അഭയാർത്ഥികളെ താമസിപ്പിക്കാനിരുന്ന ഒരു കെട്ടിടം കൂടി അഗ്നിക്കിരയാക്കി; ഇത്തവണ വിക്ക്ലോയിൽ

അന്താരാഷ്ട്ര അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന കെട്ടിടത്തില്‍ തീപിടിത്തം. വിക്ക്‌ലോയിലെ Newtownmountkennedy-ലുള്ള Riverlodge (Thudder House) കെട്ടിടത്തിലാണ് ശനിയാഴ്ച പുലര്‍ച്ചെ തീ പടര്‍ന്നത്. അന്താരാഷ്ട്ര സംരക്ഷണപ്രകാരം അപേക്ഷ നല്‍കിയ 160-ഓളം പേരെ താമസിപ്പിക്കാന്‍ ഉദ്ദേശിച്ച കെട്ടിടമായിരുന്നു ഇത്. കഴിഞ്ഞ ആഴ്ചകളില്‍ ഇതിന് മുന്നില്‍ ആളുകള്‍ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. അതേസമയം ഈ കെട്ടിടം നിലവില്‍ വാസയോഗ്യമായിരുന്നില്ല. തുടര്‍ന്ന് ഇത് വാസയോഗ്യമാക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയെങ്കിലും, പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തീപിടിത്തത്തില്‍ കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അഭയാര്‍ത്ഥികളെ താമസിപ്പിക്കാനുദ്ദേശിക്കുന്ന കെട്ടിങ്ങള്‍ അഗ്നിക്കരയാക്കുന്നത് … Read more

ടിപ്പററിയിൽ അഭയാർത്ഥികളെ താമസിപ്പിക്കുന്ന ഹോട്ടലിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം; ഒരാൾ അറസ്റ്റിൽ

കൗണ്ടി ടിപ്പററിയിലെ Roscrea-യില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ തയ്യാറാക്കിയ ഹോട്ടലിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്തെ Racket Hall ഹോട്ടലിന് മുന്നില്‍ ഏതാനും ദിവസമായി നടന്നുവരുന്ന പ്രതിഷേധം തിങ്കളാഴ്ചയും തുടര്‍ന്നതോടെ ഹോട്ടലിന് മുന്നില്‍ ഗാര്‍ഡ സുരക്ഷയൊരുക്കുകയും, പ്രതിഷേധക്കാരില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ പിന്നീട് വിട്ടയച്ചതായും ഗാര്‍ഡ അറിയിച്ചു. കൂടുതല്‍ അഭയാര്‍ത്ഥികള്‍ പ്രദേശത്ത് എത്തുന്നതോടെ ഇവിടുത്തെ വികസനത്തെ അത് ബാധിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അഭയാര്‍ത്ഥികളെ താമസിപ്പിക്കരുത് എന്നല്ല പറയുന്നതെന്നും, പക്ഷേ പ്രദേശത്ത് പുനരധിവസിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറയ്ക്കണമെന്നാണ് തങ്ങള്‍ … Read more