ഒരു വർഷത്തിനിടെ അയർലണ്ടിൽ ഭക്ഷ്യവില വർദ്ധിച്ചത് 3.9 ശതമാനം

കഴിഞ്ഞ 12 മാസത്തിനുള്ളിൽ അയർലണ്ടിലെ ഭക്ഷ്യവില 3.9% വർദ്ധിച്ചതായും, കഴിഞ്ഞ ഒരു മാസത്തിനിയുള്ള വർദ്ധന 0.2% ആണെന്നും സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) റിപ്പോർട്ട്‌. 2026 ജനുവരിയിലെ അയർലണ്ടിനായുള്ള യൂറോപ്യൻ യൂണിയൻ ഹാർമോണൈസ്ഡ് ഇൻഡക്സ് ഓഫ് കൺസ്യൂമർ പ്രൈസ് (HICP)-ൽ വിശകലനം ചെയ്താണ് സിഎസ്ഒ റിപ്പോർട്ട്‌ തയ്യാറാക്കിയിരിക്കുന്നത്. യൂറോസോൺ രാജ്യങ്ങളിലുടനീളമുള്ള വിലകൾ താരതമ്യം ചെയ്ത്, വില സ്ഥിരത മനസിലാക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള സൂചികയാണ് HICP. ജനുവരി വരെയുള്ള കഴിഞ്ഞ 12 മാസങ്ങളിൽ ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില … Read more

അയർലണ്ടുകാർക്ക് ആശ്വസിക്കാം! രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു; വില കുറഞ്ഞത് എന്തിനെല്ലാം?

ജീവിതച്ചെലവ് വര്‍ദ്ധനയാല്‍ വലയുന്ന അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന റിപ്പോര്‍ട്ടുമായി Central Statistics Office (CSO). പുതിയ റിപ്പോര്‍ട്ട് പ്രകാരം 2025 ഡിസംബര്‍ വരെയുള്ള 12 മാസത്തില്‍ രാജ്യത്തെ പണപ്പെരുപ്പം 2.8% ആണ്. നവംബര്‍ വരെയുള്ള 12 മാസത്തിനിടെ ഇത് 3.2 ശതമാനവും, ഒക്ടോബര്‍ വരെ 2.9 ശതമാനവുമായിരുന്നു. ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കാണ് ഇതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡിസംബറിലെ മാത്രം കാര്യമെടുത്താല്‍ വില 0.5% വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും, 2024 ഡിസംബറിലെ 0.9% വര്‍ദ്ധനയെക്കാള്‍ കുറവാണിത്. … Read more

അയർലണ്ടിൽ വൈദ്യുതിക്ക് ഒരു വർഷത്തിനിടെ 21.9% വില വർദ്ധിച്ചു; ഭക്ഷ്യവസ്തുക്കൾക്ക് 3% വില വർദ്ധന എന്നും റിപ്പോർട്ട്

അയര്‍ലണ്ടില്‍ വൈദ്യുതിനിരക്കുകള്‍ കുത്തനെ വര്‍ദ്ധിച്ചതായി Central Statistics Office (CSO) റിപ്പോര്‍ട്ട്. നവംബര്‍ വരെയുള്ള 12 മാസത്തിനിടെ രാജ്യത്ത് വൈദ്യുതിനിരക്ക് 21.9% ഉയര്‍ന്നതായാണ് CSO-യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേസമയം ഏറ്റവും ഉയര്‍ന്ന വിലക്കയറ്റം അനുഭവപ്പെട്ട 2022 ഓഗസ്റ്റ് മാസത്തെക്കാള്‍ 70 ശതമാനത്തോളം കുറവാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു. നവംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ ഭക്ഷ്യവസ്തുക്കള്‍ക്ക് 3% ആണ് വിലവര്‍ദ്ധിച്ചത്. ഒക്ടോബറിനെ അപേക്ഷിച്ച് ഒരു മാസത്തിനിടെ 0.1 ശതമാനത്തിന്റെ നേരിയ കുറവും സംഭവിച്ചിട്ടുണ്ട്. പാല്‍ ഉല്‍പ്പന്നങ്ങള്‍ ഒരു … Read more

അയർലണ്ടിലെ ഒരു വർഷത്തിനിടെയുള്ള വിലക്കയറ്റം 2.8%: ഭക്ഷണ പാനീയങ്ങൾക്ക് വില കൂടി, ഫർണിച്ചർ വില കുറഞ്ഞു

അയര്‍ലണ്ടില്‍ ഉപഭോക്തൃച്ചെലവ് (consumer prices) വീണ്ടും കൂടി. സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ വിലക്കയറ്റം 2.7% ആയി ഉയര്‍ന്നുവെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് വരെയുള്ള ഒരു വര്‍ഷത്തിനിടെ ഇത് 2.0% ആയിരുന്നു. 2024 മാര്‍ച്ചിന് ശേഷം വാര്‍ഷിക വിലക്കയറ്റം ഇത്രയും ഉയരുന്നത് ഇതാദ്യമായാണ്. ഊര്‍ജ്ജം, അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഒഴിച്ചുള്ള നിത്യോപയോഗസാധനങ്ങളുടെ വില (Consumer Price Index -CPI) സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 2.8% ആണ് ഉയര്‍ന്നത്. ഭക്ഷണം, നോണ്‍ … Read more

അയർലണ്ടിൽ പുതിയ അദ്ധ്യയന വർഷം തുടങ്ങുന്നതിന് പിന്നാലെ പലചരക്കുകൾക്ക് വില വർദ്ധിച്ചു; മുൻ തവണത്തേക്കാൾ അധികം ചെലവിട്ടത് 68.8 യൂറോ

അയര്‍ലണ്ടില്‍ പലചരക്ക് സാധനങ്ങളുടെ വില വീണ്ടും വര്‍ദ്ധിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്തെ പലചരക്ക് ഉല്‍പ്പന്നങ്ങളുടെ വില 5.4 ശതമാനത്തില്‍ നിന്നും 6.3 ശതമാനമായി ഉയര്‍ന്നുവെന്നാണ് ഉപഭോക്തൃ സംഘമായ Worldpanel by Numerator-ന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ശൈത്യകാലം മുന്‍കൂട്ടിക്കണ്ട് കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ അയര്‍ലണ്ടിലെ വിവിധ കമ്പനികള്‍ വൈദ്യുതി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പലചരക്ക് സാധനങ്ങളുടെ വിലയും വര്‍ദ്ധിച്ചത് ജനങ്ങള്‍ക്ക് ഇരട്ടി ഭാരമാണ് നല്‍കുന്നത്. പുതിയ സ്‌കൂള്‍ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ചെലവുകളുമായി പൊരുത്തപ്പെടാന്‍ ജനങ്ങള്‍ … Read more

അയർലണ്ടിൽ ഒരു വർഷത്തിനിടെയുള്ള വിലക്കയറ്റം 1.8%; ഭക്ഷ്യവസ്തുക്കൾക്ക് 5% വില കൂടി

അയര്‍ലണ്ടില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുണ്ടായ വിലക്കയറ്റം 1.8% ആണെന്ന് ഏറ്റവും പുതിയ EU Harmonised Index of Consumer Prices (HICP) റിപ്പോര്‍ട്ട്. ഇതില്‍ തന്നെ ഭക്ഷ്യവസ്തുക്കളുടെ വില 5% ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ പണപ്പെരുപ്പം താരതമ്യം ചെയ്യുന്ന റിപ്പോര്‍ട്ടാണ് HICP. ഇത് അടിസ്ഥാനമാക്കി അയര്‍ലണ്ടിലെ Central Statistics Office (CSO) ആണ് രാജ്യത്തെ വിലക്കയറ്റം സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ഈ വര്‍ഷം ജൂലൈയില്‍ നിന്നും ഓഗസ്റ്റിലേയ്ക്ക് എത്തുമ്പോള്‍ പൊതുവായ പണപ്പെരുപ്പം 0.2% വര്‍ദ്ധിച്ചു … Read more

ഇയുവിൽ ജീവിതച്ചെലവ് ഏറ്റവുമേറിയ രണ്ടാമത്തെ രാജ്യം അയർലണ്ട്; ഭക്ഷണം, ഇന്ധനം എന്നിവയ്‌ക്കെല്ലാം ഇയു ശരാശരിക്ക് മുകളിൽ വില

യൂറോപ്യന്‍ യൂണിയനില്‍ ജീവിതച്ചെലവ് ഏറ്റവും കൂടിയ രണ്ടാമത്തെ രാജ്യമായി അയര്‍ലണ്ട്. ഡെന്മാര്‍ക്ക് മാത്രമാണ് പുതിയ പട്ടികയില്‍ അയര്‍ലണ്ടിന് മുന്നിലുള്ളത്. ഇയുവിലെ ശരാശരി ജീവിതച്ചെലവിനെക്കാള്‍ 38% അധികമാണ് അയര്‍ലണ്ടില്‍ എന്നും യൂറോസ്റ്റാറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2015-ല്‍ 28% അധികമായിരുന്നു ഇത്. ടൊബാക്കോ, ആല്‍ക്കഹോള്‍ എന്നിവയ്ക്ക് ഏറ്റവും ചെലവേറിയ ഇയു രാജ്യം അയര്‍ലണ്ടാണ്. ഇയു ശരാശരിയെക്കാള്‍ 205% ആണ് ഇവയ്ക്ക് ഇവിടെ വില. ഉയര്‍ന്ന നികുതി, ആല്‍ക്കഹോളിന് മിനിമം യൂണിറ്റ് പ്രൈസ് ഏര്‍പ്പെടുത്തിയത് എന്നിവയാണ് ഇതിന് പ്രധാന കാരണം. ആല്‍ക്കഹോള്‍ … Read more

അയർലണ്ടിൽ വിലക്കയറ്റം ഒരു വർഷത്തിനിടെ 2.2% ഉയർന്നു; ഭക്ഷണത്തിനും, ഹോളിഡേ പാക്കേജുകൾക്കും വില മേൽപ്പോട്ട്, ഉരുളക്കിഴങ്ങ് വില താഴോട്ട്

അയര്‍ലണ്ടില്‍ ഏപ്രില്‍ വരെയുള്ള 12 മാസങ്ങള്‍ക്കിടെ പണപ്പെരുപ്പം 2.2% ഉയര്‍ന്നതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (CSO). ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ 1.8% ആയിരുന്നു പണപ്പെരുപ്പമെന്നും, പുതിയ റിപ്പോര്‍ട്ട് പ്രകാരം സാധനങ്ങളുടെ വിലയില്‍ നേരിയ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും CSO പറയുന്നു. കോവിഡ് കാരണം ഇന്ധനവില വര്‍ദ്ധിച്ചതോടെ 2022-ല്‍ രാജ്യത്തെ പണപ്പെരുപ്പം 9.2 ശതമാനമായി കുതിച്ചുയര്‍ന്നിരുന്നു. ഇതിന് ശേഷം റഷ്യയുടെ ഉക്രെയിന്‍ അധിനിവേശവും ഊര്‍ജ്ജവില വീണ്ടും വര്‍ദ്ധിക്കാനിടയാക്കി. ഇതോടെ ഭക്ഷ്യസാധനങ്ങള്‍ക്കടക്കം വില അമിതമായി ഉയര്‍ന്നു. പിന്നീട് പൊതുവില്‍ വില … Read more

ഡിസംബറിൽ വാർഷിക പണപ്പെരുപ്പം ഇരട്ടിയായി – CSO കണക്കുകൾ പുറത്തുവിട്ടു

ഡിസംബർ മാസത്തിൽ ഉപഭോക്തൃ വിലയിൽ 1% വർധനവുണ്ടായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) പുറത്തുവിട്ട ഹാർമൊണൈസ്ഡ് ഇൻഡക്സ് ഓഫ് കൺസ്യൂമർ പ്രൈസസിന്റെ (HICP) പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. നവംബറിൽ ഇത് 0.5% മാത്രമായിരുന്നു, അതായത് ഡിസംബറിൽ ഇരട്ടിയായി. ഡിസംബർ മാസത്തിലെ HICP വർധന ഏറ്റവും ഉയർന്നതാണ്. ഓഗസ്റ്റിൽ ഇത് 1.1% ആയിരുന്നു. വിവിധ മേഖലകളിലെ മാറ്റങ്ങളുടെ കണക്കെടുക്കുമ്പോള്‍, എനർജി വില ഡിസംബർ മാസത്തിൽ 0.7% ഉയർന്നുവെങ്കിലും, 2023 ഡിസംബറിനെ അപേക്ഷിച്ച് 4.6% കുറഞ്ഞു. ഭക്ഷ്യവില നവംബറില്‍ 0.1% … Read more

അയർലണ്ടിൽ പണപ്പെരുപ്പം വീണ്ടും കുറഞ്ഞു; ഊർജ്ജവിലയിലും കുറവ്

അയര്‍ലണ്ടിലെ പണപ്പെരുപ്പം വീണ്ടും കുറഞ്ഞു. പണപ്പെരുപ്പത്തിന്റെ തോത് കണക്കാക്കുന്ന Harmonised Index of Consumer Prices (HICP) സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 0.2% മാത്രമാണ് ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് വരെയുള്ള 12 മാസത്തിനിടെ ഇത് 1.1% ആയിരുന്നു. 2021 മാര്‍ച്ചില്‍ രാജ്യത്തെ പണപ്പെരുപ്പം ബാധിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ HICP വര്‍ദ്ധനയാണ് സെപ്റ്റംബറിലേത്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് രാജ്യത്തെ ഊര്‍ജ്ജവിലയില്‍ 1.4% കുറവ് വന്നിട്ടുണ്ട്. സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 14.1 ശതമാനവും ഊര്‍ജ്ജവില … Read more