അയർലണ്ടിൽ വീടുകൾക്ക് വില കുറഞ്ഞേക്കും; കാരണം ഇവ…

അയര്‍ലണ്ടില്‍ കോവിഡ് ബാധ കാരണം വീടുകള്‍ക്കുണ്ടായ വില വര്‍ദ്ധന അതിന്റെ പാരമ്യത്തിലെത്തിയതായും, ഇനി അത് താഴേയ്ക്ക് പോകുന്ന സ്ഥിതിയാണ് വരാനിരിക്കുന്നതെന്നും റിപ്പോര്‍ട്ട്. രാജ്യത്തെ ജീവിതച്ചെലവ് വര്‍ദ്ധിച്ചതും, പലിശനിരക്ക് വര്‍ദ്ധിക്കാനിരിക്കുന്നതും ഭവനവില ഇനിയും ഉയരുന്നത് തടയുമെന്നാണ് The Irish Times തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടില്‍ പറയുന്നത്. കോവിഡ് ബാധ കാരണം ഭവനവില വര്‍ദ്ധിച്ച കാനഡ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളില്‍ നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വിലയിടിവാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. ഭവനനിര്‍മ്മാണം കുറഞ്ഞതോടെ വില്‍പ്പനയും കുറഞ്ഞെങ്കിലും വില കുത്തനെ ഉയരുന്ന സ്ഥിതിയായിരുന്നു … Read more

ഡബ്ലിനിൽ സോഷ്യൽ ഹൗസിങ്ങിനായി 532 വീടുകൾ വിട്ടുനൽകാൻ ഡെവലപ്പർമാരായ Gerry Gannon Properties

ഡബ്ലിനില്‍ 532 വീടുകള്‍ സോഷ്യല്‍, അഫോര്‍ഡബിള്‍ ഹൗസിങ് പദ്ധതി വഴി നല്‍കാന്‍ ഭവനനിര്‍മ്മാണക്കമ്പനിയായ Gerry Gannon Properties. ഏകദേശം 243 മില്യണ്‍ യൂറോ വിലവരുന്ന വീടുകള്‍ സിറ്റി, കൗണ്ടി കൗണ്‍സിലുകള്‍ക്കായി ഇത്തരത്തില്‍ കൈമാറുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. രാജ്യത്ത് ഇതാദ്യമായാണ് ഇത്രയും വീടുകള്‍ ഒരു കമ്പനി ഈ പദ്ധതി വഴി ലഭ്യമാക്കുന്നത്. നിര്‍മ്മിക്കുന്ന വീടുകളില്‍ ഇത്രയെണ്ണം സോഷ്യല്‍ ഹൗസിങ്ങിനായി ലഭ്യമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമാണ് Part V social housing regime എന്നറിയപ്പെടുന്ന പദ്ധതി. 1.15 ബില്യണ്‍ യൂറോ … Read more

സൗത്ത് ഡബ്ലിനിൽ 419 പാർപ്പിടങ്ങൾ നിർമ്മിക്കാൻ പ്ലാനിങ് ബോർഡ് അനുമതി

സൗത്ത് ഡബ്ലിനിലെ Cornelscourt village-ല്‍ 419 പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കാന്‍ പ്ലാനിങ് ബോര്‍ഡ് അനുമതി. പ്രദേശവാസികളുടെ എതിര്‍പ്പ് നിലനില്‍ക്കവേയാണ് നിര്‍മ്മാണത്തിന് ബോര്‍ഡ് കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്. Cornelscourt-ലെ Old Bray Road-ലാണ് പുതിയ പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. വിവിധ കാരണങ്ങളാല്‍ അനുമതി നല്‍കരുതെന്ന് പ്രദേശവാസികളും, Laoghaire-Rathdown County Council-ഉം ആവശ്യപ്പെട്ടിരുന്നെങ്കിലും അപ്പീല്‍ ബോര്‍ഡ് കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. 12 നിലകളില്‍ അഞ്ച് ബ്ലോക്കുകളായാണ് കെട്ടിടം നിര്‍മ്മിക്കുക. ഇതില്‍ 294 വണ്‍ ബെഡ് അപ്പാര്‍ട്ട്‌മെന്റുകള്‍, 111 … Read more

അയർലണ്ടിലെ ഭവനവില ആഴ്ചകൾക്കകം റെക്കോർഡിലെത്തും; ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേയ്ക്കെന്ന് വിദഗ്ദ്ധർ

അയര്‍ലണ്ടില്‍ ഭവനവില വൈകാതെ തന്നെ ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കിലേയ്ക്ക് എത്തിപ്പെടുമെന്ന് പ്രവചനം. 2007-ലെ കെല്‍റ്റിക് ടൈഗര്‍ കാലത്തുള്ള നിരക്കിനെക്കാള്‍ വെറും 2% താഴെ മാത്രമാണ് നിലവിലെ നിരക്കെന്നും, ആഴ്ചകള്‍ക്കകം അതിനെ മറികടക്കുന്ന തരത്തില്‍ വില വര്‍ദ്ധിക്കുമെന്നുമാണ് ഭവനമേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നത്. കഴിഞ്ഞ ദിവസം Central Statistics Office (CSO) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഒരു വര്‍ഷത്തിനിടെ രാജ്യത്ത് ഭനവനില വര്‍ദ്ധിച്ചത് 15.3% ആണ്. ഡബ്ലിനെ മാറ്റി നിര്‍ത്തിയാല്‍ ഇത് 16.8 ശതമാനവുമാണ്. തുടര്‍ച്ചയായ 18 മാസങ്ങളില്‍ … Read more

അയർലണ്ടിൽ വീടുകൾക്ക് വീണ്ടും വിലകൂടി; ഒരു വർഷത്തിനിടെ 15.3% വർദ്ധന

അയര്‍ലണ്ടില്‍ ഒരു വര്‍ഷത്തിനിടെ ഭവനവില 15.3% വര്‍ദ്ധിച്ചതായി Central Statistics Office (CSO). 2021 ഫെബ്രുവരി മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കണക്കാണ് CSO പുറത്തുവിട്ടിരിക്കുന്നത്. ഡബ്ലിന്‍ പ്രദേശത്തെ മാത്രം കാര്യമെടുത്താല്‍ 12 മാസത്തിനിടെ 13.5% വര്‍ദ്ധനയാണ് സംഭവിച്ചിരിക്കുന്നത്. ഡബ്ലിന് പുറത്ത് ആകെ 16.8% വില വര്‍ദ്ധിച്ചു. ഡബ്ലിനില്‍ വീടുകള്‍ക്ക് വില വര്‍ദ്ധിച്ചത് 13.6% ആണെങ്കില്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 12.8% വില വര്‍ദ്ധനയുണ്ടായി. ഡബ്ലിനില്‍ ഫിന്‍ഗാളിലാണ് ഏറ്റവുമധികം വില വര്‍ദ്ധിച്ചത്- 14.3%. വില വര്‍ദ്ധനവ് ഏറ്റവും കുറവ് സൗത്ത് … Read more

അയർലണ്ടിലെ വീട്ടുടമകൾ വാടകക്കാരുടെ വിവരങ്ങൾ ഇനിമുതൽ RTB-യിൽ രജിസ്റ്റർ ചെയ്യണം; പുതിയ നിയമം പ്രാബല്യത്തിൽ

അയര്‍ലണ്ടിലെ വീട്ടുടമകള്‍ തങ്ങളുടെ വാടക്കാരുടെ വിവരങ്ങള്‍ വര്‍ഷാവര്‍ഷം Residential Tenancies Board (RTB)-മായി ബന്ധപ്പെട്ട് രേഖപ്പെടുത്തണമെന്ന പുതിയ നിയമവുമായി അധികൃതര്‍. ഏപ്രില്‍ 4-ന് നിലവില്‍ വന്ന നിയമപ്രകാരം വാടക കാലാവധി ആരംഭിച്ചാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ RTB-യില്‍ രജിസ്റ്റര്‍ ചെയ്യണം. എല്ലാ വര്‍ഷവും വാടക ആരംഭിച്ച വാര്‍ഷികദിവസം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ഇത് പുതുക്കുകയും വേണം. വാടകക്കാര്‍, വാടക തുക, വാടക കാലയളവ് തുടങ്ങിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പുതിയ നിയമം പര്യാപ്തമാകുമെന്നാണ് പ്രതീക്ഷയെന്ന് RTB … Read more

ഡബ്ലിനിലും വിക്ക് ലോയിലുമായി 1,400-ഓളം വീടുകൾ നിർമ്മിക്കാൻ Cairn Homes

നോര്‍ത്ത് ഡബ്ലിനിലും, കൗണ്ടി വിക്ക്‌ലോയിലെ Greystines-ലുമായി 1,400-ഓളം പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി നിര്‍മ്മാണക്കമ്പനിയായ Carin Homes. ഫാസ്റ്റ് ട്രാക്ക് രീതിയില്‍ Strategic Housing Development (SHD) വഴി നിര്‍മ്മാണം നടത്താനുദ്ദേശിക്കുന്ന വീടുകളുടെ പ്ലാനിങ് പെര്‍മിഷന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് നിലവില്‍ കമ്പനി. നോര്‍ത്ത് ഡബ്ലിനിലെ സ്വോര്‍ഡ്‌സിലുള്ള Hollybanks-ല്‍ 35 ഏക്കര്‍ സ്ഥലത്ത് 621 വീടുകള്‍ നിര്‍മ്മിക്കാനാണ് ആദ്യഘട്ട പദ്ധതി. ഇതില്‍ 145 എണ്ണം സിംഗിള്‍ ബെഡ്ഡും, 278 എണ്ണം ടു ബെഡ്ഡും, 187 എണ്ണം ത്രീ ബെഡ്ഡ് … Read more

ഡബ്ലിനിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നിന് നിർമ്മാണാനുമതി നൽകി സിറ്റി കൗൺസിൽ; ഒരുങ്ങുന്നത് 22 നിലകളിലായി

ഡബ്ലിന്‍ നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നിന് നിര്‍മ്മാണാനുമതി നല്‍കി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. നിലവില്‍ ഡബ്ലിനിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ Capital Dock-നെക്കാള്‍ മൂന്ന് മീറ്റര്‍ ഉയരമുണ്ടാകും പഴയ അപ്പോളോ ഹൗസ് ബില്‍ഡിങ് നിന്നിരുന്ന പ്രദേശത്ത് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്. 82 മീറ്റര്‍ ഉയരത്തില്‍ 22 നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് Marlet Property Group ആണ്. ഡബ്ലിന്‍ സിറ്റി സെന്ററിന് സമീപത്തെ Tara Street-ല്‍ നിര്‍മ്മിക്കപ്പെടുന്ന കെട്ടിടവും, പ്രദേശവും College Square എന്നാണ് … Read more

വെക്സ്ഫോർഡിലെ പഴയ സ്‌കൂൾ ക്ലാസ് റൂമുകൾ 300 യൂറോ മാസവാടകയ്ക്ക് താമസിക്കാൻ നൽകപ്പെടുമെന്ന് പരസ്യം

വെക്‌സ്‌ഫോര്‍ഡിലെ ഉപേക്ഷിക്കപ്പെട്ട സ്‌കൂളിലെ ക്ലാസ്മുറികള്‍ മാസവാടകയ്ക്ക് നല്‍കാന്‍ പരസ്യം ചെയ്ത് ഉടമകള്‍. New Ross-ലെ Michael Street-ലുള്ള St Joseph’s School-ലെ രണ്ട് ക്ലാസ് മുറികളാണ് സ്റ്റുഡിയോ അക്കോമഡേഷന്‍ രീതിയില്‍ മാസം ബില്ലുകള്‍ അടക്കം 300 യൂറോ വാടകയ്ക്ക് നല്‍കപ്പെടുമെന്ന് അധികൃതര്‍ പരസ്യം ചെയ്തിരിക്കുന്നത്. Monoma Ireland-ലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. യൂറോപ്പിലെമ്പാടുമുള്ള ഉപേക്ഷിക്കപ്പെട്ട ഓഫിസുകള്‍, പോലീസ് സ്‌റ്റേഷനുകള്‍ തുടങ്ങിയവ വാസസ്ഥലങ്ങളാക്കി മാറ്റുന്ന കമ്പനിയാണ് Monoma. 20 സ്‌ക്വയര്‍ മീറ്റര്‍ വലിപ്പമുള്ള ചെറിയ രീതിയില്‍ ഫര്‍ണിഷ്ഡ് ആയ ക്ലാസ് … Read more

അയർലണ്ടിൽ 12 മാസത്തിനിടെ ഭവനവില 14% ഉയർന്നു; അതിർത്തി പ്രദേശങ്ങളിൽ വിലവർദ്ധന 23.4%

അയര്‍ലണ്ടിലെ ഭവനവില 12 മാസത്തിനിടെ 14% വര്‍ദ്ധിച്ചതായി Central Statisitics Office (CSO) റിപ്പോര്‍ട്ട്. 2020 നവംബര്‍ മുതല്‍ 2021 നവംബര്‍ വരെയുള്ള ഒരു വര്‍ഷത്തെ കണക്കാണ് CSO കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. തലസ്ഥാനമായ ഡബ്ലിനില്‍ ഒരു വര്‍ഷത്തിനിടെ 12.8% ആണ് ഭവനവില വര്‍ദ്ധിച്ചത്. അതില്‍ വീടുകള്‍ക്ക് 13.5 ശതമാനവും, അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 9.7 ശതമാനവും വില വര്‍ദ്ധിച്ചു. ഡബ്ലിനില്‍ വില ഏറ്റവുമധികം വര്‍ദ്ധിച്ചത് Dún Laoghaire-Rathdown-ലാണ്- 15.5%. Fingal-ല്‍ 10.8% വില വര്‍ദ്ധിച്ചു. ഡബ്ലിന് പുറത്തുള്ള കണക്കെടുത്താല്‍ … Read more