അയർലണ്ടിൽ ഇന്ത്യക്കാർക്ക് നേരെ ആക്രമണം തുടരുന്നു; സോഷ്യൽ മീഡിയയിൽ ദുരനുഭവം പങ്കുവച്ച് യുവാവ്
ഡബ്ലിനിൽ വീണ്ടും ഇന്ത്യക്കാരന് നേരെ ആക്രമണം. ഇന്നലെ വൈകിട്ട് സന്തോഷ് യാദവ് എന്ന യുവാവിനാണ് തന്റെ അപ്പാർട്ട്മെന്റ് പരിസരത്ത് വച്ച് ക്രൂരമായ വംശീയ ആക്രമണം നേരിടേണ്ടി വന്നത്. താമസസ്ഥലത്തിന് അടുത്ത് വച്ച് സംഘം ചേർന്ന് വന്ന ഐറിഷുകാരായ ഏതാനും കൗമാരക്കാർ തന്നെ പിന്നിൽ നിന്നും ആക്രമിക്കുകയും, കണ്ണട പിടിച്ച് പറിച്ച് നശിപ്പിക്കുകയും, തലയിലും മുഖത്തും മറ്റ് ശരീരഭാഗങ്ങളിൽ ഉൾപ്പെടെ മർദ്ദിക്കുകയും ചെയ്തതായി യുവാവ് പറയുന്നു. ആക്രമണത്തിൽ കവിളെല്ലിന് പരിക്കേറ്റ താൻ വിവരം ഗാർഡയെ അറിയിക്കുകയും, ആംബുലൻസിൽ ബ്ലാഞ്ചാർഡ്സ്ടൗൺ … Read more