സർദാർ വല്ലഭായ് പട്ടേൽ ജന്മവാർഷികം; ഇന്ത്യൻ എംബസി നടത്തുന്ന ഉപന്യാസമത്സരത്തിൽ പങ്കെടുത്ത് വൻ സമ്മാനങ്ങൾ നേടാം
ഇന്ത്യയുടെ ഉരുക്കുമനുഷ്യനും, സ്വാതന്ത്രസമര സേനാനിയുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 146-ആം ജന്മവാര്ഷികവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസി ഉപന്യാസരചനാ മത്സരം സംഘടിപ്പിക്കുന്നു. ‘Unity in Diversity is India’s Speciality’ എന്ന വിഷയത്തില്‍ ഇംഗ്ലിഷിലാണ് മത്സരം. ഉപന്യാസങ്ങള്‍ 1500 വാക്കുകളില്‍ കവിയരുത്. എഴുതിയ ശേഷം admn.dublin@mea.gov.in എന്ന ഇമെയിലിലേയ്ക്ക് നവംബര്‍ 7-ന് മുമ്പായി അയച്ചുനല്കണം. മത്സരവിജയികളെ എംബസിയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പ്രഖ്യാപിക്കുന്നതാണ്. ഇന്ത്യയുടെ 75-ആം സ്വാതന്ത്രദിനാഘോഷവുമായി ബന്ധപ്പെട്ട് ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന … Read more