പ്രവാസികൾ ആവശ്യപ്പെട്ടു; സംസ്ഥാനത്ത് പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പോലീസ് സ്റ്റേഷൻ ഒരുങ്ങുന്നു
വിദേശത്ത് ജീവിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന സങ്കീര്‍ണ്ണമായ നിയമ-സാമ്പത്തിക-സുരക്ഷാ പ്രശ്നങ്ങള്‍, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, സൈബര്‍ നിക്ഷേപ തട്ടിപ്പുകള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, വ്യാജ ജോലി ഓഫറുകള്‍, എമിഗ്രേഷന്‍ ആക്ടിന്‍റെ പഴുതുകള്‍ മുതലെടുത്തുള്ള തട്ടിപ്പുകള്‍, അനധികൃത വിദേശ തൊഴില്‍-വിദ്യാഭ്യാസ റിക്രൂട്ട്മെന്‍റുകൾ തുടങ്ങിയ പ്രവാസികളനുഭവിക്കുന്ന പ്രശ്നങ്ങൾ മുൻനിർത്തിയാണ് പോലീസ് സ്റ്റേഷൻ ആരംഭിക്കുന്നത്. ലോക കേരള സഭാ സെക്രട്ടറിയേറ്റ് മുന്നോട്ട് വച്ച ആവശ്യം മുൻനിർത്തിയാണ് മന്ത്രി സഭാ യോഗ തീരുമാനം. 25 തസ്തികകൾ ഇതിനായി സൃഷ്ടിക്കും എന്നാണ് റിപ്പോർട്ട്.



