ഫിക്സഡ് റേറ്റ് മോർട്ട്ഗേജുകൾക്ക് പലിശ കുറച്ച് PTSB

ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുടെ പലിശനിരക്കില്‍ കുറവ് വരുത്തി PTSB. രണ്ട് മുതല്‍ ഏഴ് വര്‍ഷം വരെ കാലയളവുള്ള മോര്‍ട്ട്‌ഗേജുകള്‍ക്ക് 0.15% മുതല്‍ 0.20% വരെ പലിശനിരക്ക് കുറച്ചതായാണ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇളവുകള്‍ ഇന്നുമുതല്‍ നിലവില്‍ വന്നു. Loan to Value (LTV) 80 ശതമാനത്തിനും, 90 ശതമാനത്തിനും ഇടയ്ക്കുള്ള മോര്‍ട്ട്‌ഗേജുകള്‍ക്ക് ഇളവ് ബാധകമാകും. Green mortgages, High-Value mortgages എന്നിവയും ഇതില്‍ പെടും. നിലവിലെ ഉപഭോക്താക്കള്‍ക്കും, പുതിയ ഉപഭോക്താക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും PTSB അറിയിച്ചു. ഫസ്റ്റ് … Read more

അയർലണ്ടിലെ മോർട്ട്ഗേജ് പലിശനിരക്ക് വീണ്ടും കുറഞ്ഞു; ഫസ്റ്റ് ടൈം ബയർമാർക്ക് ആശ്വാസം

അയർലണ്ടിലെ മോർട്ട്ഗേജ് പലിശനിരക്ക് വീണ്ടും കുറഞ്ഞ് 2023 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ. 2024 ജൂൺ മാസത്തിൽ 4.11% ആയിരുന്ന മോർട്ട്ഗേജ് നിരക്ക് നിലവിൽ 3.60% ആയാണ് കുറഞ്ഞിരിക്കുന്നത് എന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. അതേസമയം യൂറോസോൺ ആവറേജ് ആയ 3.29 ശതമാനത്തേക്കാൾ അയർലണ്ടിലെ മോർട്ട്ഗേജ് റേറ്റ് ഉയർന്നു തന്നെ നിൽക്കുകയാണ്. യൂറോസോണിൽ മോർട്ട്ഗേജ് നിരക്ക് ഏറ്റവും കുറവുള്ള രാജ്യം മാൾട്ട ആണ്- 1.72%. 4.15% ഉള്ള ലാത്വിയ ആണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ. രാജ്യത്ത് … Read more

അയർലണ്ടിൽ മോർട്ട്ഗേജ് അപ്രൂവലുകളിൽ റെക്കോർഡ്; മോർട്ട്ഗേജ് മൂല്യത്തിലും റെക്കോർഡ്

അയര്‍ലണ്ടില്‍ അപ്രൂവ് ചെയ്യപ്പെടുന്ന മോര്‍ട്ട്‌ഗേജുകളുടെ എണ്ണം മെയ് മാസത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10% വര്‍ദ്ധിച്ചു. ഒപ്പം ആകെ അപ്രൂവ് ചെയ്യപ്പെടുന്ന മോര്‍ട്ട്‌ഗേജുകളുടെ മൂല്യം 12 മാസത്തിനിടെ 18% വര്‍ദ്ധിച്ച് മെയില്‍ 14.1 ബില്യണ്‍ എന്ന റെക്കോര്‍ഡില്‍ എത്തിയതായും Banking and Payments Federation റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റീ-മോര്‍ട്ട്‌ഗേജ്, അല്ലെങ്കില്‍ മോര്‍ട്ട്‌ഗേജ് സ്വിച്ചിങ് നടത്തുന്നവരുടെ എണ്ണം 66.9% വര്‍ദ്ധിച്ചിട്ടുണ്ട്. മെയ് വരെയുള്ള 12 മാസത്തിനിടെ 43,070 മോര്‍ട്ട്‌ഗേജുകളാണ് അപ്രൂവ് ചെയ്തത്. Banking and Payments Federation വിവരങ്ങള്‍ … Read more

അയർലണ്ടിൽ മോർട്ട്ഗേജ് പലിശനിരക്കുകൾ കുറഞ്ഞു; എന്നാൽ ഉയർന്ന നിരക്കിന്റെ കാര്യത്തിൽ യൂറോസോണിൽ അഞ്ചാം സ്ഥാനത്ത് തുടർന്ന് രാജ്യം

അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് കുറഞ്ഞെങ്കിലും ഇപ്പോഴും യൂറോസോണില്‍ ഏറ്റവുമധികം പലിശ നിരക്കുള്ള അഞ്ചാമത്തെ രാജ്യമായി അയര്‍ലണ്ട് തുടരുന്നതായി റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ബാങ്ക് പലിശനിരക്കുകള്‍ കുറച്ചതിന് പിന്നാലെ അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ് പലിശയില്‍ ഇളവുണ്ടായെങ്കിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് പലിശനിരക്ക് ഇപ്പോഴും ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. ഏപ്രിലില്‍ തുടര്‍ച്ചയായി മൂന്നാം മാസമാണ് രാജ്യത്ത് പലിശനിരക്ക് കുറയുന്നത്. മാര്‍ച്ചില്‍ ഇത് 3.77% ആയിരുന്ന പലിശനിരക്ക് ഏപ്രിലില്‍ 3.72% ആയാണ് കുറഞ്ഞത്. ഇതോടെ നിലവില്‍ രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറവ് പലിശനിരക്കിലാണ് … Read more

അയർലണ്ടിൽ ഏപ്രിൽ മാസത്തിൽ ഏറ്റവും കൂടുതൽ മോർട്ട്ഗേജ് ലഭിച്ചത് ആദ്യമായി വീട് വാങ്ങുന്നവർക്ക്; ശരാശരി ലഭിച്ചത് 330,123 യൂറോ

ഏപ്രില്‍ മാസത്തില്‍ അയര്‍ലണ്ടില്‍ വീടിനായി ഏറ്റവും കൂടുതല്‍ മോര്‍ട്ട്‌ഗേജുകള്‍ ലഭിച്ചത് പതിവ് പോലെ ഫസ്റ്റ് ടൈം ബയര്‍മാര്‍ക്ക്. ഒപ്പം മോര്‍ട്ട്‌ഗേജ് അപ്രൂവലുകളും വര്‍ദ്ധിച്ചിട്ടുണ്ട്. The Banking & Payments Federation Ireland’s (BPFI) കണക്കനുസരിച്ച് 2025 ഏപ്രിലില്‍ ആകെ 1.5 ബില്യണ്‍ യൂറോയുടെ മോര്‍ട്ട്‌ഗേജുകളാണ് അയര്‍ലണ്ടില്‍ അനുവദിച്ചത്. 2024 ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് 14% അധികമാണ് ഈ തുക. മോര്‍ട്ട്‌ഗേജുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ 4 ശതമാനവും വര്‍ദ്ധനയുണ്ട്. പതിവ് പോലെ ആകെ മോര്‍ട്ട്‌ഗേജ് മൂല്യത്തില്‍ 965 മില്യണ്‍ … Read more

നോൺ ഗ്രീൻ ഫിക്സഡ് മോർട്ട്ഗേജ് പലിശനിരക്ക് കുറയ്ക്കുമെന്ന് AIB; ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ആശ്വാസം

തങ്ങളുടെ നോണ്‍ ഗ്രീന്‍ ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകളുടെ പലിശനിരക്ക് കുറയ്ക്കുന്നതായി പ്രഖ്യാപിച്ച് AIB. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്കാണ് ഇതുവഴി ഗുണമുണ്ടാകുക. മെയ് 13 മുതല്‍ ഈ മോര്‍ട്ട്‌ഗേജുകളുടെ പലിശയില്‍ 0.75% വരെ കുറവുണ്ടാകുമെന്നാണ് AIB അറിയിച്ചിരിക്കുന്നത്. AIB, EBS, Haven എന്നിവിടങ്ങളില്‍ നിന്നെല്ലാം മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക് ഇത് ബാധകമാണ്. ബാങ്ക് ഓഫര്‍ ചെയ്യുന്ന രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറ്റിലാണ് ഏറ്റവും വലിയ കുറവ് പ്രതിഫലിക്കുക. ഇത്തരം 300,000 യൂറോ മോര്‍ട്ട്‌ഗേജുകള്‍ക്ക് മാസം 125 യൂറോയോളം ഉപഭോക്താക്കള്‍ക്ക് തിരിച്ചടവില്‍ ലാഭിക്കാം.

അയർലണ്ടിൽ Revolut മോർട്ട്ഗേജുകൾ ഈ വർഷം അവസാനത്തോടെ ലഭിച്ചേക്കും

ഈ വരുന്ന ശരത്കാലത്തോടെ അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് മോര്‍ട്ട്‌ഗേജുകള്‍ നല്‍കാന്‍ Revolut. ആദ്യ ഘട്ടത്തില്‍ ആപ്പ് വഴി ഹോം ലോണുകള്‍ നല്‍കാനാണ് ഓണ്‍ലൈന്‍ ബാങ്കായ Revolut ശ്രമിക്കുന്നത്. ഇതിന് ബാങ്ക് ജീവനക്കാരുടെ ഫോണ്‍ കോള്‍ സപ്പോര്‍ട്ടും ഉണ്ടാകും. ഭാവിയിലാകും ബ്രോക്കര്‍മാര്‍ വഴി ലോണ്‍ നല്‍കുക. ലോണ്‍ അപേക്ഷകള്‍ എളുപ്പമുള്ളതാക്കുകയും ചെയ്യും. ഈ വര്‍ഷം അവസാന പാദത്തോടെ അയര്‍ലണ്ടിലെ ഉപഭോക്താക്കള്‍ക്ക് മോര്‍ട്ട്‌ഗേജുകള്‍ നല്‍കാന്‍ സാധിക്കുമെന്ന് കരുതുന്നതായി Revolut Europe മേധാവി Joe Heneghan പറഞ്ഞു. നിലവില്‍ മൂന്ന് മില്യണ്‍ ഉപഭോക്താക്കളാണ് … Read more

മോർട്ട്ഗേജ് പലിശനിരക്ക് കുറച്ച് AIB; Approval in Principle കാലയളവ് 12 മാസമായും ഉയർത്തി

തങ്ങളുടെ ഏതാനും ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകളുടെ പലിശനിരക്ക് 0.25% കുറയ്ക്കുന്നതായി പ്രഖ്യാപിച്ച് AIB. ബാങ്ക് നല്‍കുന്ന അഞ്ച് വര്‍ഷത്തെ ഗ്രീന്‍ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ്, നാല് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് എന്നിവയ്ക്കാണ് ഇത് ബാധകം. 250,000 യൂറോ മുതല്‍ മുകളിലേയ്ക്ക് മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക് ആനുകൂല്യം ലഭിക്കും. ഇതോടെ ഗ്രീന്‍ മോര്‍ട്ട്‌ഗേജുകളുടെ പലിശനിരക്ക് 3.2% ആയും, നാല് വര്‍ഷ മോര്‍ട്ട്‌ഗേജിന്റേത് 3.7% ആയും കുറയും. പലിശനിരക്ക് കുറയ്ക്കുന്നതായി ഈ മാസം ആദ്യം യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് AIB നടപടി. … Read more

അയർലണ്ടിലെ മോർട്ട്ഗേജ് വിപണയിലേയ്ക്ക് Revolut-ഉം; അടുത്ത വർഷം മുതൽ മോർട്ട്ഗേജുകൾ നൽകിത്തുടങ്ങുമെന്ന് കമ്പനി

അടുത്ത വര്‍ഷം മുതല്‍ അയര്‍ലണ്ടിലെ ഉപഭോക്താക്കള്‍ക്ക് മോര്‍ട്ട്‌ഗേജ് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് ബാങ്കിങ് ആപ്പ് ആയ Revolut. ഇതോടെ രാജ്യത്തെ മോര്‍ട്ട്‌ഗേജ് വിപണിയില്‍ മത്സരം മുറുകും. നിലവില്‍ 2.7 മില്യണ്‍ ഉപഭോക്താക്കളാണ് Revolut-ന് അയര്‍ലണ്ടിലുള്ളത്. പരമാവധി 30,000 യൂറോ വരെയുള്ള ലോണുകള്‍ ഇപ്പോള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് കമ്പനി നല്‍കിവരുന്നുണ്ട്. അതേസമയം എത്തരത്തിലാണ് മോര്‍ട്ട്‌ഗേജ് നല്‍കുക എന്ന വിശദാംശങ്ങളൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് Revolut-ന്റെ യൂറോപ്പ് മേധാവിയായ ജോ ഹെനഗന്‍ പറഞ്ഞു. എങ്കിലും അയര്‍ലണ്ടിലെ മോര്‍ട്ട്‌ഗേജ് വിപണിയില്‍ സാന്നിദ്ധ്യമറിയിക്കാന്‍ തിരക്കേറിയ നീക്കങ്ങള്‍ … Read more

മോർട്ട്ഗേജ് പലിശനിരക്കിൽ കുറവ് വരുത്തി AIB; ഗുണകരമാകുന്നത് ആർക്കൊക്കെ?

തങ്ങളുടെ നാല് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് പലിശനിരക്കില്‍ കുറവ് വരുത്തി AIB. 250,000 യൂറോയോ അതിലധികമോ ലോണ്‍ എടുത്ത ഉപഭോക്താക്കള്‍ക്ക് ജൂലൈ 3 മുതല്‍ പലിശനിരക്കില്‍ 0.25% കുറവ് വരുത്തുമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകുന്ന നടപടിയാണിത്. നിലവില്‍ ബാങ്കില്‍ നിന്നും മോര്‍ട്ട്‌ഗേജ് എടുത്ത ഉപഭോക്താക്കള്‍ക്കും കുറഞ്ഞത് 250,000 യൂറോ എങ്കിലും തിരിച്ചടവ് ബാക്കിയുണ്ടെങ്കില്‍ ഈ ആനുകൂല്യം ലഭിക്കും. മോര്‍ട്ട്‌ഗേജ് സ്വിച്ച് ചെയ്താലും അര്‍ഹരാണെങ്കില്‍ ഈ ആനുകൂല്യം ലഭിക്കും. രാജ്യത്ത് നിലവില്‍ ശരാശരി ഒരു … Read more