അതിശൈത്യം എത്താറായി; അയർലണ്ടിലെ 10 കൗണ്ടികളിൽ യെല്ലോ വാണിങ്, താപനില മൈനസ് 3 വരെ കുറയും

ശൈത്യകാലം വരുന്നതിന് മുന്നോടിയായി അയര്‍ലണ്ടിലെ 10 കൗണ്ടികളില്‍ യെല്ലോ ഐസ് വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. Carlow, Kildare, Kilkenny, Laois, Longford, Meath, Offaly, Westmeath, Wicklow, Tipperary എന്നീ കൗണ്ടികളില്‍ ഇന്ന് (നവംബര്‍ 20 വ്യാഴം) രാത്രി 11 മണി മുതല്‍ നാളെ രാവിലെ 8 മണി വരെയാണ് മുന്നറിയിപ്പ്. ഈ കൗണ്ടികളിലെ ചിലയിടങ്ങളില്‍ അന്തരീക്ഷ താപനില മൈനസ് 3 ഡിഗ്രി വരെ കുറയും. മനുഷ്യര്‍ക്ക് പുറമെ മൃഗങ്ങളെയും ഇത് ബാധിക്കുമെന്നും വിദഗ്ദ്ധര്‍ കൂട്ടിച്ചേര്‍ത്തു. … Read more

അയർലണ്ടിൽ താപനില മൈനസ് 6 ഡിഗ്രി; വാരാന്ത്യത്തിൽ ശൈത്യം കുറയാൻ സാധ്യത

അയര്‍ലണ്ടിലെ അതിശൈത്യം ഇന്നലെ രാത്രിയും തുടര്‍ന്നതോടെ യെല്ലോ ഐസ് വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് രാവിലെ 6 മണിവരെയാണ് വാണിങ്. വ്യാഴാഴ്ച രാത്രിയില്‍ മൈനസ് 6 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷതാപനില താഴ്ന്നു. ഇന്നും രാജ്യമെങ്ങും ശൈത്യം നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശക്തമായ തണുപ്പും, മഞ്ഞുവീഴ്ചയും തുടരുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിക്കുന്നുണ്ട്. പ്രായമായവര്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവര്‍ക്കെല്ലാം കടുത്ത തണുപ്പ് കാരണം ആരോഗ്യപ്രശ്‌നം ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുക്കണം. ഇന്ന് രാത്രി … Read more

അയർലണ്ടിൽ മഞ്ഞുവീഴ്ച തുടങ്ങുന്നു; 4 കൗണ്ടികളിൽ മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ അതിശൈത്യം തുടരുന്ന സാഹചര്യത്തില്‍ ഡോണഗല്‍, ലെയ്ട്രിം, മേയോ, സ്ലൈഗോ എന്നിവിടങ്ങളില്‍ യെല്ലോ സ്‌നോ- ഐസ് വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഈ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. റോഡിലും മറ്റുമായി മഞ്ഞുറയുന്നത് യാത്ര ദുര്‍ഘടമാക്കും. ഡ്രൈവര്‍മാര്‍ ഫോഗ് ലൈറ്റ് ഓണ്‍ ചെയ്ത്, വളരെ കുറഞ്ഞ വേഗതയില്‍ മാത്രം വാഹനമോടിക്കുക. ഇന്ന് (ബുധന്‍) രാവിലെ 7 മണി മുതല്‍ വ്യാഴാഴ്ച രാവിലെ 11 മണി വരെയാണ് മുന്നറിയിപ്പ് നിലനില്‍ക്കുക. അതേസമയം രാജ്യവ്യാപകമായി നല്‍കിയിട്ടുള്ള കുറഞ്ഞ താപനില, … Read more

തണുപ്പിൽ പുതഞ്ഞ് അയർലൻഡ്; ഡോണഗലിൽ ജാഗ്രത; മൈനസ് 3.8 വരെ താപനില താഴ്ന്നു

അയർലണ്ടിലുടനീളം ശക്തമായ തണുപ്പ് തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ. റോഡ് യാത്രയ്ക്കടക്കം തടസം നേരിടുകയാണെന്നും, അപകട സാധ്യത വർദ്ധിച്ചിരിക്കുകയാണെന്നും മുന്നറിയിപ്പിൽ അധികൃതർ വ്യക്തമാക്കി. റോഡിൽ ഐസ് രൂപപ്പെട്ടിരിക്കാൻ സാധ്യതയുള്ളതിനാൽ കാൽനട യാത്രക്കാരും അതീവ ജാഗ്രത പാലിക്കണം. ഡ്രൈവർമാർ വാഹനത്തിന്റെ ടയർ ഗ്രിപ്പ് അടക്കമുള്ളവ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുകയും പരമാവധി വേഗത കുറച്ച് വാഹനം ഓടിക്കുകയും ചെയ്യണം. ഞായറാഴ്ച രാത്രി മൈനസ് 3.8 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. സമാനമായ കാലാവസ്ഥ ഇന്നും തുടരും. ഇന്നലെ … Read more