വിലക്കയറ്റം താങ്ങാൻ വയ്യ; കോർക്കിലെ Wild Goose റസ്റ്ററന്റ് അടച്ചുപൂട്ടുന്നു

കോര്‍ക്കുകാരുടെ പ്രിയപ്പെട്ട റസ്റ്ററന്റായ Wild Goose അടച്ചുപൂട്ടുന്നു. 22 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് Mallow-യില്‍ സ്ഥിതി ചെയ്യുന്ന റസ്റ്ററന്റ് അടച്ചുപൂട്ടാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നതായി സഹോദരങ്ങളായ ഉടമകള്‍ Jim O’Connell-ഉം, Noel O’Connell-ഉം വ്യക്തമാക്കിയിരിക്കുന്നത്. VAT തുക കൂട്ടിയത് ചെലവ് കൂടാന്‍ കാരണമായെന്നും, സാധനങ്ങളുടെ വിലക്കയറ്റം താങ്ങാവുന്നതിലധികമാണെന്നും ഇവര്‍ പറയുന്നു. പിടിച്ചുനില്‍ക്കണമെങ്കില്‍ ഭക്ഷണത്തിന് വിലകൂട്ടുക മാത്രമേ മാര്‍ഗ്ഗമുള്ളൂ വെന്നും സമൂഹമാധ്യമത്തല്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കിയ ഇവര്‍, അങ്ങനെ വന്നാല്‍ അത് ഉപഭോക്താക്കള്‍ക്ക് അമിതഭാരമാകുമെന്നും, അതൊഴിവാക്കാനാണ് അടച്ചുപൂട്ടലെന്നും കൂട്ടിച്ചേര്‍ത്തു. വാര്‍ത്തയെത്തുടര്‍ന്ന് … Read more

അയർലണ്ടിൽ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാനുള്ള ചെലവ് എത്ര?

ഏതാനും ഭക്ഷ്യസാധനങ്ങള്‍ക്ക് വില കുറഞ്ഞത് അയര്‍ലണ്ടില്‍ പ്രഭാതഭക്ഷണം ഉണ്ടാക്കാനുള്ള ചെലവ് കുറച്ചതായി റിപ്പോർട്ട്. Beaking News.ie നടത്തിയ സര്‍വേയിലാണ് വിവരങ്ങള്‍ ലഭ്യമായത്. ബ്രെഡ്, ബേക്കണ്‍, സോസേജുകള്‍, ബട്ടര്‍, പാല്‍, തക്കാളി എന്നിവയ്ക്ക് കഴിഞ്ഞ മാസത്തെക്കാള്‍ നേരിയ വിലക്കുറവ് ഉണ്ടായിട്ടുണ്ട്. ഇതോടെ ഇവ ഉള്‍പ്പെടുത്തിയ പ്രഭാതഭക്ഷണത്തിനുള്ള ആകെ ചെലവ് ശരാശരി 34.76 യൂറോ ആയി കുറഞ്ഞു. 12 സെന്റാണ് കുറഞ്ഞത്. അതേസമയം ഒരു വര്‍ഷം മുമ്പ് 31.48 യൂറോ ആയിരുന്നു പ്രഭാതക്ഷണണത്തിന്റെ ശരാശരി ചെലവ്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിലയില്‍ ചെറിയ കുറവുണ്ടായെങ്കിലും, ഒരു വര്‍ഷം മുമ്പുള്ളതിനെക്കാള്‍ 10% അധികമാണ് നിലവില്‍ രാജ്യത്ത് ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാനായി ചെലവിടേണ്ടത്. ബ്രൗണ്‍ ബ്രെഡിന് ഒരു … Read more

അയർലണ്ടിൽ വാർഷിക വിലക്കയറ്റം കുറഞ്ഞു; പക്ഷേ അവശ്യ സാധനങ്ങളുടെ വില മേൽപോട്ട്

അയര്‍ലണ്ടിലെ വാര്‍ഷിക വിലക്കയറ്റം കുറഞ്ഞതായി Central Statistics Office (CSO). 2022 ജൂണ്‍ മാസത്തെ അപേക്ഷിച്ച് 2023 ജൂണ്‍ മാസം വരെയുള്ള ഒരു വര്‍ഷത്തിനിടെ ആകെ വിലക്കയറ്റത്തില്‍ 6.1% കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ചില ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം വില ഉയര്‍ന്നത് വീടുകള്‍, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങള്‍ എന്നിവയ്ക്കാണ്. 15.7% ആണ് ഇവയുടെ വിലക്കയറ്റം. വിനോദോപാധികള്‍, ഫര്‍ണ്ണിച്ചര്‍ എന്നിവയാണ് 10.4% വിലക്കയറ്റത്തോടെ രണ്ടാം സ്ഥാനത്ത്. വിവിധ അവശ്യ ഉല്‍പ്പന്നങ്ങള്‍ക്ക് വില … Read more

അയർലണ്ടിലെ പണപ്പെരുപ്പം 5.4%; ഭക്ഷ്യസാധനങ്ങളുടെ വില മുകളിലോട്ട് തന്നെ

അയര്‍ലണ്ടിലെ പണപ്പെരുപ്പം (Harmonised Index of Consumer Prices (HICP) ഒരു വര്‍ഷത്തിനിടെ 5.4% ഉയര്‍ന്നതായി റിപ്പോര്‍ട്ട്. 2023 മെയ് വരെയുള്ള 12 മാസത്തെ കണക്കാണിത്. ഒരു വര്‍ഷത്തിനിടെ ഊര്‍ജ്ജവില 1.9% ആണ് വര്‍ദ്ധിച്ചത്. അതേസമയം 2023 ഏപ്രില്‍ മാസത്തില്‍ നിന്നും മെയ് മാസത്തിലേയ്ക്ക് എത്തുമ്പോള്‍ ഊര്‍ജ്ജവിലയില്‍ 3.1% കുറവ് സംഭവിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ ഭക്ഷ്യസാധനങ്ങള്‍ക്ക് 12.5% ആണ് വില വര്‍ദ്ധിച്ചത്. മെയ് മാസത്തില്‍ മാത്രം 0.4% വര്‍ദ്ധന ഉണ്ടായി. അതേസമയം പണപ്പെരുപ്പത്തിന്റെ നിരക്കില്‍ കുറവ് വന്നത് … Read more

പെട്രോൾ, ഡീസൽ എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് ആവശ്യം

പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ജൂണ്‍ 1 മുതല്‍ എക്‌സൈസ് ഡ്യൂട്ടി ചുമത്താനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഉപഭോക്തൃ സംഘം. രാജ്യത്ത് ജീവിതച്ചെലവ് വര്‍ദ്ധിച്ചത് കാരണം 2022 മാര്‍ച്ചിലാണ് ഇന്ധന എക്‌സൈസ് ഡ്യൂട്ടി സര്‍ക്കാര്‍ വേണ്ടെന്ന് വച്ചത്. എന്നാല്‍ ജൂണ്‍ 1 മുതല്‍ ഡീസലിന് 5 സെന്റ്, പെട്രോളിന് 6 സെന്റ് എന്നിങ്ങനെ വീണ്ടും ഡ്യൂട്ടി ചുമത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ രാജ്യത്തെ സാധനങ്ങളുടെയും, സേവനങ്ങളുടെയും നിരക്ക് വര്‍ദ്ധിച്ചു തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ നീക്കം കൂടുതല്‍ … Read more

അയർലണ്ടിൽ ഏതാനും സാധനങ്ങളുടെ വില കുറയ്ക്കാമെന്ന് വ്യാപാരികൾ ഉറപ്പ് നൽകിയതായി മന്ത്രി

അയര്‍ലണ്ടില്‍ ഏതാനും സാധനങ്ങള്‍ക്ക് വില കുറയ്ക്കാമെന്ന് റീട്ടെയിലര്‍മാരുമായി ചേര്‍ന്ന യോഗത്തില്‍ ഉറപ്പ് ലഭിച്ചതായി Minister of State with responsibility for retail Neale Richmond. Richmond-ന്റെ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍, നിര്‍മ്മാണച്ചെലവ് കുറയുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയ്ക്കാമെന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടക്കമുള്ള റീട്ടെയിലര്‍മാര്‍ ഉറപ്പ് നല്‍കി. രാജ്യത്തെ പൊതു പണപ്പെരുപ്പത്തേക്കാളും വലിയ നിരക്കില്‍ പലചരക്ക് സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്തതായി മന്ത്രി Richmond പറഞ്ഞു. ബട്ടര്‍, പാല്‍, ബ്രഡ് എന്നിവയ്ക്ക് ഈയിടെ … Read more

അയർലണ്ടിലെ പലചരക്ക് സാധങ്ങളുടേത് കൃത്രിമ വിലക്കയറ്റമോ? സൂപ്പർമാർക്കറ്റുകളുമായി ചർച്ച നടത്തുമെന്ന് മന്ത്രി

അയര്‍ലണ്ടിലെ വിപണിയില്‍ കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കപ്പെടുന്ന എന്ന ആരോപണം സംബന്ധിച്ച് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍. Retail Forum ബുധനാഴ്ച ചേരുന്ന പ്രത്യേക യോഗത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പണമുണ്ടാകുകയെന്ന് Minister of State with responsibility for retail, Neale Richmond അറിയിച്ചു. പലചരക്ക് മേഖലയിലുള്ള വിലക്കയറ്റം ചര്‍ച്ച ചെയ്യുകയാണ് യോഗത്തിന്റെ പ്രധാന ഉദ്ദേശ്യമെന്ന് മന്ത്രി വിശദീകരിച്ചു. നിലവിലുള്ള വിലക്കയറ്റം TD-മാര്‍ നിരന്തരം ശ്രദ്ധയില്‍പ്പെടുത്തുന്ന കാര്യവും മന്ത്രി പറഞ്ഞു. സാധനങ്ങള്‍ക്ക് price cap (പരമാവധി വില) നിശ്ചയിക്കാന്‍ … Read more

അയർലണ്ടിലെ തൊഴിലില്ലായ്മാ നിരക്കിൽ റെക്കോർഡ് കുറവ്; വലിയ നേട്ടമെന്ന് സാമ്പത്തിക വിദഗ്ദ്ധർ

അയര്‍ലണ്ടില്‍ നിലവിലെ തൊഴിലില്ലായ്മാ ഏറ്റവും കുറഞ്ഞ നിരക്കിലെന്ന് റിപ്പോര്‍ട്ട്. തൊഴിലില്ലായ്മ ഏറ്റവും കുറവായിരുന്ന 2000-ന്റെ തുടക്കത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്ത് എന്നും Central Statistics Office (CSO) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ഏപ്രിലിലെ കണക്കനുസരിച്ച് (seasonally adjusted) രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 3.9% ആണ്. 2022-ല്‍ ഇത് 4.2 ശതമാനത്തിനും, 4.5 ശതമാനത്തിനും ഇടയിലായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇത് 4.1 ശതമാനമായും, മാര്‍ച്ചില്‍ 4 ശതമാനമായും കുറഞ്ഞു. 2000 ഒക്ടോബറിനും, 2001 ഏപ്രിലിനും … Read more

പലിശനിരക്കുകൾ ഉയർത്തി ECB; അയർലണ്ടിൽ മോർട്ട്ഗേജ് തിരിച്ചടവ് 2,500 യൂറോയോളം വർദ്ധിക്കും

European Central Bank (ECB) പലിശനിരക്കുകള്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവും വര്‍ദ്ധിക്കും. യൂറോപ്പിലാകെ പിടിമുറുക്കുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 25 പോയിന്റ് വര്‍ദ്ധിപ്പിച്ച് 3.25% ആയാണ് ECB പലിശനിരക്കുകള്‍ ഉയര്‍ത്തിയത്. രാജ്യത്ത് മോര്‍ട്ട്‌ഗേജുകള്‍ എടുത്ത ധാരാളം പേര്‍ക്ക് ഇതോടെ അധികബാധ്യത വന്നുചേരും. ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് എടുത്തവരെയാണ് തീരുമാനം പ്രധാനമായും ബാധിക്കുക. യൂറോ സോണില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായി ലോണിന് ഡിമാന്‍ഡ് കുറഞ്ഞതായി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ECB പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത് എന്നതാണ് ശ്രദ്ധേയം. നേരത്തെ … Read more

പണപ്പെരുപ്പം കഠിനം; പലിശനിരക്ക് വർദ്ധിപ്പിക്കാൻ European Central Bank

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പലിശനിരക്കുകള്‍ ഉയര്‍ത്താന്‍ European Central Bank. ഇന്ന് തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. ഊര്‍ജ്ജ, ഭക്ഷ്യവില വര്‍ദ്ധിച്ചത് കാരണം കഴിഞ്ഞ വര്‍ഷം European Central Bank പലിശനിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. തുടര്‍ച്ചയായി ആറ് തവണയാണ് ബാങ്ക് ഇത്തരത്തില്‍ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചത്. അവസാനത്തെ മൂന്ന് തവണ half point ആണ് വര്‍ദ്ധിപ്പിച്ചതെങ്കിലും, ഇത്തവണ quater point വര്‍ദ്ധന ആയേക്കുമെന്ന് ഊഹാപോഹമുണ്ട്. ഇന്ന് 12.15-നാണ് ഔദ്യോഗിക പ്രഖ്യാപനം. യൂറോ കറന്‍സിയായി ഉപയോഗിക്കുന്ന 20 രാജ്യങ്ങളില്‍ ഏപ്രില്‍ വരെയുള്ള … Read more