ലിമറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പുതുതായി 96 ബെഡ്ഡുകൾ; അയർലണ്ടിലെ ആരോഗ്യരംഗം മാറ്റത്തിന്റെ പാതയിലോ?

തിരക്ക് കാരണം രോഗികള്‍ ട്രോളികളിലും, കസേരകളിലും ചികിത്സ തേടേണ്ടി വരുന്ന University Hospital Limerick (UHL)-ല്‍, വരും ദിവസങ്ങളില്‍ പുതുതായി 96 അധിക ബെഡ്ഡുകള്‍ കൂടി ലഭിക്കും. ആശുപത്രിയിലെ അമിത തിരക്ക് നിയന്ത്രിക്കാനുള്ള ആദ്യ പടി എന്ന നിലയിലാണ് ഇത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നിര്‍മ്മാണത്തിലിരുന്ന പുതിയ കെട്ടിടത്തിലാണ് 96 ബെഡ്ഡുകള്‍ ലഭ്യമാകുക എന്നാണ് വിവരം. 96 മില്യണ്‍ ചെലവിട്ട്, പുതിയ ജീവനക്കാരെ കൂടി നിയമിച്ചുള്ള പദ്ധതി അടുത്ത ആഴ്ച മുതല്‍ പ്രാവര്‍ത്തികമാകുമെന്നാണ് റിപ്പോര്‍ട്ട്. UHL-ലെ തിരക്ക് … Read more

ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ല; Mayo University Hospital ജീവനക്കാർ സമരത്തിലേക്ക്

ജീവനക്കാരുടെ എണ്ണം അപകടരമാംവിധത്തില്‍ കുറഞ്ഞതിനെ തുടര്‍ന്ന് Mayo University Hospital-ലെ ആരോഗ്യപ്രവര്‍ത്തകര്‍ സമരത്തിന്. Irish Nurses and Midwives Organisation (INMO)-ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ Emergency Department A, Emergency Department B, Medical Assessment Unit, Escalation Team എന്നീ വിഭാഗങ്ങളിലെ ജീവനക്കാരാണ് സമരം വേണമോ എന്നതില്‍ വോട്ടെടുപ്പ് നടത്താന്‍ തയ്യാറായിരിക്കുന്നത്. രോഗികളുടെ അനുപാതത്തിന് തുല്യമായി ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കുന്നതില്‍ HSE പരാജയപ്പെട്ടുവെന്നും, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ കൂടുതല്‍ പേരെ നിയമിക്കാന്‍ ഫണ്ട് ലഭ്യമാക്കണമെന്നും INMO ആവശ്യപ്പെട്ടു. … Read more

അയർലണ്ടിലെ ആശുപത്രികളുടെ ‘കിടക്ക ക്ഷാമം’ എന്ന് തീരും? ഇന്ന് ട്രോളികളിൽ ചികിത്സ തേടുന്നത് 514 പേർ

ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം അയര്‍ലണ്ടിലെ വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ, കസേരകളിലും, ട്രോളികളിലും മറ്റുമായി ചികിത്സ തേടുന്നവരുടെ എണ്ണം 514 ആണെന്ന് Irish Nurses and Midwives Organisation (INMO). ഇതില്‍ 314 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലും, 200 പേര്‍ വാര്‍ഡുകളിലുമാണ്. 91 പേര്‍ ബെഡ്ഡില്ലാതെ ചികിത്സ തേടുന്ന University Hospital Limerick ആണ് ഇക്കാര്യത്തില്‍ ഒന്നാമത്. University Hospital Galway (70), Sligo University Hospital (64) എന്നിവയാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ … Read more

കിടക്കാൻ ബെഡ്ഡ് ഇല്ല; മെയ് മാസത്തിൽ അയർലണ്ടിലെ ആശുപത്രികളിൽ ട്രോളികളിലും, കസേരകളിലും ചികിത്സ തേടിയത് 8,200 രോഗികൾ

മെയ് മാസത്തില്‍ അയര്‍ലണ്ടിലെ വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും, കസേരകളിലും മറ്റുമായി ചികിത്സ തേടിയത് 8,200-ഓളം രോഗികളെന്ന് Irish Nurses and Midwives Organisation (INMO). ഇത്തരത്തില്‍ ഏറ്റവുമധികം രോഗികള്‍ ട്രോളികളില്‍ ചികിത്സ തേടിയ അഞ്ച് ആശുപത്രികള്‍ ചുവടെ: University Hospital Limerick – 2,055 patients; University Hospital Galway – 919 patients; Cork University Hospital – 673 patients; St Vincent’s University Hospital – 496 patients; Letterkenny … Read more

ബെഡ്ഡ് ലഭിക്കാതെ 393 രോഗികൾ; അയർലണ്ടിലെ ആശുപത്രികളിൽ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു

ഇന്ന് രാവിലത്തെ കണക്കനുസരിച്ച് അയർലണ്ടിലെ വിവിധ ആശുപത്രികളിലായി 393 പേർ ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും, കസേരകളിലും മറ്റും ചികിത്സ തേടുന്നതായി Irish Nurses and Midwives Organisation (INMO). ഇതിൽ 266 പേർ എമർജൻസി ഡിപ്പാർട്മെന്റുകളിലും, 127 വിവിധ വാർഡുകളിലും ആണ്.   98 രോഗികൾ ബെഡില്ലാതെ ചികിത്സ തേടുന്ന University Hospital Limerick (UHL) ആണ് ഇക്കാര്യത്തിൽ ഒന്നാമത്. University Hospital Galway (41), Cork University Hospital (CUH – 37), Letterkenny University … Read more

ആശുപത്രികളിൽ കിടക്ക ഒഴിവില്ല: അയർലണ്ടിൽ കസേരകളിലും ട്രോളികളിലും ഇന്ന് ചികിത്സ തേടുന്നത് 492 രോഗികൾ

അയര്‍ലണ്ടിലെ വിവിധ ആശുപത്രികളില്‍ ഇന്ന് രാവിലെ (ചൊവ്വ) ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും, കസേരകളിലും മറ്റുമായി ചികിത്സ തേടുന്നവരുടെ എണ്ണം 492 എന്ന് Irish Nurses and Midwives Organisation (INMO). ഇതില്‍ 335 പേരും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ്. 97 പേര്‍ ട്രോളികളില്‍ ചികിത്സ തേടുന്ന University Hospital Limerick (UHL)-ല്‍ ആണ് സ്ഥിതി രൂക്ഷം. Cork University Hospital (43), St Vincent’s University Hospital (36), Sligo University Hospital (35), University Hospital Galway … Read more

അയർലണ്ടിലെ ആശുപത്രികളിൽ ഇന്ന് രാവിലെ ട്രോളികളിൽ ചികിത്സ തേടുന്നത് 440 രോഗികൾ; കണക്ക് പുറത്തുവിട്ട് INMO

അയര്‍ലണ്ടില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ദൗര്‍ലഭ്യതയുടെ പ്രതിഫലനമായി Irish Nurses and Midwives Organisation (INMO)-ന്റെ പുതിയ കണക്കുകള്‍. ഇന്ന് രാവിലെ (തിങ്കള്‍) സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 440 രോഗികളാണ് വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും മറ്റുമായി ചികിത്സയ്ക്ക് കാത്തിരിക്കുന്നത്. ഇതില്‍ 286 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ്. 75 രോഗികളാണ് University Hospital Limerick-ല്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. Letterkenny University Hospital-ല്‍ 40 രോഗികള്‍ ബെഡ്ഡ് ലഭിക്കാതെ ട്രോളികളില്‍ ചികിത്സ തേടുമ്പോള്‍ Mayo University Hospital, St … Read more

അയർലണ്ടിലെ ആശുപത്രികളിൽ ബെഡ്ഡ് ഇല്ലാതെ ചികിത്സ തേടി 506 രോഗികൾ

അയര്‍ലണ്ടിലെ ആശുപത്രികളില്‍ ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും കസേരകളിലും മറ്റുമായി ചികിത്സ തേടിയവരുടെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ട് Irish Nurses and Midwives Organisation (INMO). ബുധനാഴ്ച രാവിലത്തെ കണക്കുകള്‍ പ്രകാരം വിവിധ ആശുപത്രികളിലായി 506 പേരാണ് ബെഡ്ഡ് ലഭിക്കാതെ ചികിത്സ തേടുന്നത്. ഇതില്‍ 349 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ്. 104 പേര്‍ ബെഡ്ഡില്ലാതെ ചികിത്സ തേടുന്ന University Hospital Limerick ആണ് ഇക്കാര്യത്തില്‍ ഒന്നാമത്. Cork University Hospital-ല്‍ 58 പേരും, University Hospital Galway-യില്‍ … Read more

അയർലണ്ടിലെ ആശുപത്രികളിൽ ട്രോളികളിലും, കസേരകളിലും ചികിത്സ തേടുന്നവരുടെ എണ്ണം വീണ്ടും 500 കടന്നു

അയര്‍ലണ്ടില്‍ ഇന്ന് രാവിലത്തെ കണക്ക് പ്രകാരം വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും, കസേരകളിലും മറ്റുമായി ചികിത്സ തേടുന്നത് 573 രോഗികള്‍. Irish Nurses and Midwives Organisation (INMO) പുറത്തുവിട്ട കണക്ക് പ്രകാരം ഈ രോഗികളില്‍ 438 പേരും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ ബെഡ്ഡ് ലഭിക്കാതെ ചികിത്സ തേടുന്നത് University Hospital Limerick-ലാണ്. 100 പേരാണ് ഇവിടെ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നത്. 58 രോഗികളുമായി University Hospital Galway ആണ് ഇക്കാര്യത്തില്‍ രണ്ടാമത്. Cork … Read more

ആശുപത്രികളിലെ രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ എന്ത് ചെയ്യുമെന്ന് രാഷ്ട്രീയ പാർട്ടികൾ വ്യക്തമാക്കണം: INMO

അയര്‍ലണ്ടിലെ ആശുപത്രികളില്‍ ബെഡ്ഡ് ലഭിക്കാത്തത് കാരണം ട്രോളികള്‍, കസേരകള്‍ മുതലായ ഇടങ്ങളിലായി രോഗികള്‍ ചികിത്സ തേടുന്ന സാഹചര്യത്തിന് പരിഹാരം കാണാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് The Irish Nurses and Midwives Organisation (INMO). തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം 4,862 രോഗികളാണ് ഇത്തരത്തില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ബെഡ്ഡ് ലഭിക്കാതെ ചികിത്സ തേടിയതെന്നും, ഇന്ന് രാവിലെ മാത്രം 490 രോഗികളാണ് ഇത്തരത്തില്‍ ആശുപത്രികളിലുള്ളതെന്നും സംഘടന വ്യക്തമാക്കി. ആശുപത്രികളിലെ ഈ സ്ഥിതി അവസാനമില്ലാതെ തുടരുകയാണെന്നും, തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയിരിക്കുന്ന സാഹചര്യത്തില്‍, … Read more