അയർലണ്ട് മലയാളിയായ ജോമോൻ ജോൺ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നു

ഈ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ അയര്‍ലണ്ട് മലയാളി. ഡബ്ലിനില്‍ ജോലി ചെയ്തുവരുന്ന ജോമോന്‍ ജോണ്‍ ആണ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും പ്രവാസി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

എയര്‍പോര്‍ട്ടില്‍ നിന്നും തൊടുപുഴയിലേയ്ക്ക് മെട്രോ ലൈന്‍, തൊടുപുഴയുടെ പരിധിയില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മാണം, കുഴി കുഴിച്ചും, വേലികെട്ടിയും, ജലം ഉറപ്പുവരുത്തിയും വന്യമൃഗ ഭീഷണി പൂര്‍ണ്ണമായും തടയല്‍ എന്നിവയ്‌ക്കൊപ്പം, പുതുക്കിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് നടപ്പിലാക്കല്‍, മലയാളികള്‍ താമസിക്കുന്ന എല്ലാ വിദേശരാജ്യങ്ങളിലേയ്ക്കും നേരിട്ട് വിമാന സര്‍വീസ് എന്നിവയാണ് വിജയിക്കുന്ന പക്ഷം ചെയ്യുമെന്ന് ജോമോന്‍ ജോണ്‍ വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കുന്ന കാര്യങ്ങള്‍. ഇവ നടപ്പാക്കിയ ശേഷം മാത്രമേ ശമ്പളവും, പെന്‍ഷനും കൈപ്പറ്റൂ എന്നും പ്രകടനപത്രികയില്‍ പറയുന്നുണ്ട്.

ഇനി കൃഷിഭൂമി വനഭൂമിയാക്കി മാറ്റാന്‍ സമ്മതിക്കില്ലെന്നും, കര്‍ഷകരില്‍ നിന്നെടുത്ത ഭൂമിയും, മിച്ചഭൂമിയും ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഡയമണ്ട് ചിഹ്നത്തിലാണ് ജോമോന്‍ ജോണ്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഏപ്രില്‍ 26-നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്.

Share this news

Leave a Reply

%d bloggers like this: