ഗോൾവേ റീജിയൻ യൂത്ത് മീറ്റ്  ‘എലൈവ്-24’  ഏപ്രിൽ 6 ശനിയാഴ്ച 

ഗോൾവേ: ഏപ്രിൽ 6 ശനിയാഴ്ച ഗോൾവേയിൽ നടക്കുന്ന  എസ്. എം. വൈ. എം  ഗോൾവേ റീജിയൻ  യൂത്ത് മീറ്റ്  എലൈവ് 24 ൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ശനിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു  വരെ നടക്കുന്ന യൂത്ത് മീറ്റിൽ  ഗോൾവേ റീജിയനിലുള്ള  കാവൻ, ടുള്ളുമോർ, ലെറ്റർകെനി, സ്ലൈഗോ, ബാലിനാസോൾ, ലോങ്ങ്ഫോർഡ്, നോക്ക്, ഗോൾവേ, കാസിൽബാർ, ലിമെറിക്ക്, മുള്ളിങ്ങർ എന്നീ ഇടവകളിൽ നിന്നും, ഡബ്ലിൻ, കോർക്ക് റീജിയണുകളിൽ നിന്നുമായി  ഇരുനൂറിലധികം യുവജനങ്ങൾ പങ്കെടുക്കും. ഗോൾവേ ലിഷർലാൻ്റിലാണ് (Leisureland, … Read more

പരിശുദ്ധ കന്യാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളും, സൺഡേ സ്കൂൾ വാർഷികവും ഏപ്രിൽ 4 മുതൽ 7 വരെ കിൽക്കെന്നിയിൽ

സിറോ മലബാർ കിൽക്കെന്നി ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളും സൺഡേ സ്കൂൾ വാർഷികവും ഏപ്രിൽ 04 മുതൽ ഏപ്രിൽ 07 വരെയുള്ള ദിവസങ്ങളിൽ ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ വിശ്വാസികളും ആഘോഷത്തിൽ പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

ഗാൽവേ സെൻ്റ് തോമസ് സീറോ മലബാർ ചർച്ചിൽ വിശുദ്ധ വാര ധ്യാനം

ഗാൽവേ: ഗാൽവേ സെൻ്റ് തോമസ് സീറോ മലബാർ ചർച്ചിൽ വിശുദ്ധ വാര ധ്യാനവും തിരുകർമ്മങ്ങളും പെസഹ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ നടത്തപ്പെടുന്നു.പ്രശസ്ത ധ്യാനഗുരുവും സെമിനാരി അധ്യാപകനും ആത്മീയ ഗ്രന്ഥകർത്താവുമായ റവ. ഡോ. ജെയിംസ്  കിളിയനാനിക്കൽ അച്ചനാണ് ധ്യാനം നയിക്കുന്നത്. താമരശേരി പുല്ലൂരാംപാറ ബഥാനിയ റെന്യൂവൽ സെൻ്റർ ധ്യാനകേന്ദ്രo മുൻ ഡയറക്ടറും തലശ്ശേരി കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി പ്രഫസറുമാണ് ഫാ. ജെയിംസ് കിളിയാനിക്കൽ.   ഗാൽവേ മെർവ്യൂ ഹോളി ഫാമിലി ദേവാലയത്തിൽ വച്ചാണ് ധ്യാനം നടക്കുക. … Read more

സീറോ മലബാർ ചർച്ച് ഡബ്ലിനിൽ വിശുദ്ധവാര ആചരണം ഓശാന ഞായറാഴ്ച തിരുകർമങ്ങളോടുകൂടി ആരംഭിക്കും

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ ചർച്ചിൽ വിശുദ്ധ വാരാചരണത്തിന് ഓശാന ഞായറാഴ്ച തുടക്കം കുറിക്കും. യേശു ക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെ സ്മരണ പുതുക്കപ്പെടുന്ന ഈ കാലയളവിൽ സ്വർഗോന്മുഖ യാത്ര ചെയ്യുന്ന വിശ്വാസ സമൂഹം വചനാ അധിഷ്ഠിത ജീവിതത്തിലൂടെയും, ഉപവി പ്രവൃത്തികൾ വഴിയും, അനുരഞ്ജന ശുശ്രൂഷ സ്വീകരണത്തിലൂടെയും വിശ്വാസ ജീവിതത്തിൽ ആഴപ്പെടുന്നു.  ജീവിത നവീകരണത്തിനു സഭാ മക്കളെ സഹായിക്കുന്നതിന് നോമ്പ് കാല ധ്യാനം ക്രമീകരിച്ചിരുന്നു. അന്താരാഷ്ട്ര വചന പ്രഘോഷകനും പ്രമുഖ സൈക്കോളജിസ്റ്റുംമായ റവ. ഫാ. ഡോ. കുര്യൻ പുരമഠംമാണു ധ്യാനം നയിച്ചത്. ഇതോടൊപ്പം … Read more

വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് തുടക്കമായി

വാട്ടർഫോർഡ്: വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് 20.03.24-ലെ റവ. ഫാ. സിജോ വെങ്കിട്ടക്കൽ നയിച്ച ധ്യാനത്തോടുകൂടി തുടക്കമായി. നാൽപ്പതാം വെള്ളിയോട് അനുബന്ധിച്ച് ബഹു: ജോമോൻ കാക്കനാട്ട് അച്ചന്റെ നേതൃത്വത്തിൽ Clonmel Holy Cross Hill-ലേക്ക് നടത്തിയ വി. കുരിശിന്റെ വഴി വളരെ ഭക്തി നിർഭരമായി. Deacon MG Lazerus പീഡാനുഭവ സന്ദേശം നൽകി. 24.03.23 ഞായറാഴ്ച 3:30-ന് ഫാ. ജോമോൻ കാക്കനാട്ട് ഓശാന തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികനും, ഫാ. ടോം റോജർ … Read more

ലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ ഈസ്റ്റർ വിശുദ്ധ കുർബാന മാർച്ച് 31-ന്

ഡബ്ലിന്‍ നസ്രേത്ത് മാർത്തോമാ ചർച്ചിന്റെ ഭാഗമായ ലിമറിക്ക് മാര്‍ത്തോമാ പ്രെയര്‍ ഗ്രൂപ്പിന്റെ ഈസ്റ്റർ വിശുദ്ധ കുർബാന മാർച്ച് 31-ന് Adare St Nicholas Church-ൽ വച്ച് വൈകുന്നേരം 6 മണിക്ക് നക്കും. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് റവ. വർഗീസ് കോശി നേതൃത്വം വഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: സുബിൻ എബ്രഹാം (സെക്രട്ടറി)- 0857566248

വെക്സ്ഫോർഡ് സീറോ മലബാർ ചർച്ചിൽ വിശുദ്ധ വാര തിരുകർമ്മങ്ങൾ മാർച്ച് 24 ഓശാന ഞായറാഴ്ച

വെക്സ്ഫോർഡ്: വെക്സ്ഫോർഡ് സെൻ്റ്  അൽഫോൻസാ  സീറോ മലബാർ ചർച്ചിൽ മാർച്ച് 24 ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിമുതൽ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. ഫാ. ഷിൻ്റോ തോമസ് നയിക്കുന്ന ധ്യാനത്തെ തുടർന്ന് വൈകിട്ട് 5 മണിക്ക് ഓശാന തിരുകർമ്മങ്ങൾ നടക്കും.  കുരുത്തോല വെഞ്ചിരിപ്പും പ്രദക്ഷിണവും ഉണ്ടായിരിക്കും. വികാരി ഫാ. റോയ് വട്ടക്കാട്ട് മുഖ്യകാർമ്മികനായിരിക്കും.  കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടാവും.  പെസഹാ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2:30-നു പെസഹാ തിരുകർമ്മങ്ങൾ നടക്കും, കാൽകഴുകൽ ശുശ്രൂഷയും ഉണ്ടായിരിക്കും.  ഈസ്റ്റർ ദിനത്തിൽ രാവിലെ 8:45-നു … Read more

ലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ Easter വിശുദ്ധ കുർബാന മാർച്ച് 31-ന്

ഡബ്ലിന്‍ Nazareth Marthoma Church-ന്റെ ഭാഗമായ ലിമറിക്ക് മാര്‍ത്തോമ പ്രെയര്‍ ഗ്രൂപ്പിന്റെ ഈസ്റ്റർ വിശുദ്ധ കുർബാന മാർച്ച് 31-നു Adare St Nicholas Church-ൽ വെച്ച് വൈകുന്നേരം 06.00-ന്. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് Rev. Varughese Koshy നേതൃത്വം വഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: സെക്രട്ടറി സുബിൻ എബ്രഹാം- 0857566248

ബ്ലാക്ക്റോക്കില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാള്‍ മാര്‍ച്ച് 18-ന്; ആഘോഷപൂർവ്വമായ റാസ കുര്‍ബ്ബാനയും ലദീഞ്ഞും

ഡബ്ലിൻ: സാര്‍വത്രിക സഭയുടെ മധ്യസ്ഥനും സീറോ മലബാർ ബ്‌ളാക്ക്‌റോക്ക്  ഇടവകയുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ആഘോഷിക്കുന്നു. മാർച്ച് 18-ന് തിങ്കളാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ബ്‌ളാക്ക്‌റോക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ വെച്ച് ആഘോഷപരമായ റാസ കുർബാനയോടെയാണ് തിരുനാൾ ആഘോഷങ്ങൾ. തിരുനാളിനൊരുക്കമായി വെള്ളി, ശനി, ഞായർ (മാർച്ച്‌ 15 ,16 ,17) ദിവസങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ ദിനം തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് ആഘോഷമായ റാസ കുർബാന, ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച, സ്നേഹവിരുന്ന് … Read more

മാർച്ച്‌ മാസത്തിലെ മലയാളം കുർബാന (Roman)24 ഞായറാഴ്ച്ച Dublin 15-ൽ

മാർച്ച്‌ മാസത്തിലെ മലയാളം കുർബാന (Roman)Dublin 15-ൽ Church of Mary Mother of Hope പള്ളിയിൽ മാർച്ച്‌ 24 ഞായറാഴ്ച്ച 2pm-ന് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. Church of Mary Mother of HopePace CrescentLittle paceCo DublinD15X628