ഡബ്ലിനിൽ തോക്കും, വെടിയുണ്ടകളുമായി ഒരാൾ അറസ്റ്റിൽ
തോക്കും, വെടിയുണ്ടകളും, പണവുമായി കാറില്‍ യാത്ര ചെയ്തയാള്‍ അറസ്റ്റില്‍. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ നോര്‍ത്ത് ഡബ്ലിനിലെ M1 റോഡിലാണ് സംഭവം. ഡബ്ലിനിലെ Parnell Drive സ്വദേശിയായ ജെയിംസ് ബേറ്റ്‌സ് എന്ന 42-കാരനാണ് കൈത്തോക്കും, തിരകളും, കുറ്റകൃത്യങ്ങളില്‍ നിന്ന് സമ്പാദിച്ച് എന്ന് കരുതുന്ന 153,000 യൂറോയുമായി Dublin Crime Response team-ന്റെ പിടിയിലായത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം ലഭിച്ചില്ല. ഓഗസ്റ്റ് 14 വരെ ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. തോക്ക് കൈവശം വയ്ക്കുക വഴി സംഘടിതകുറ്റകൃത്യം … Read more