അയർലണ്ടിൽ പാസാകുന്ന മോർട്ട്ഗേജുകളുടെ എണ്ണത്തിൽ കുറവ്; ഏപ്രിലിൽ മോർട്ട്ഗേജ് ലഭിച്ചത് 4,304 പേർക്ക്

അയര്‍ലണ്ടില്‍ ഒരു മാസത്തിനിടെ അംഗീകാരം നല്‍കിയ മോര്‍ട്ട്‌ഗേജുകളുടെ എണ്ണത്തില്‍ കുറവ്. ഏപ്രില്‍ മാസത്തില്‍ ആകെ ലഭിച്ച അപേക്ഷകളില്‍ 4,304 എണ്ണത്തിനാണ് അംഗീകാരം നല്‍കിയത്. മാര്‍ച്ചിനെ അപേക്ഷിച്ച് 5.9% കുറവാണിതെന്ന് Banking and Payments Federation of Ireland (BPFI) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം അംഗീകാരം നല്‍കിയ ആകെ മോര്‍ട്ട്‌ഗേജുകളില്‍ 53.3% (2,296 എണ്ണം) ഫസ്റ്റ് ടൈം ബയര്‍മാരുടേതാണ്. 21.4% (923) മൂവര്‍ പര്‍ച്ചേയ്‌സുകള്‍. ആകെ 1.2 ബില്യണ്‍ യൂറോയുടെ മോര്‍ട്ട്‌ഗേജുകളാണ് ഏപ്രില്‍ മാസം പാസായത്. … Read more

ഗ്രീൻ മോർട്ടഗേജ് പലിശനിരക്ക് കുറച്ച് Haven; പുതിയ നിരക്ക് ചൊവ്വാഴ്ച മുതൽ നിലവിൽ വന്നു

AIB-യുടെ സഹസ്ഥാപനമായ Haven തങ്ങളുടെ നാല് വര്‍ഷ ഫിക്‌സഡ് മോര്‍ട്ട്‌ഗേജായ ‘ഗ്രീന്‍ മോര്‍ട്ട്‌ഗേജി’ന്റെ പലിശ നിരക്ക് 2% ആക്കി കുറച്ചു. മൂന്ന് വര്‍ഷ ഫിക്‌സഡ് സ്റ്റാന്‍ഡേര്‍ഡ് മോര്‍ട്ട്‌ഗേജിന്റെ പലിശനിരക്ക് 2.35% ആക്കി കുറച്ചയതാും കമ്പനി വ്യക്തമാക്കി. വീട് വാങ്ങാനായി ലോണ്‍ എടുത്തിരിക്കുന്ന പതിനായിരക്കണക്കിന് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് പ്രഖ്യാപനങ്ങള്‍. ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വന്നു. എനര്‍ജി റേറ്റിങ്ങില്‍ (BER rating) B3 അല്ലെങ്കില്‍ അതിന് മുകളിലോട്ട് റേറ്റിങ് ലഭിച്ച വീടുകള്‍ക്ക് പ്രത്യേകമായി നല്‍കിവരുന്ന … Read more

ബാങ്ക് അക്കൗണ്ട് സ്വിച്ച് ചെയ്ത് ലോൺ തിരിച്ചടവ് തുക ലാഭിക്കാം; കാംപെയിനുമായി ധനമന്ത്രി

Switch Your Bank കാംപെയിനിന്റെ മൂന്നാമത്തെയും, അവസാനത്തെയും ഘട്ടം പ്രഖ്യാപിച്ച് ധനമന്ത്രി പാസ്‌കല്‍ ഡോണഹു. മോര്‍ട്ട്‌ഗേജ് തിരിച്ചടവ് അടക്കമുള്ള കാര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലാഭം ലഭിക്കുന്ന തരത്തില്‍ നിലവിലെ ബാങ്കില്‍ നിന്നും, മറ്റൊരു ബാങ്കിലേയ്ക്ക് അക്കൗണ്ട് മാറ്റുന്നതിന് സഹായം നല്‍കുന്ന പദ്ധതിയാണ് Switch Your Bank. ധനകാര്യവകുപ്പ് ഏറ്റെടുത്ത് നടത്തുന്ന പദ്ധതിക്ക് ഫണ്ട് നല്‍കുന്നത് AIB, PTSB എന്നീ ബാങ്കുകള്‍ ചേര്‍ന്നാണ്. കാംപെയിനിന്റെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ ഇത്തരത്തില്‍ സ്വിച്ചിങ് നടത്തുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഗുണങ്ങളെപ്പറ്റിയാണ് വിശദീകരിച്ചിരുന്നത്. ഈ … Read more

അയർലണ്ടിൽ സ്വന്തമായി ഒരു വീട് നിങ്ങളുടെ സ്വപ്നമാണോ? എങ്കിൽ സർക്കാരിന്റെ പുതിയ Local Authority Home Loan പദ്ധതിയെക്കുറിച്ചറിയൂ

അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാനായി സര്‍ക്കാര്‍ പിന്തുണയോടെ പുതിയ പദ്ധതി. Local Authority Home Loan എന്ന പേരില്‍ നടത്തപ്പെടുന്ന പദ്ധതി പ്രകാരം സര്‍ക്കാര്‍ പിന്തുണയോടെ മോര്‍ട്ട്‌ഗേജ് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. തദ്ദേശസ്ഥാപനങ്ങളാണ് മോര്‍ട്ട്‌ഗേജ് കാര്യത്തില്‍ തീരുമാനമെടുക്കുക. പുതിയ വീട് വാങ്ങുക, സെക്കന്‍ഡ് ഹാന്‍ഡ് വീട് വാങ്ങുക അതല്ലെങ്കില്‍ സ്വന്തമായി വീട് നിര്‍മ്മിക്കുക എന്നീ കാര്യങ്ങള്‍ക്കായി മോര്‍ട്ട്‌ഗേജ് ലഭിക്കും. ഈ പദ്ധതിയെ സര്‍ക്കാര്‍ പദ്ധതികളായ Tenant Purchase Scheme, Affordable Housing Scheme എന്നിവയുമായി ബന്ധിപ്പിക്കുകയും ചെയ്യാം. … Read more