ഡബ്ലിനിൽ ‘ടെന്റ് ഗ്രാമങ്ങൾ’ ഉയരുന്നു; അഭയാർത്ഥികളെ പുനരധിവസിപ്പിക്കാത്ത സർക്കാരിന് വിമർശനം

ഡബ്ലിനിലെ ഗ്രാന്‍ഡ് കനാലിന് ചുറ്റുമായി അഭയാര്‍ത്ഥികളുടെ ടെന്റുകളുയരുന്നത് തുടരുന്നു. രാജ്യത്തെത്തുന്ന അഭയാര്‍ത്ഥികളെ കൃത്യമായി പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കാതെ വന്നതോടെ ഇവര്‍ പലയിടങ്ങളിലായി ടെന്റുകളടിച്ച് താമസിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ 20 എണ്ണം വര്‍ദ്ധിച്ച് ഏകദേശം 70 ടെന്റുകളാണ് നിലവില്‍ ഗ്രാന്‍ഡ് കനാലിന് സമീപം ഉയര്‍ന്നിരിക്കുന്നത്. നേരത്തെ ഡബ്ലിനിലെ ഒ’കോണല്‍ സ്ട്രീറ്റിലും മറ്റുമായി വഴിയോരത്ത് താമസിച്ചിരുന്ന പലരും ഗ്രാന്‍ഡ് കനാല്‍ ഭാഗത്തേയ്ക്ക് എത്തിയിട്ടുണ്ട്.ഒ’കോണല്‍ സ്ട്രീറ്റില്‍ കഴിയുന്ന അഭയാര്‍ത്ഥികളുടെ എണ്ണം അമിതമായതായി കാട്ടി തങ്ങളെ അവിടെ നിന്നും പറഞ്ഞുവിടുകയായിരുന്നുവെന്ന് അഭയാര്‍ത്ഥികള്‍ പറഞ്ഞതായി … Read more

യു.കെയോട് കൊമ്പുകോർത്ത് അയർലണ്ട്; വിവാദമായ ‘റുവാൻഡ ധാരണ’ എന്ത്?

അനധികൃത കുടിയേറ്റം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യു.കെ കഴിഞ്ഞയാഴ്ച പാസാക്കിയ റുവാന്‍ഡ ഡീപ്പോര്‍ട്ടേഷന്‍ നിയമവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടിന്റെ വിയോജിപ്പ് ശക്തമായി അറിയിച്ചുകൊണ്ട് ഐറിഷ് സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുകയാണ്. നിയമം പാസായതോടെ യു.കെയിലെ അനധികൃത കുടിയേറ്റക്കാര്‍ വടക്കന്‍ അയര്‍ലണ്ട് അതിര്‍ത്തി കടന്ന് അയര്‍ലണ്ടിലേയ്ക്ക് എത്തുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ പരിഹാരം വേണമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ മുതലായവര്‍ യു.കെ അധികൃതരോടെ ആവശ്യപ്പെട്ടിട്ടുണ്ട്. അയർലണ്ട്- യു.കെ ബന്ധത്തെ തന്നെ ബാധിക്കുന്ന വിഷയം ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ … Read more

വിക്ക്ലോയിൽ അഭയാർഥികളുടെ കെട്ടിടത്തിന് മുന്നിൽ പ്രതിഷേധക്കാർ ഗാർഡയെ ആക്രമിച്ചു; 6 അറസ്റ്റ്

കൗണ്ടി വിക്ക്ലോയിൽ അഭയാർത്ഥികളെ താമസിപ്പിക്കാൻ പോകുന്ന കെട്ടിടത്തിന് മുന്നിൽ പ്രതിഷേധവും ബുദ്ധിമുട്ടുകളും സൃഷ്ടിച്ച ആറു പേരെ ഗാർഡ അറസ്റ്റ് ചെയ്തു. -ലെ -നു സമീപം എന്നറിയപ്പെടുന്ന കെട്ടിടത്തിന് മുന്നിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾക്കായി എത്തിയ ജോലിക്കാരെ പ്രതിഷേധക്കാർ തടഞ്ഞതോടെയാണ് പ്രശ്നം ആരംഭിച്ചതെന്ന് ഗാർഡ പറഞ്ഞു. സഥലത്തെത്തിയ ഗാർഡയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച മറ്റ്‌ ചിലരെ ഇവിടെ നിന്നും നീക്കം ചെയ്തതായും ഗാർഡ വക്താവ് അറിയിച്ചു. പകൽ ഉടനീളം പ്രതിഷേധക്കാർ … Read more

ഡബ്ലിനിലെ അഭയാർത്ഥികളെ ദൂരേയ്ക്ക് മാറ്റി പാർപ്പിച്ച് സർക്കാർ; ടൂറിസ്റ്റുകളുടെ മുന്നിൽ പ്രതിച്ഛായ വർദ്ധിപ്പിക്കാനെന്ന് വിമർശനം

ഡബ്ലിന്‍ തെരുവുകളിലെ ടെന്റുകളില്‍ കഴിയുന്ന അഭയാര്‍ത്ഥികളെ 20 കിലോമീറ്റര്‍ അകലെയുള്ള പുതിയ സ്ഥലത്തേയ്ക്ക് മാറ്റി പാര്‍പ്പിച്ച് സര്‍ക്കാര്‍. ഇന്ന് നടക്കുന്ന സെന്റ് പാട്രിക്‌സ് ഡേ ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് നടപടിയെന്നതിനാല്‍, ആഘോഷത്തിന് അഭംഗിയാകുമെന്നത് കാരണമാണ് അഭയാര്‍ത്ഥികളെ ആട്ടിപ്പായിക്കുന്ന തരത്തിലുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയതെന്ന് വിമര്‍ശനം ഉയരുകയാണ്. Mount St പ്രദേശത്ത് ടെന്റുകളില്‍ താമസിച്ചിരുന്നവരെയാണ് ശനിയാഴ്ച രാവിലെ, ഡബ്ലിനിലെ Crooksling-ലുള്ള പുതിയ ടെന്റുകളിലേയ്ക്ക് മാറ്റിയത്. ഒപ്പം Mount St-ലെ ടെന്റുകള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. പുതിയ ഇടത്ത് ഭക്ഷണം, ടോയ്‌ലറ്റ് … Read more

ടിപ്പററിയിൽ അഭയാർത്ഥികളെ താമസിപ്പിക്കുന്ന ഹോട്ടലിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം; ഒരാൾ അറസ്റ്റിൽ

കൗണ്ടി ടിപ്പററിയിലെ Roscrea-യില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ തയ്യാറാക്കിയ ഹോട്ടലിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്തെ Racket Hall ഹോട്ടലിന് മുന്നില്‍ ഏതാനും ദിവസമായി നടന്നുവരുന്ന പ്രതിഷേധം തിങ്കളാഴ്ചയും തുടര്‍ന്നതോടെ ഹോട്ടലിന് മുന്നില്‍ ഗാര്‍ഡ സുരക്ഷയൊരുക്കുകയും, പ്രതിഷേധക്കാരില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ പിന്നീട് വിട്ടയച്ചതായും ഗാര്‍ഡ അറിയിച്ചു. കൂടുതല്‍ അഭയാര്‍ത്ഥികള്‍ പ്രദേശത്ത് എത്തുന്നതോടെ ഇവിടുത്തെ വികസനത്തെ അത് ബാധിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അഭയാര്‍ത്ഥികളെ താമസിപ്പിക്കരുത് എന്നല്ല പറയുന്നതെന്നും, പക്ഷേ പ്രദേശത്ത് പുനരധിവസിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറയ്ക്കണമെന്നാണ് തങ്ങള്‍ … Read more