കെറിയിൽ പുതുതായി 102 വീടുകൾ നിർമ്മിക്കാൻ അനുമതി
നോര്‍ത്ത് കെറിയിലെ Listowel-ല്‍ പുതുതായി 102 വീടുകള്‍ നിര്‍മ്മിക്കാന്‍ പ്ലാനിങ് ബോര്‍ഡ് അനുമതി. ടൗണിന്റെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള Greenville Road-ലെ 3.3 ഹെക്ടര്‍ സ്ഥലത്ത് 62 വീടുകളും, 40 അപ്പാര്‍ട്ട്‌മെന്റുകളും നിര്‍മ്മിക്കാനാണ് കെറി കൗണ്ടി കൗണ്‍സിലിന് അനുമതി നല്‍കിയിരിക്കുന്നത്. ഡെവലപ്പറായ Matthew O’Connell-നാണ് നിര്‍മ്മാണച്ചുമതല. അതേസമയം പ്രദേശവാസികളുടെ എതിര്‍പ്പ് അവഗണിച്ചാണ് പ്ലാനിങ് ബോര്‍ഡിന്റെ അനുമതി. പ്രദേശത്ത് മറ്റ് കാര്യമായ പ്രശ്‌നങ്ങളൊന്നും പദ്ധതി കാരണം സൃഷ്ടിക്കപ്പെടില്ലെന്നും, ധാരാളം പേര്‍ക്ക് താമസിക്കാന്‍ ഇടം ലഭിക്കുമെന്നും അനുമതി നല്‍കവെ ബോര്‍ഡ് പറഞ്ഞു. … Read more