ഡബ്ലിനിൽ തോക്കുകളും മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ

ഡബ്ലിനില്‍ തോക്കുകളും മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍. വെള്ളിയാഴ്ച ഡബ്ലിന്‍ 16-ലുള്ള Ballinteer-ലെ ഒരു വീട്ടില്‍ ഗാര്‍ഡ നടത്തിയ പരിശോധയിലാണ് രണ്ട് തോക്കുകള്‍ പിടിച്ചെടുത്തത്. ഒപ്പം രണ്ട് കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സംഭവത്തില്‍ 30-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് മേല്‍ ക്രിമിനല്‍ ജസ്റ്റിസ് ആക്ട് 1996 സെക്ഷന്‍ 2 പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അന്വേഷണം തുടരുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

കെറിയിൽ നടന്ന ആക്രമണത്തിൽ ഒരു മരണം; ഒരാൾ അറസ്റ്റിൽ

കൗണ്ടി കെറിയില്‍ നടന്ന ആക്രമണത്തില്‍ ഒരു മരണം. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12.30-ഓടെയാണ് Castleisland-ലെ An Caislean Mor-ലുള്ള വീടിന് മുന്നില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഒരാള്‍ കിടക്കുന്നതായി ഗാര്‍ഡയ്ക്ക് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഗാര്‍ഡയും, എമര്‍ജന്‍സി സര്‍വീസും സ്ഥലത്തെത്തിയെങ്കിലും പരിക്കേറ്റയാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. 40 വയസിലേറെ പ്രായമുള്ള പുരുഷനാണ് മരിച്ചത്. അതേസമയം സംഭവവത്തില്‍ 40-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമുള്ളവര്‍ തൊട്ടടുത്ത … Read more

കിൽഡെയറിൽ 12.5 ലക്ഷം യൂറോയുടെ കഞ്ചാവുമായി 2 പേർ പിടിയിൽ

കൗണ്ടി കില്‍ഡെയറിലെ Athy-യില്‍ 12.5 ലക്ഷം യൂറോയുടെ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് രണ്ട് യുവാക്കള്‍ വന്‍ കഞ്ചാവ് ശേഖരവുമായി അറസ്റ്റിലായത്. തുടര്‍പരിശോധനയില്‍ 12,000 യൂറോ വിലവരുന്ന കൊക്കെയ്‌നും പിടിച്ചെടുത്തു. അറസ്റ്റിലായവരെ കില്‍ഡെയറിലെ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്.

പലചരക്ക് കട മറയാക്കി മയക്കുമരുന്ന് വിൽപ്പന; ലിമറിക്കിൽ 58-കാരന് ജയിൽ ശിക്ഷ

പലചരക്ക് കട മറയാക്കി മയക്കുമരുന്ന് കച്ചവടം നടത്തിവന്നയാള്‍ക്ക് അയര്‍ലണ്ടില്‍ തടവ് ശിക്ഷ. ലിമറിക്കിലെ Corbally സ്വദേശിയായ Declan Sheehy എന്ന 58-കാരനെയാണ് കോടതി ആറ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ലിമറിക്ക് സിറ്റിയില്‍ കുടുംബസ്വത്തായി ലഭിച്ച ചെറിയ പലചരക്ക് കടയുടെ മറവിലാണ് പ്രതി വര്‍ഷങ്ങളായി മയക്കുമരുന്ന് നിര്‍മ്മാണവും, വില്‍പ്പനയും നടത്തിവന്നത്. രഹസ്യവിവരത്തെത്തുടര്‍ന്ന് 2022 നവംബര്‍ 21-ന് ഗാര്‍ഡ നടത്തിയ പരിശോധനയില്‍ കടയുടെ ഉള്ളിലെ അടുക്കളയില്‍ കൊക്കെയിന്‍ മിശ്രണം ചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു. ഇതിനായുള്ള ഉപകരണങ്ങളും ഇവിടെയുണ്ടായിരുന്നു. 208,000 യൂറോ വിലവരുന്ന … Read more

ഡബ്ലിൻ സിറ്റി സെന്ററിൽ ആക്രമണത്തെത്തുടർന്ന് മദ്ധ്യവയസ്കൻ ആശുപത്രിയിൽ; രണ്ട് പേർ അറസ്റ്റിൽ

ഡബ്ലിന്‍ സിറ്റി സെന്ററില്‍ വച്ച് മദ്ധ്യവയസ്‌കന് നേരെ ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെയാണ് O’Connell Street, Cathal Brugha Street എന്നിവിടങ്ങളില്‍ വച്ച് ഒരാള്‍ ആക്രമിക്കപ്പെടുന്നതായി പട്രോളിങ് നടത്തുകയായിരുന്ന ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ഗാര്‍ഡ ആക്രമണം നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. അതേസമയം ആക്രമണത്തില്‍ സാരമായി പരിക്കേറ്റ 40-ലേറെ പ്രായമുള്ള പുരുഷനെ Mater Hsopital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്തുവച്ച് അറസ്റ്റിലായ രണ്ട് പുരുഷന്മാരും ചെറുപ്പക്കാരാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിവുള്ളവരോ, ഡാഷ് ക്യാമറ, സിസിടിവി ദൃശ്യങ്ങള്‍ … Read more

ഡബ്ലിനിൽ ആക്രമണത്തിൽ മദ്ധ്യവയസ്കൻ മരിച്ചു; ഒരാൾ അറസ്റ്റിൽ

കൗണ്ടി ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ നടന്ന ക്രൂരമായി ആക്രമണത്തില്‍ മദ്ധ്യവയസ്‌കന്‍ മരിച്ചു. വ്യാഴാഴ്ച അര്‍ദ്ധരാത്രി 12.30-ഓടെ St. Margaret’s Road-ലെ Hampton Wood Way-യില്‍ വച്ചാണ് 50-ലേറെ പ്രായമുള്ള പുരുഷന് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് Mater Hospital-ല്‍ പ്രവേശിപ്പിച്ചെങ്കിലും ഇദ്ദേഹം മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ 30-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളുള്ളവരോ, ദൃക്‌സാക്ഷികളോ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ … Read more

മൊണാഗനിലെ വീട്ടിൽ മൃതദേഹം കണ്ടെത്തിയ സംഭവം: ഒരാൾ അറസ്റ്റിൽ

കൗണ്ടി മൊണാഗനിലെ വീട്ടില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുരുഷന്‍ അറസ്റ്റില്‍. ജൂണ്‍ 1-നായിരുന്നു Clones-ലെ The Diamond-ലുള്ള വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തിവരുന്ന ഗാര്‍ഡ 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളുള്ളവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

ക്രിമിനൽ ഗ്യാങ്ങുകളെ ലക്ഷ്യമിട്ട് ഗാർഡ ഓപ്പറേഷൻ; സൗത്ത് ഡബ്ലിനിൽ 1 മില്യൺ യൂറോ പിടിച്ചെടുത്തു

സൗത്ത് ഡബ്ലിനിലെ ക്രിമിനല്‍ സംഘങ്ങളെ ലക്ഷ്യമിട്ട് ഗാര്‍ഡ നടത്തിയ പരിശോധനയില്‍ 1 മില്യണ്‍ യൂറോ പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകിട്ട് Knocklyon-ലെ ഒരു വീട്ടില്‍ ഗാര്‍ഡയുടെ National Drugs and Organised Crime Bureau നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ സൂക്ഷിച്ച പണം കണ്ടെത്തിയത്. ഇവിടെ നിന്നും 35, 44 പ്രായക്കാരായ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പണമെണ്ണുന്ന മെഷീനും കണ്ടെടുത്തതായി ഗാര്‍ഡ അറിയിച്ചു. അറസ്റ്റിലായ രണ്ടുപേരും സംഘടിതകുറ്റകൃത്യം നടത്തിവരുന്ന ഗ്യാങ്ങിലെ അംഗങ്ങളാണെന്നാണ് കരുതുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. … Read more

ക്ലെയറിലെ വീട്ടിൽ ചെറുപ്പക്കാരൻ മരിച്ചനിലയിൽ; അന്വേഷണമാരംഭിച്ച് ഗാർഡ

കൗണ്ടി ക്ലെയറിലെ വീട്ടില്‍ ചെറുപ്പക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് Ennis-ലെ Clare Road-ലുള്ള വീട്ടില്‍ എത്തിയ എമര്‍ജന്‍സി സര്‍വീസസ് സംഘം 30-ലേറെ പ്രായമുള്ള പുരുഷനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. University Hospital Limerick-ലേയ്ക്ക് മാറ്റിയ മൃതദേഹത്തിന്റെ പോസ്റ്റ് മോര്‍ട്ടം നടത്തും. ഇതിന്റെ ഫലം വരുന്നതിനനുസരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുക.

ഫിൻഗ്ലാസ്സിൽ ചെടികൾക്കിടയിൽ ഒളിപ്പിച്ച തോക്ക് പിടികൂടി

ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍ തോക്ക് പിടികൂടി. ചൊവ്വാഴ്ച രാത്രി പ്രദേശത്ത് ഗാര്‍ഡ നടത്തിയ പരിശോധനയില്‍ ചെടികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് റൈഫിള്‍ തോക്ക് കണ്ടെടുത്തത്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. തെരുവുകള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഗാര്‍ഡ നടത്തിയ റെയ്ഡിനെ അഭിനന്ദിക്കുന്നതായി ചീഫ് സൂപ്രണ്ട് Michael McNulty പറഞ്ഞു. പ്രദേശത്ത് ഗാര്‍ഡ സാന്നിദ്ധ്യം തുടരുമെന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗാര്‍ഡ നടത്തിവരുന്ന ശ്രമങ്ങളുടെ തെളിവാണിതെന്നും McNulty കൂട്ടിച്ചേര്‍ത്തു.