ഡബ്ലിനിൽ ഇന്ത്യക്കാരനെ ആക്രമിച്ച സംഭവം; ആക്രമണ ദൃശ്യങ്ങൾ തങ്ങൾക്ക് നൽകണമെന്ന് ഗാർഡ, സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുത്

ഡബ്ലിനിലെ താലയില്‍ ഇന്ത്യക്കാരനെ അര്‍ദ്ധനഗ്നനാക്കി മര്‍ദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായി പൊതുജന സഹായം തേടി ഗാർഡ. ജൂലൈ 19 ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് Parkhill Road-ല്‍ വച്ച് ഒരു സംഘം ചെറുപ്പക്കാര്‍ ഇന്ത്യക്കാരനായ പ്രവാസിയെ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടികളോട് മോശമായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാൽ ഈ ആരോപണം തെറ്റാണെന്നു ഗാർഡ വ്യക്തമാക്കിയിരുന്നു. ജൂലൈ 19 വൈകിട്ട് 6 മണിക്കും 7 മണിക്കും ഇടയിൽ ഡബ്ലിൻ Kilnamanagh-യിലെ Parkhill Lawns പ്രദേശത്തു കൂടി യാത്ര … Read more

Co Mayo-യിൽ സോഷ്യൽ ഹൗസിങ്ങിനായി കണ്ടുവച്ച കെട്ടിടത്തിൽ തീപടർന്നു

Co Mayo-യില്‍ സോഷ്യല്‍ ഹൗസിങ്ങിനായി കണ്ടുവച്ചിരുന്ന കെട്ടിടത്തില്‍ തീപടര്‍ന്ന് സാരമായ നാശനഷ്ടം. Ballina-യിലെ Kevin Barry Street-ലുള്ള ഒരു ഒഴിഞ്ഞ കെട്ടിടത്തിലാണ് തിങ്കളാഴ്ച രാത്രി 9 മണിയോടെ തീ പടര്‍ന്നത്. എമർജൻസി സർവീസ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ഇവിടെ 31 സോഷ്യല്‍ ഹോമുകള്‍ നിര്‍മ്മിക്കാന്‍ Mayo County Council കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് ബാഗ് മനുഷ്യരൂപത്തിലാക്കി കാറിന് നേരെ എറിഞ്ഞു; ഡോണഗലിൽ വ്യാജ അപകടം സൃഷ്ടിച്ചവരെ തേടി ഗാർഡ

കൗണ്ടി ഡോണഗലില്‍ പ്ലാസ്റ്റിക് ബാഗുകള്‍ മനുഷ്യരൂപം പോലെയാക്കി, അതില്‍ നിറയെ കെച്ചപ്പ് ഒഴിച്ച് റോഡിലൂടെ പോകുകയായിരുന്ന കാറിന് മുന്നിലേക്കെറിയുകയും, കാര്‍ ഇടിച്ച് അപകടം ഉണ്ടായത് പോലെ വ്യാജപ്രതീതി സൃഷ്ടിക്കുകയും ചെയ്ത ചെറുപ്പക്കാരെ തേടി ഗാര്‍ഡ. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 12.30-ഓടെ Milford ഗ്രാമത്തിലെ Cranford-ലുള്ള The Pans-ലെ R245-ലാണ് സംഭവം. കാര്‍ ഡ്രൈവര്‍ താന്‍ ആരെയോ ഇടിച്ചുവെന്ന് കരുതി ഭയപ്പെട്ട് വണ്ടി നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പ്ലാസ്റ്റിക് ബാഗും കെച്ചപ്പുമാണെന്ന് വ്യക്തമായത്. അപകടത്തില്‍ കാറിനും … Read more

ഡബ്ലിനിൽ ഇന്ത്യക്കാരനെ അർദ്ധ നഗ്നനാക്കി ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം; ശനിയാഴ്ച പാർലമെന്റ് മാർച്ച്

കഴിഞ്ഞ ദിവസം ഡബ്ലിൻ താലയിൽ വെച്ച് ഇന്ത്യക്കാരനായ ഒരു കുടിയേറ്റ തൊഴിലാളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തം. ഒരു കൂട്ടം കൌമാരക്കാരാണ് തെറ്റായ ആരോപണം നടത്തിക്കൊണ്ട് നിരപരാധിയായ ഒരാളെ അർദ്ധനഗ്നനാക്കി മർദ്ദിച്ചത്. ഒരു മാസത്തിനിടെ തെറ്റായ ആരോപണങ്ങൾ ഉയർത്തി പ്രദേശത്ത് കുടിയേറ്റക്കാരെ ആക്രമിക്കുന്ന നാലാമത്തെ സംഭവമാണിത്. ഇത് വെറും ഒരു ഒറ്റപ്പെട്ട സംഭവമോ, ഒറ്റപ്പെട്ട പ്രദേശത്തെ സംഭവമോ ആയി കാണാൻ പാടില്ലെന്നും, അയർലണ്ടിൽ വർദ്ധിച്ചുവരുന്ന വംശവെറിയുടെയും, തീവ്രവലതുപക്ഷ വാദത്തിന്റെയും പ്രതിഫലനമാണ് ഇതെന്നും മൈഗ്രന്റ് കമ്മ്യൂണിറ്റി അയർലണ്ട് പറഞ്ഞു. … Read more

താലയിൽ ഇന്ത്യക്കാരനെ അർദ്ധനഗ്‌നനാക്കി മർദ്ദിച്ചു

ഡബ്ലിനിലെ താലയില്‍ ഇന്ത്യക്കാരനെ അര്‍ദ്ധനഗ്നനാക്കി മര്‍ദ്ദനം. ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് Parkhill Road-ല്‍ വച്ച് ഒരു സംഘം ചെറുപ്പക്കാര്‍ ഇന്ത്യക്കാരനായ പ്രവാസിയെ ക്രൂരമായി മര്‍ദ്ദിച്ചത്. സമീപത്തുകൂടെ പോകുകയായിരുന്ന ഒരാള്‍ ഇടപെട്ടാണ് ഇദ്ദേഹത്തെ രക്ഷിച്ചത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ താല യൂണിവേഴ്‌സിറ്റി ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. കുട്ടികളോട് മോശമായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് ഗാര്‍ഡ അറിയിച്ചു. മര്‍ദ്ദിച്ച ശേഷം അക്രമികള്‍ ഇദ്ദേഹത്തിന്റെ ട്രൗസര്‍ അഴിപ്പിക്കുകയും ചെയ്തു. സംഭവത്തെ വിദ്വേഷകുറ്റകൃത്യം എന്ന … Read more

വെക്സ്ഫോർഡിൽ 80 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

കൗണ്ടി വെക്‌സ്‌ഫോര്‍ഡില്‍ 1.6 മില്യണ്‍ യൂറോ വിലവരുന്ന കഞ്ചാവുമായി ഒരാള്‍ പിടിയില്‍. Garda National Drugs and Organised Crime Bureau (GNDOCB), Revenue officers എന്നിവര്‍ വെള്ളിയാഴ്ച സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് Ballycarney-ല്‍ നിന്നും 80 കിലോഗ്രാമോളം ഹെര്‍ബല്‍ കഞ്ചാവ് പിടികൂടിയത്. പ്രദേശത്ത് ഒരു വാന്‍ തടഞ്ഞ് പരിശോധിച്ചതിലൂടെയാണ് വലിയ അളവില്‍ മയക്കുമരുന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ 40-ലേറെ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്ന് ഫോറന്‍സിക് അനാലിസിസിന് അയച്ച ശേഷമേ കഞ്ചാവ് ആണെന്ന് ഉറപ്പിക്കുകയുള്ളൂ.

Co Wicklow–യിലെ റസ്റ്ററന്റിൽ തീപിടിത്തം; നാല് പേർ ആശുപത്രിയിൽ

Co Wicklow-യിലെ Bray-യില്‍ റസ്റ്ററന്റിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ക്ക് പരിക്ക്. Castle Street-ലെ പ്രശസ്തമായ ചൈനീസ് റസ്റ്ററന്റില്‍ ജൂലൈ 15 ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3.30-ഓടെയായിരുന്നു തീപിടിത്തം. സംഭവത്തില്‍ പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഗാര്‍ഡ അറിയിച്ചു. സ്ഥലത്ത് സാങ്കേതിക പരിശോധന നടത്തി അന്വേഷണമാരംഭിച്ചിട്ടുമുണ്ട്.

ഡ്രോഗഡയിൽ വീണ്ടും ബസ് ആക്രമിച്ച് കൗമാരക്കാർ; ചില്ലുകൾ തകർത്തു

അയര്‍ലണ്ടില്‍ ബസിന് നേരെ വീണ്ടും കൗമാരക്കാരുടെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനം. വെള്ളിയാഴ്ച ഡ്രോഗഡയില്‍ സര്‍വീസ് നടത്തുകയായിരുന്ന ഒരു ബസിന്റെ ജനല്‍ച്ചില്ലുകള്‍ ഒരുകൂട്ടം കൗമാരക്കാര്‍ തല്ലിപ്പൊട്ടിച്ചു. ഏതാനും ആഴ്ചകള്‍ക്കിടെ സമാനമായ രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞയാഴ്ച പ്രദേശത്തെ ഒരു ഡിപ്പോയില്‍ വച്ച് ബസ് ജീവനക്കാരനെ ഒരു സംഘം കൗമാരക്കാര്‍ ആക്രമിച്ചതായി തൊഴിലാളി സംഘടനയായ Siptu, Bus Éireann-ന് പരാതി നല്‍കിയിരിരുന്നു. സംഭവത്തില്‍ ഗാര്‍ഡയ്ക്ക് നല്‍കിയ പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഡ്രോഗഡ ടൗണില്‍ വെള്ളിയാഴ്ച വൈകിട്ട് ബസ് ആക്രമിച്ച ഒരു … Read more

അയർലണ്ടുകാർക്ക് സീറ്റ് ബെൽറ്റ് ഇടാൻ മടിയോ? പോയ വർഷം പിടിക്കപ്പെട്ടത് 6,000 പേരെന്ന് ഗാർഡ

അയര്‍ലണ്ടില്‍ സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനമോടിച്ചതിന് കഴിഞ്ഞ വര്‍ഷം പിടിക്കപ്പെട്ടത് 5,848 പേരെന്ന് ഗാര്‍ഡ. ഗോള്‍വേയില്‍ സീറ്റ് ബെല്‍റ്റ് നിയമലംഘനത്തിന് പിടിയിലാകുന്നവരുടെ എണ്ണം ഒരു വര്‍ഷത്തിനിടെ 95 ശതമാനവും, കെറിയില്‍ 72 ശതമാനവും വര്‍ദ്ധിച്ചതായും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്, വേനല്‍ക്കാലത്താണ് ഏറ്റവുമധികം പേര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിടിക്കപ്പെട്ടതെന്നും പറയുന്നു. അയര്‍ലണ്ടില്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, മുന്‍സീറ്റിലെ യാത്രക്കാര്‍ എന്നിവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി നിയമം പാസാക്കിയത് 1979 ഫെബ്രുവരി 1-നാണ്. 45 വര്‍ഷത്തിന് ശേഷവും 6,000-ഓളം പേര്‍ ഇതേ … Read more

കഴിഞ്ഞ വർഷം ദിവസേന ഒന്നിലധികം ഗാർഡകൾ ഡ്യൂട്ടിക്കിടെ ആക്രമിക്കപ്പെട്ടു

2024-ൽ ദിവസവും ഒന്നിൽ അധികം എന്ന രീതിയിൽ ഡ്യൂട്ടിക്കിടെ ഗാർഡകൾക്ക് ആക്രമണം കാരണം പരിക്കേറ്റതായി റിപ്പോർട്ട്‌. കഴിഞ്ഞ വർഷം ആകെ 372 ഗാർഡകൾക്കാണ് ഡ്യൂട്ടി സമയത്തെ അക്രമം കാരണം പരിക്കേറ്റത്. ഈ വർഷം ജൂൺ 26 വരെയുള്ള ആദ്യ ആറ് മാസങ്ങൾക്കിടെ 128 ഗാർഡ ഉദ്യോഗസ്ഥർക്കും ഉത്തരത്തിൽ പരിക്കേറ്റതായി റിപ്പോർട്ട്‌ പറയുന്നു. ഗാർഡ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുക, ആക്രമിക്കുക എന്നിവയ്ക്കുള്ള പരമാവധി ശിക്ഷ ഏഴിൽ നിന്നും പന്ത്രണ്ട് വർഷം ആക്കി 2023 നവംബറിൽ നിയമം പാസാക്കിയിട്ടും അക്രമങ്ങൾക്ക് കാര്യമായ … Read more