശരീരം പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Coolock-ൽ അഭയാർത്ഥികൾക്കായുള്ള കെട്ടിടത്തിൽ അഞ്ചാം തവണയും തീവെപ്പ്

വടക്കന്‍ ഡബ്ലിനിലെ Coolock-ല്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തില്‍ വീണ്ടും തീപിടിത്തം. മുമ്പ് ക്രൗണ്‍ പെയിന്റ്‌സ് വെയര്‍ഹൗസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് മുന്നില്‍ കഴിഞ്ഞയാഴ്ച വലിയ രീതിയിലുള്ള പ്രക്ഷോഭം നടക്കുകയും, കെട്ടിടത്തിലെ പണികള്‍ക്കായി വന്ന ഡിഗ്ഗറിന് തീവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇത് അഞ്ചാം തവണയാണ് കെട്ടിടത്തിന് തീവെപ്പുണ്ടായിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് കെട്ടിടത്തിന് സമീപത്തുള്ള ജെസിബി, കിടക്കകള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു അവസാനമുണ്ടായ തീവെപ്പ്. ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷ നല്‍കിയ 500 അഭയാര്‍ത്ഥികളെയാണ് ഇവിടെ താമസിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ അത് … Read more

Dundalk-ൽ വെടിവെപ്പ്; 3 പേർക്ക് പരിക്ക്, 2 പേർ അറസ്റ്റിൽ

കൗണ്ടി ലൂവിലെ Dundalk- ൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ റെസിഡൻഷ്യൽ ഏരിയയിൽ ഉണ്ടായ വെടിവെപ്പിൽ രണ്ട് പേരെ ദ്രോഗടയിലെ Our Lady of Lourdes Hospital-ൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ജീവന് ഭീഷണിയുള്ളതല്ല. സംഭവത്തിൽ രണ്ട് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തതായി ഗാർഡ അറിയിച്ചു. ഇരുവരെയും ലൂവിലെ ഗാർഡ സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്.