വടക്കൻ അയർലണ്ടിലെ ജൂനിയർ ഡോക്ടർമാർ സമരത്തിന്
ശമ്പളം സംബന്ധിച്ച തര്‍ക്കത്തില്‍ വടക്കന്‍ അയര്‍ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നു. മാര്‍ച്ച് 6-ന് രാവിലെ 8 മുതല്‍ 24 മണിക്കൂര്‍ നേരം സമരം നടത്താനാണ് ഡോക്ടര്‍മാരുടെ തീരുമാനം. അംഗങ്ങളില്‍ 97.6% അംഗങ്ങളും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് The British Medical Association (BMA) വ്യക്തമാക്കി. വടക്കന്‍ അയര്‍ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പണിമുടക്കില്‍ ഏര്‍പ്പെടുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്ന് BMA ഡോക്ടേഴ്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സണായ ഡോ. ഫിയോണ ഗ്രിഫിന്‍ പറഞ്ഞു. ജൂനിയര്‍ … Read more



