അയർലണ്ടിൽ പാലിന് തീവില! പെട്രോളിനേക്കാൾ വില ഉയർന്നു എന്ന് പ്രതിപക്ഷം
അയര്‍ലണ്ടില്‍ സാധനങ്ങളുടെ വിലക്കയറ്റം സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള വാക്കുതര്‍ക്കങ്ങള്‍ക്കും, വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരിക്കുകയാണ്. രാജ്യത്ത് പാലിന് പെട്രോളിനെക്കാള്‍ വിലയാണ് എന്നായിരുന്നു ഈയാഴ്ച പാര്‍ലമെന്റ് സംവാദത്തിനിടെ Sinn Fein നേതാവായ മേരി ലൂ മക്‌ഡൊണാള്‍ഡ് വിമര്‍ശിച്ചത്. നിലവില്‍ രാജ്യമനുഭവിക്കുന്ന വിലക്കയറ്റത്തിന്റെ ഉദാഹരണമാണിതെന്നും അവര്‍ പറഞ്ഞിരുന്നു. അടുത്ത ബജറ്റില്‍ ജനങ്ങളെ സഹായിക്കാനായി ഒറ്റത്തവണ സഹായധനം നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും സഹായം നല്‍കുക എന്നതിലുപരി സഹായം ഏറ്റവും അത്യാവശ്യമായവര്‍ക്ക് നല്‍കുന്നതിനാണ് മുന്‍ഗണന എന്നാണ് സര്‍ക്കാര്‍ നിലപാട്. പാലിനും പെട്രോളിനും വിലയെത്ര? പ്രതിപക്ഷനേതാവായ … Read more