അയർലണ്ടിൽ വീണ്ടും മഞ്ഞുവീഴ്ച; വിവിധ കൗണ്ടികളിൽ സ്നോ വാണിങ് നൽകി കാലാവസ്ഥാ വകുപ്പ്

അയര്‍ലണ്ടില്‍ വീണ്ടും അതിശൈത്യം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്തുടനീളം സ്‌നോ വാണിങ് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഒപ്പം വ്യാപകമായി ഗതാഗതം തടസ്സപ്പെടാനുള്ള സാധ്യതയും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ 3 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ Clare, Tipperary, Galway, Laois, Offaly, Westmeath എന്നിവിടങ്ങളില്‍ യെല്ലോ വാണിങ് നിലവില്‍ വരും. ഇവിടങ്ങളില്‍ മഴ പെയ്യുകയും അത് പിന്നീട് ആലിപ്പഴം വീഴ്ചയിലേയ്ക്ക് എത്തുകയും ചെയ്യും. പുലര്‍ച്ചെ 5 മുതല്‍ രാത്രി 8 മണി വരെ … Read more

അയർലണ്ടിൽ മഞ്ഞുവീഴ്ച തുടങ്ങുന്നു; 4 കൗണ്ടികളിൽ മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ അതിശൈത്യം തുടരുന്ന സാഹചര്യത്തില്‍ ഡോണഗല്‍, ലെയ്ട്രിം, മേയോ, സ്ലൈഗോ എന്നിവിടങ്ങളില്‍ യെല്ലോ സ്‌നോ- ഐസ് വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഈ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. റോഡിലും മറ്റുമായി മഞ്ഞുറയുന്നത് യാത്ര ദുര്‍ഘടമാക്കും. ഡ്രൈവര്‍മാര്‍ ഫോഗ് ലൈറ്റ് ഓണ്‍ ചെയ്ത്, വളരെ കുറഞ്ഞ വേഗതയില്‍ മാത്രം വാഹനമോടിക്കുക. ഇന്ന് (ബുധന്‍) രാവിലെ 7 മണി മുതല്‍ വ്യാഴാഴ്ച രാവിലെ 11 മണി വരെയാണ് മുന്നറിയിപ്പ് നിലനില്‍ക്കുക. അതേസമയം രാജ്യവ്യാപകമായി നല്‍കിയിട്ടുള്ള കുറഞ്ഞ താപനില, … Read more

തണുപ്പിൽ പുതഞ്ഞ് അയർലൻഡ്; ഡോണഗലിൽ ജാഗ്രത; മൈനസ് 3.8 വരെ താപനില താഴ്ന്നു

അയർലണ്ടിലുടനീളം ശക്തമായ തണുപ്പ് തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ. റോഡ് യാത്രയ്ക്കടക്കം തടസം നേരിടുകയാണെന്നും, അപകട സാധ്യത വർദ്ധിച്ചിരിക്കുകയാണെന്നും മുന്നറിയിപ്പിൽ അധികൃതർ വ്യക്തമാക്കി. റോഡിൽ ഐസ് രൂപപ്പെട്ടിരിക്കാൻ സാധ്യതയുള്ളതിനാൽ കാൽനട യാത്രക്കാരും അതീവ ജാഗ്രത പാലിക്കണം. ഡ്രൈവർമാർ വാഹനത്തിന്റെ ടയർ ഗ്രിപ്പ് അടക്കമുള്ളവ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുകയും പരമാവധി വേഗത കുറച്ച് വാഹനം ഓടിക്കുകയും ചെയ്യണം. ഞായറാഴ്ച രാത്രി മൈനസ് 3.8 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. സമാനമായ കാലാവസ്ഥ ഇന്നും തുടരും. ഇന്നലെ … Read more

അതിശക്തമായ മഴ: അയർലണ്ടിലെ മൂന്ന് കൗണ്ടികളിൽ കാലാവസ്ഥാ മുന്നറിയിപ്പ്

ആഗ്നസ് കൊടുങ്കാറ്റിന്റെ താണ്ഡവത്തിന് ശേഷം കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ വീണ്ടും ശക്തമായ മഴ എത്തുന്നു. ഇന്ന് (ശനിയാഴ്ച) ഈ പ്രദേശങ്ങളില്‍ അതിശക്തമായ മഴ പെയ്യുമെന്നും, ഇവിടങ്ങളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. രാവിലെ 8 മണിമുതല്‍ രാത്രി 8 വരെ മുന്നറിയിപ്പ് നിലനില്‍ക്കും. പ്രാദേശികമായ വെള്ളപ്പൊക്കത്തിന് കാരണമാകുന്ന മഴ, റോഡ് യാത്രയും ദുഷ്‌കരമാക്കും. വാഹനം ഓടിക്കുന്നവര്‍ മുന്നിലെ വാഹനത്തില്‍ നിന്നും സുരക്ഷിത അകലം പാലിച്ച് വളരെ മെല്ലെ മാത്രം ഡ്രൈവ് ചെയ്യുക. … Read more

തീപിടിക്കാൻ സാധ്യത; ഈ മോഡൽ Air Fryer ഉപയോഗിക്കരുത്!

ഉപയോഗത്തിനിടെ തീപിടിക്കുന്നത് കാരണം അയര്‍ലണ്ടില്‍ air fryer മോഡല്‍ തിരികെ വിളിക്കുന്നു. ഓണ്‍ലൈന്‍ സ്‌റ്റോറായ Ebay-യില്‍ നിന്നും വാങ്ങുന്ന SilverCrest S-18 Oilless Air Fryer മോഡലാണ് സുരക്ഷാകാരണങ്ങളാല്‍ ഉപയോഗിക്കരുതെന്ന് Competition and Consumer Protection Commission (CCPC) ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. Air Fryer-ന്റെ ഈ മോഡല്‍ ഒരുപിടി സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. നിലവാരമില്ലാത്ത ഫ്യൂസ് ഉപയോഗിച്ചത് കാരണം fryer അമിതമായി ചൂടാകുകയും, തീപിടിത്തത്തിലേയ്ക്ക് നയിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം മോഡലിന്റെ ബാച്ച് … Read more