Westport Estate-ൽ പുതിയ ഹോട്ടൽ; 170 പേർക്ക് ജോലി

Co Mayo-യില്‍ പുതുതായി നിര്‍മ്മിക്കുന്ന ഹോട്ടലില്‍ 170 ജോലി ഒഴിവുകള്‍. Westport Estate-ല്‍ നിര്‍മ്മിക്കുന്ന The Grace ഹോട്ടല്‍ 2026-ഓടെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷ. 300 വര്‍ഷം പഴക്കമുള്ള Westport House-ല്‍ നിന്നും നടക്കാവുന്ന ദൂരത്തിലാണ് The Grace Hotel നിര്‍മ്മിക്കുന്നത്. 430 ഏക്കറുള്ള Westport Estate-ല്‍ നിര്‍മ്മിക്കുന്ന ലക്ഷ്വറി ഹോട്ടലില്‍ സീസണല്‍ ഭക്ഷണങ്ങള്‍, പ്രാദേശിക രുചികള്‍ എന്നവയെല്ലാം ലഭ്യമാകും. ഒപ്പം സ്പായും ഉണ്ടാകും. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വിവാഹാഘോഷങ്ങള്‍ നടത്താനുള്ള സൗകര്യവുമുണ്ടാകും. 2026-ലെ വസന്തകാലത്തോടെ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് The … Read more

അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് നോർവീജിയൻ കമ്പനിയായ DNV

അയര്‍ലണ്ടില്‍ 200 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് നോര്‍വീജിയന്‍ എനര്‍ജി കണ്‍സള്‍ട്ടന്‍സി കമ്പനിയായ DNV. ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന Enviroguide Consulting-യെ 2023 ജൂലൈയില്‍ DNV ഏറ്റെടുത്തിരുന്നു. നിലവില്‍ Enviroguide Consulting പൂര്‍ണ്ണമായും DNV ആയി മാറുകയും, രാജ്യത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയും ചെയ്യുകയാണ്. ആഗോളമായി 100,000-ലധികം കമ്പനികള്‍ക്ക് കണ്‍സള്‍ട്ടന്‍സി, അഷ്വറന്‍സ് സര്‍വീസുകള്‍ DNV നല്‍കിവരുന്നുണ്ട്. 15,000 പേരാണ് കമ്പനിക്കായി ജോലി ചെയ്യുന്നത്. സമുദ്രത്തിലെ സുരക്ഷ, ഊര്‍ജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട ഉപദേശം, സപ്ലൈ ചെയിനുകള്‍ സര്‍ട്ടിഫൈ ചെയ്യുക, ഭക്ഷ്യസുരക്ഷ, രോഗീപരിചരണം, സൈബര്‍ … Read more

അയർലണ്ടിൽ സ്വദേശികളേക്കാൾ കൂടുതൽ ജോലിക്കാർ കുടിയേറ്റക്കാരിൽ; വിദ്യാഭ്യാസത്തിൽ ഏഷ്യക്കാർ മുന്നിലെന്നും റിപ്പോർട്ട്

അയര്‍ലണ്ടില്‍ ഐറിഷുകാരെക്കാള്‍ കൂടുതല്‍ തൊഴിലില്‍ ഏര്‍പ്പെടുന്നത് കുടിയേറ്റക്കാരാണെന്ന് റിപ്പോര്‍ട്ട്. അതേസമയം കുടിയേറ്റക്കാരുടെ സമ്പാദ്യം അവര്‍ കൂടുതലായും താമസസൗകര്യത്തിനായി ചെലവിടുകയാണെന്നും Economic and Social Research Institute (ESRI)-ന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022 മുതല്‍ രാജ്യത്തെ തൊഴില്‍നിരക്കില്‍, കുടിയേറ്റക്കാരാണ് സ്വദേശികളെക്കാള്‍ മുകളില്‍ നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം കുടിയേറ്റക്കാരില്‍ തന്നെ അവര്‍ എവിടെ ജനിച്ചു എന്നത് തൊഴില്‍ ചെയ്യുന്നതില്‍ പ്രധാന ഘടകമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2024ലെ കണക്ക് പ്രകാരം, ഇയുവില്‍ പെടാത്ത യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനിച്ച കുടിയേറ്റക്കാര്‍ക്ക്, തൊഴില്‍രംഗത്ത് … Read more

ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് അയർലണ്ടിൽ കൂടുതൽ തൊഴിലവസരങ്ങൾ; 1,000 പുതിയ പെർമിറ്റുകൾ പ്രഖ്യാപിച്ച് സർക്കാർ

അയര്‍ലണ്ടില്‍ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണക്കുറവ് പരിഹരിക്കുന്നതിനായി എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് നിയമങ്ങളില്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍. Minister for Enterprise Peter Burke തയ്യാറാക്കുന്ന പദ്ധതി പ്രകാരം ഹോംകെയര്‍ ജോലിക്കാര്‍ക്കുള്ള ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് 1,000 എണ്ണം കൂടി വര്‍ദ്ധിപ്പിക്കും. പുതിയ ഇളവുകള്‍ പ്രകാരം ഇയുവിന് പുറത്തുള്ള രാജ്യങ്ങളില്‍ ഉള്ളവര്‍ക്കും നിബന്ധനകള്‍ പാലിക്കുകയാണെങ്കില്‍ എളുപ്പത്തില്‍ പെര്‍മിറ്റ് ലഭിക്കും. ഹോംകെയര്‍ ജോലിക്കാര്‍ക്ക് കുറഞ്ഞ ശമ്പളം 30,000 യൂറോ ലഭിക്കുകയാണെങ്കില്‍ പെര്‍മിറ്റിന് അപേക്ഷിക്കാം. അതേസമയം ഹോംകെയര്‍ ജോലിക്കാര്‍ക്ക് പുറമെ പ്ലാനിങ് ജോലിക്കാര്‍ക്കും ഇത്തരത്തില്‍ … Read more

അയർലണ്ടിൽ ടിക്ടോക്കിനായി ജോലി ചെയ്യുന്ന 300 പേരെ പിരിച്ചുവിടുമെന്ന് അറിയിപ്പ്

അയര്‍ലണ്ടില്‍ ടിക്ടോക്കിനായി ജോലി ചെയ്യുന്ന 300-ഓളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ആഗോളവ്യാപകമായി കമ്പനി നടത്തുന്ന പിരിച്ചുവിടലിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്പനി സര്‍ക്കാരിനെ അറിയിച്ചു. രാജ്യത്തെ ഗ്രാന്‍ഡ് കനാല്‍ ഓഫീസുകളിലായി 3,000-ഓളം പേര്‍ക്ക് ടിക്ടോക് ജോലി നല്‍കിയിട്ടുണ്ട്. ടിക്ടോക്കിലെ പ്രശ്‌നമുണ്ടാക്കുന്ന ഉള്ളടക്കങ്ങള്‍ (harmful content) കൈകാര്യം ചെയ്യുന്ന trust and safety വിഭാഗത്തിലുള്ളവര്‍ക്കാണ് ജോലി നഷ്ടമാകുകയെന്ന് റോയിട്ടേഴ്‌സ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടിക്ടോക് അയര്‍ലണ്ടിലെ വലിയൊരു വിഭാഗം പേരും ഉള്ളടക്കവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. അതേസമയം … Read more

അയര്‍ലണ്ട് വെസ്റ്റ് എയര്‍ പോര്‍ട്ടില്‍ തൊഴിലവസരങ്ങൾ

അയര്‍ലണ്ട് വെസ്റ്റ് എയര്‍ പോര്‍ട്ടില്‍ നിരവധി തൊഴിലവസരങ്ങള്‍. ഫയര്‍ & സെക്യൂരിറ്റി ഓഫീസര്‍, അക്കൗണ്ട്‌ അസ്സിസ്റ്റന്റ്, റീട്ടൈല്‍ അസിസ്റ്റന്റ്സ്, കാറ്റെറിംഗ് അസിസ്റ്റന്റ്സ്,ബാര്‍ പെര്‍സണ്‍സ് എന്നീ തസ്തികകളിലാണ് ജോലി ഒഴിവുകള്‍. ബയോഡാറ്റ അയക്കേണ്ട വിലാസം hr@irelandwestairport.com  . കൂടുതല്‍ വിവരങ്ങള്‍ക്ക് www.irelandwestairport.com/careers  സന്ദര്‍ശിക്കുക.

2024 ല്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ണ്ട് ഉള്ള പ്രൊഫെഷന്‍ ഏത്? ഗവേഷണ റിപ്പോര്‍ട്ട്‌ പുറത്ത് വിട്ട് ഐറിഷ് ജോബ്സ്

റിക്രുട്ടിംഗ് ഏജന്‍സി ആയ ഐറിഷ് ജോബ്സ് നടത്തിയ പുതിയ ഗവേഷണപ്രകാരം, 2024-ൽ കെട്ടിട നിർമ്മാണ മേഖലയിലെ ജോലികളാണ് ഏറ്റവും കൂടുതൽ ഡിമാന്‍ണ്ട് ഉള്ള പ്രൊഫഷനുകളിൽ പെടുന്നത്. കാരണം ഈ മേഖലയില്‍ skilled- labours ന്‍റെ അഭാവം തുടര്‍ച്ചയായി അനുഭവപ്പെടുന്നതായി പഠനം കണ്ടെത്തുന്നു. 2024-ൽ സൈറ്റ് മാനേജർമാർ ഏറ്റവും കൂടുതൽ ഡിമാന്‍ണ്ട് ഉള്ള പ്രൊഫഷനായി മാറി, വർഷംതോറും ആവശ്യകത 39% വർധിച്ചതായി കണ്ടെത്തി. ഗവേഷണ റിപ്പോര്‍ട്ട്‌ പ്രകാരം, ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന അഞ്ച് പ്രൊഫഷനുകൾ കെട്ടിട നിർമ്മാണ മേഖലയില്‍ … Read more

ഇന്ത്യൻ കമ്പനിയായ ജസ്പേ ഡബ്ലിനിലേക്ക് പ്രവർത്തനം വിപുലീകരിക്കുന്നു; 30-ൽ കൂടുതൽ ജോലി അവസരങ്ങൾ

ബാങ്കുകൾക്കും എന്റർപ്രൈസുകൾക്കും പണമിടപാട് പരിഹാരങ്ങൾ നൽകുന്ന ഇന്ത്യൻ ഫിൻടെക് കമ്പനിയായ ജസ്പേ, ഡബ്ലിനിൽ ഒരു പുതിയ ഓഫീസിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഡബ്ലിനിലെ ടീമിനെ 30-ലധികം പ്രൊഫഷണലുകൾ വരെ വിപുലീകരിക്കാനാണ് ജസ്പേയുടെ പദ്ധതി. കമ്പനിയുടെ ആഗോള വളർച്ചാ തന്ത്രത്തിലെ ഒരു പ്രധാന ചുവടായി ഈ നീക്കത്തെ കാണുന്നു. യൂറോപ്പിലെ വ്യാപകമാകുന്ന ഉപഭോക്തൃ അടിസ്ഥാനത്തെ മികച്ച രീതിയിൽ സേവിക്കുക എന്നതാണ് ജസ്പേയുടെ ലക്ഷ്യം. ജസ്പേ, ഇന്ത്യയുടെ സാങ്കേതിക ഹബ്ബായ ബംഗളൂരുവിൽ ആസ്ഥാനമിട്ട് പ്രവർത്തിക്കുന്ന ഒരു കമ്പനിയാണു. … Read more

ഡബ്ലിൻ എയർപോർട്ടിലെ കാറ്ററിങ് സ്ഥാപനത്തിലേക്ക് ജോലിക്കാരെ തേടുന്നു; ഓപ്പൺ റിക്രൂട്ട്മെന്റ് നവംബർ 29-ന്

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന KSG Catering-ലേയ്ക്ക് പുതിയ ജോലിക്കാരെ എടുക്കുന്നതിനുള്ള ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് നവംബര്‍ 29-ന്. വിവിധ തസ്തികകളിയാണ് ജോലി ഒഴിവുകള്‍. ഡബ്ലിന്‍ എയര്‍പോര്‍ട്ടിലുള്ള Radisson Hotel-ലെ Botanic Room-ല്‍ വച്ച് നവംബര്‍ 29 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് റിക്രൂട്ട്‌മെന്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.ksg.in

അയർലണ്ടിൽ ക്രിസ്മസ് സീസണിൽ 210 പേർക്ക് ജോലി നൽകാൻ Marks & Spencer

ആഘോഷ സീസണ്‍ വരുന്നത് പ്രമാണിച്ച് പ്രത്യേക റിക്രൂട്ട്‌മെന്റുമായി അയര്‍ലണ്ടിലെ Marks & Spencer. വിവിധ പ്രദേശങ്ങളിലെ 16 സ്‌റ്റോറുകളിലായി കസ്റ്റമര്‍ അസിസ്റ്റന്റ് തസ്തികയില്‍ ക്രിസ്മസ് കാലത്തേയ്ക്കാണ് 210 പേര്‍ക്ക് ജോലികള്‍ നല്‍കുക. ഫുഡ്, ക്ലോത്തിങ്, ഹോം ഡിപ്പാര്‍ട്ട്‌മെന്‍ഡറുകളിലായാകും ജോലി. സാധനം വാങ്ങാനെത്തുന്ന ഉപഭോക്താക്കളെ സഹായിക്കല്‍, ഷെല്‍ഫുകളില്‍ സാധനം കൊണ്ടുവയ്ക്കല്‍ എന്നിവയായിരിക്കും ഉത്തരവാദിത്തങ്ങള്‍. Christmas Food to Order service-മായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കേണ്ടി വരും. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://jobs.marksandspencer.com/job-search?team%5B0%5D=In%20Store&country%5B0%5D=Republic%20of%20Ireland&radius=