Fine Gael നേതാവായി സൈമൺ ഹാരിസ്; ഈസ്റ്ററിന് ശേഷം പ്രധാനമന്ത്രിയായും സ്ഥാനമേൽക്കും
മറ്റ് സ്ഥാനാര്‍ത്ഥികളില്ലാതെ വന്നതോടെ Fine Gael-ന്റെ പുതിയ നേതാവായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സൈമണ്‍ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് പ്രമുഖ നേതാക്കളും മന്ത്രിമാരും പിന്തുണയറിയിക്കുകയും, എതിര്‍ സ്ഥാനാര്‍ത്ഥികളൊന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്യാതിരുന്നതിനാല്‍ ഹാരിസ് തന്നെ നേതൃസ്ഥാനത്തേയ്ക്ക് എത്തുമെന്ന് നേരത്തെ തന്നെ ഏറെക്കുറെ ഉറപ്പായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പ്രധാനമന്ത്രി ലിയോ വരദ്കര്‍ അപ്രതീക്ഷിത രാജി പ്രഖ്യാപിച്ചതോടെയാണ് പാര്‍ട്ടിക്ക് പുതിയ നേതാവിനെ തെരഞ്ഞെടുക്കേണ്ടി വന്നത്. പ്രധാനമന്ത്രി പദവും അദ്ദേഹം രാജി വച്ചിരുന്നു. അതേസമയം നിലവിലെ സഖ്യസര്‍ക്കാര്‍ കാലയളവ് പൂര്‍ത്തിയാക്കണമെന്നാണ് … Read more