അയർലണ്ടിലെ ഷോപ്പ് ജീവനക്കാരെ ഉപഭോക്താക്കൾ മോശം വാക്കുകളുപയോഗിച്ച് അപമാനിക്കുന്നത് വർദ്ധിക്കുന്നു; പരാതിയുമായി സംഘടന

അയര്‍ലണ്ടിലെ റീട്ടെയില്‍ ഷോപ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള അധിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നതായി പരാതി. ക്രിസ്മസിനോടുബന്ധിച്ച് കടകളില്‍ തിരക്ക് ഏറിവരുന്നതായും, അതേസമയം ജീവനക്കാര്‍ക്ക് നേരം മോശം വാക്കുകളുപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുകയാണെന്നും ജീവനക്കാരുടെ സംഘടനയായ Mandate പറയുന്നു. ജീവനക്കാരടക്കമുള്ളവര്‍ വലിയ സമ്മര്‍ദ്ദമനുഭവിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നതെന്നും, അവരോട് കൂടുതല്‍ ബഹുമാനത്തോടെ പെരുമാറണമെന്നും ഇതുമായി ബന്ധപ്പെട്ട് Mandate പറഞ്ഞു. രാജ്യത്തെ 30,000-ഓളം ഷോപ്പ് ജീവനക്കാരാണ് സംഘടനയില്‍ അംഗത്വമെടുത്തിട്ടുള്ളത്. ജീവനക്കാര്‍ കോവിഡ് കാരണം ഏറെ ബുദ്ധിമുട്ടുന്നുവെന്നും, അവര്‍ കുറച്ചുകൂടി ക്ഷമയും, ബഹുമാനവും അര്‍ഹിക്കുന്നുണ്ടെന്നും … Read more