ഡബ്ലിനിൽ വഴിയാത്രക്കാരനെ ആക്രമിച്ച് മോഷണം; കൗമാരക്കാരൻ അറസ്റ്റിൽ

ഡബ്ലിനില്‍ മോഷണം, അക്രമം എന്നിവ നടത്തിയ കേസില്‍ കൗമാരക്കാരന്‍ അറസ്റ്റില്‍. ശനിയാഴ്ച വെളുപ്പിന് 1 മണിയോടെയായിരുന്നു നഗരത്തിലെ St. Stephen’s Green-ന് സമീപം വച്ച് പ്രതി ഒരു വഴിയാത്രക്കാരന്റെ വസ്തുവകകള്‍ മോഷ്ടിച്ചത്. മോഷണത്തിനിടെ പ്രതി ഇദ്ദേഹത്തെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആംബുലന്‍സില്‍ St. James Hospital-ല്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണമാരംഭിച്ച ഗാര്‍ഡ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി. കൗമാരക്കാരനായ ഇയാളെ Pearse Street Garda station-ല്‍ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. ഇയാളില്‍ നിന്നും മോഷണവസ്തുക്കള്‍ … Read more

സ്റ്റേഷനിൽ തോക്ക് ചൂണ്ടി ഗാർഡ ഉദ്യോഗസ്ഥൻ; ടിക്ക് ടോക്ക് വീഡിയോ വിവാദത്തിൽ

ഡബ്ലിനിലെ ഒരു സ്‌റ്റേഷനില്‍ ഗാര്‍ഡ ഉദ്യോഗസ്ഥന്‍ തോക്ക് ചൂണ്ടി നില്‍ക്കുന്ന ടിക്ക് ടോക്ക് വീഡിയോ വിവാദത്തില്‍. നോര്‍ത്ത് ഡബ്ലിനിലെ ഒരു ഗാര്‍ഡ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണ് തോക്കുമായി നില്‍ക്കുന്നതായി വീഡിയോയില്‍ കാണുന്നത്. സ്‌റ്റേഷന് പുറത്തുള്ള ജനല്‍ വഴിയാണ് വീഡിയോ എടുത്തിരിക്കുന്നത്. അതേസമയം എന്നാണ് വീഡിയോ എടുത്തതെന്നും, ആരാണ് റെക്കോര്‍ഡ് ചെയ്തതെന്നും വ്യക്തമല്ല. ghosty4200 എന്ന അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത്തരമൊരു വീഡിയോ പ്രചരിക്കുന്ന കാര്യം തങ്ങള്‍ അറിഞ്ഞിട്ടുണ്ടെന്നും, തോക്ക് ഉപയോഗിക്കാന്‍ അധികാരമുള്ള ഒരു ഉദ്യോഗസ്ഥന്‍ തീര്‍ത്തും സ്വകാര്യമായ … Read more

Co Cavan-ലെ ജയിലിൽ നിന്നും രക്ഷപ്പെട്ട രണ്ട് പേർ പിടിയിൽ

Co Cavan-ലെ ഓപ്പണ്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട രണ്ടുപേര്‍ അറസ്റ്റില്‍. ശനിയാഴ്ച രാവിലെയാണ് 20-ലേറെ പ്രായമുള്ള രണ്ട് തടവുകാര്‍ രക്ഷപ്പെട്ടതായി കണ്ടെത്തിയ ജയില്‍ അധികൃതര്‍ ഗാര്‍ഡയെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വൈകാതെ തന്നെ ഇരുവരും പിടിയിലായതായി ഗാര്‍ഡ അറിയിച്ചു. നിലവില്‍ ഇരുവരെയും Gurranbraher ഗാര്‍ഡ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. അനധികൃതമായി മറ്റൊരാളുടെ വാഹനം ഉപയോഗിച്ചു എന്ന കുറ്റവും ഇവര്‍ക്ക് മേല്‍ ചുമത്തിയതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Finglas-ൽ തോക്കുമായി രണ്ട് പേർ പിടിയിൽ; സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിനെക്കുറിച്ച് വിവരങ്ങൾ നൽകാൻ അഭ്യർത്ഥിച്ച് ഗാർഡ

ഡബ്ലിനിലെ Finglas-ല്‍ ഗാര്‍ഡ നടത്തിയ പതിവ് വാഹനപരിശോധനയ്ക്കിടെ തോക്കുമായി രണ്ടുപേര്‍ പിടിയില്‍. ബുധനാഴ്ച ഉച്ചയ്ക്ക് സിറ്റി സെന്റര്‍ ഭാഗത്തേയ്ക്ക് തിരിയുന്ന M50- ജങ്ഷനിലെ N2 അണ്ടര്‍പാസിന് സമീപത്ത് വച്ചാണ് 33, 20 പ്രായക്കാരായ രണ്ടുപേരെ തോക്കുമായി ഗാര്‍ഡ അറസ്റ്റ് ചെയ്തത്. അതേസമയം ഇവര്‍ നിന്നിരുന്നതിന് കുറച്ചുമാറി ഒരു കറുത്ത ഫോക്‌സ് വാഗണ്‍ ഗോള്‍ഫ് കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. N2 പരിസരത്ത് ബുധനാഴ്ച പകല്‍ 11.45-നും 12.15-നും ഇടയില്‍ ഈ കാര്‍ കണ്ടവരോ, സംഭവവുമായി ബന്ധപ്പെട്ട് … Read more

ഡബ്ലിനിൽ ഗാർഡ എന്ന് അവകാശപ്പെട്ട രണ്ടുപേർ വീട് പരിശോധിച്ച് പണം മോഷ്ടിച്ചെന്ന് ഡെലിവറൂ ഡ്രൈവറുടെ പരാതി; എത്തിയത് യഥാർത്ഥ ഗാർഡയെന്ന് തിരിച്ചറിഞ്ഞതോടെ കുഴങ്ങി അന്വേഷകർ

ഗാര്‍ഡയെന്ന് അവകാശപ്പെട്ട് വീട്ടില്‍ പരിശോധനയെക്കെത്തിയ രണ്ടുപേര്‍ പണവും മറ്റ് സാധനങ്ങളും മോഷ്ടിച്ചതായി ഡെലിവറൂ ഡ്രൈവറുടെ പരാതി. റോഡിലൂടെ പോകുകയായിരുന്ന തന്നെ തടഞ്ഞുനിര്‍ത്തിയ രണ്ടുപേര്‍, തങ്ങള്‍ ഗാര്‍ഡ ഓഫിസര്‍മാരാണെന്ന് പറയുകയും, തുടര്‍ന്ന് ഡെലിവറൂ ജോലിക്കാരിയായ തന്റെ വീട്ടിലെത്തി പരിശോധന നടത്തുകയുമായിരുന്നു എന്നാണ് ഡബ്ലിനിലെ പെണ്‍കുട്ടിയുടെ പരാതി. പരിശോധനയ്ക്ക് ശേഷം പണം അടക്കമുള്ള സാധനങ്ങള്‍ ഇവര്‍ എടുത്തുകൊണ്ടുപോയതായും പെണ്‍കുട്ടി പറയുന്നു. ഇതോടെ പരിശോധനയ്‌ക്കെത്തിയത് ഗാര്‍ഡയല്ലെന്ന് സംശയം തോന്നിയ ഇവര്‍ സമീപത്തെ ഗാര്‍ഡ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പ്രതികളെന്ന് … Read more

വിവാദങ്ങൾക്ക് ശേഷവും സഹായമഭ്യർത്ഥിച്ച് വരുന്ന ഫോൺ കോളുകൾ കട്ട് ചെയ്യുന്നത് തുടർന്ന് ഗാർഡ; ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെന്ന് കമ്മിഷണർ

സഹായമഭ്യര്‍ത്ഥിച്ച് വിളിക്കുന്ന ഫോണ്‍ കോളുകള്‍ ഗാര്‍ഡ കട്ട് ചെയ്യുന്നു എന്ന് വിവാദമുയര്‍ന്ന ശേഷവും, ഗാര്‍ഡയുടെ 999 നമ്പറില്‍ വന്ന ഫോണ്‍ കോളുകള്‍ ഉദ്യോഗസ്ഥര്‍ വേണ്ടവിധ പരിശോധിച്ചില്ലെന്ന് റിപ്പോര്‍ട്ട്. ഇതെത്തുടര്‍ന്ന് വകുപ്പില്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി ഗാര്‍ഡ മാനേജ്‌മെന്റ് അറിയിച്ചു. അടിയന്തരസഹായം അഭ്യര്‍ത്ഥിച്ച് ഗാര്‍ഡയെ വിളിച്ച ആയിരക്കണക്കിന് കോളുകള്‍ വേണ്ടവിധം പരിശോധിക്കാതിരിക്കുകയോ, കട്ട് ചെയ്യുകയോ ചെയ്തതായുള്ള റിപ്പോര്‍ട്ട് രാജ്യത്ത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. 2019-2020-ലെ 12 മാസത്തിനിടെ 200,000-ലേറെ കോളുകള്‍ ഗാര്‍ഡ വേണ്ടവിധം പരിഗണിച്ചില്ലെന്നായിരുന്നു കണ്ടെത്തല്‍. ഇതില്‍ മിക്ക … Read more

ഗോൾവേയിലെ ശ്മശാനത്തിൽ സംഘർഷം; ഏഴ് പേർക്ക് പരിക്ക്; ഒരാൾ അറസ്റ്റിൽ

ഗോള്‍വേയിലെ ശ്മശാനത്തില്‍ ഉണ്ടായ വാക്കേറ്റത്തിലും സംഘര്‍ഷത്തിലും ഏഴ് പേര്‍ക്ക് പരിക്ക്. സംഘര്‍ഷത്തില്‍ കത്തിയുമായി എത്തിയ ഒരാളെ ഗാര്‍ഡ ഒരാളെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ട് Tuam-ലെ ഒരു ശ്മശാനത്തിലായിരുന്നു സംഭവം. ഏകദേശം 30-ഓളം ഗാര്‍ഡ അംഗങ്ങള്‍ ചേര്‍ന്നാണ് സ്ഥിതി ശാന്തമാക്കിയത്. ഗാര്‍ഡയെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കത്തിയുമായി എത്തിയ യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സംഘര്‍ഷത്തില്‍ അഞ്ച് പുരുഷന്മാര്‍ക്കും, രണ്ട് സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഗോള്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. … Read more