ഐറിഷ് പാർലമെന്റിനു മുന്നിൽ കുടിയേറ്റ വിരുദ്ധരുടെ പ്രതിഷേധം; പ്രധാന വാതിൽ അടച്ചു

അയര്‍ലണ്ടിലെ പാര്‍ലമെന്റ് മന്ദിരമായ Leinster House-ന് മുന്നില്‍ കുടിയേറ്റവിരുദ്ധരുടെ പ്രതിഷേധം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പ്രതിഷേധത്തെത്തുടര്‍ന്ന് കെട്ടിടത്തിന് പുറത്തുള്ള Molesworth Street അടയ്ക്കുകയും, ടിഡിമാര്‍, ജോലിക്കാര്‍ എന്നിവരടക്കമുള്ളവര്‍ക്ക് കുറച്ച് നേരത്തേയ്ക്ക് പ്രധാന വാതിലിലൂടെ പുറത്ത് കടക്കാന്‍ സാധിക്കാതെ വരികയും ചെയ്തത്. ‘Traitors!’, ‘Get them out!’ ‘Cowards!’ മുതലായ ആക്രോശങ്ങളും പ്രതിഷേധക്കാരില്‍ ചിലര്‍ നടത്തി. പലരും ഐറിഷ് പതാകകളും കൈയിലേന്തിയിരുന്നു. ഡബ്ലിനിലെ O’Connell Street-ല്‍ നിന്നുമാണ് പ്രതിഷേധ പ്രകടനമാരംഭിച്ചത്. നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട Michelle … Read more

കുട്ടികൾ സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തിയാൽ രക്ഷിതാക്കൾക്ക് പിഴ; നിർദ്ദേശവുമായി ടിഡി

കൗമാരക്കാര്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അവരുടെ രക്ഷിതാക്കള്‍ക്ക് പിഴ ഈടാക്കുന്ന കാര്യവും, കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതും പരിഗണിക്കണമെന്ന് ഡബ്ലിന്‍ മിഡ്-വെസ്റ്റ് ടിഡി Paul Gogarty. രാജ്യത്ത് ഇത്തരം അക്രമസംഭവങ്ങളെ പറ്റി നിരവധി പരാതികളുയരുന്ന സാഹചര്യത്തിലാണ് തന്റെ അഭിപ്രായപ്രകടനമെന്നും അദ്ദേഹം വ്യക്തമാക്കി. ആളുകള്‍ക്ക് നേരെ വടികള്‍, കല്ലുകള്‍ എന്നിവ എറിയുക, ദേഹത്തേയ്ക്ക് വെള്ളം തെറിപ്പിക്കുക, മോഷണം മുതലായവയെല്ലാം ഇതില്‍ പെടുന്നു. അക്രമത്തിലേയ്ക്ക് നയിക്കുന്നത് എന്തെല്ലാമാണെന്ന് കണ്ടെത്തേണ്ടത് പ്രധാനമാണെങ്കിലും, കോടതികളിലെ നീണ്ട നടപടികളും, മുന്നറിയിപ്പുകളുമല്ലാതെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉടന്‍ മറുപടി നല്‍കേണ്ടതുണ്ടെന്നും … Read more

അയര്‍ലണ്ടിലെ പ്രായം കുറഞ്ഞ TD ആയി ലേബര്‍ പാര്‍ട്ടിയുടെ Eoghan Kenny

കോർക്കിന്റെ നോർത്ത് സെൻട്രൽ മണ്ഡലത്തിലെ  TD Eoghan Kenny, റീ കൌണ്ടിംഗ് നു ശേഷം തിങ്കളാഴ്ച രാത്രി തിരഞ്ഞെടുക്കപ്പെട്ടതോടെ, Dáil Éireannലെ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങളിലൊരാളായി മാറി. 24 വയസ്സുള്ള ലേബർ പാർട്ടിയുടെ പുതിയ TD Eoghan Kenny, കോർക്കിന്റെ നോർത്ത് സെൻട്രൽ മണ്ഡലത്തിൽ നിന്നാണ് മിന്നും ജയം നേടിയത്. കോർക്കിൽ ലേബർ പാർട്ടിയുടെ ഏക TD ആയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. മലോയിൽ ജനിച്ച് വളർന്ന Eoghan Kenny, തന്റെ ജീവിതത്തിന്റെ പകുതിയിലേറെയും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി … Read more

‘അയർലണ്ടിലെ പാർലമെൻറ് മന്ദിരത്തിലും മയക്കുമരുന്ന് ഉപയോഗം’: ഗുരുതര ആരോപണവുമായി ടിഡി

അയര്‍ലണ്ടിലെ പാര്‍ലമെന്റ് മന്ദിരമായ ലെയ്ന്‍സ്റ്റര്‍ ഹൗസിലും മയക്കുമരുന്ന് ഉപയോഗമെന്ന് ആരോപണം. ബുധനാഴ്ചയാണ് മുന്‍ ലേബര്‍ പാര്‍ട്ടി നേതാവും, നിലവിലെ ടിഡിയുമായ അലന്‍ കെല്ലി, രാജ്യത്തുടനീളം കൊക്കെയ്ന്‍ ഉപയോഗം സ്വീകാര്യത നേടിക്കഴിഞ്ഞതായി ആശങ്കയുയര്‍ത്തിയത്. Dail-ല്‍ സംസാരിക്കവേ ഇക്കാര്യം പറഞ്ഞ കെല്ലി, പാര്‍ലമെന്റ് മന്ദിരത്തില്‍ പോലും കൊക്കെയ്ന്‍ ഉപയോഗം ഉണ്ടെന്നാണ് താന്‍ കരുതുന്നതെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്തുടനീളം കൊക്കെയ്ന്‍ അഡിക്ഷന്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന ഹെല്‍ത്ത് റിസര്‍ച്ച് ബോര്‍ഡിന്റെ റിപ്പോര്‍ട്ടും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം 13,104 പേരെയാണ് മയക്കുമരുന്ന് അഡിക്ഷന് ചികിത്സിച്ചത്. ഇന്നേവരെയുള്ളതില്‍ … Read more

അയർലണ്ടിലെ ടിഡി പോൾ മർഫിക്ക് വധഭീഷണി; ഭീഷണി പ്രത്യക്ഷപ്പെട്ടത് ചുമരിൽ

പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടിഡിയായ പോള്‍ മര്‍ഫിക്ക് വധഭീഷണി. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും കുറച്ച് ദൂരെയുള്ള ഒരു മതിലിലാണ് ശനിയാഴ്ച രാത്രി ‘Paul Murphy RIP’ എന്നെഴുതിയ വാചകങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്എന്റീയുടെ വീട്ടിലേയ്ക്ക് ബോംബ് ഭീഷണി വന്നതിന് പിന്നാലെയാണ് മറ്റൊരു ജനപ്രതിനിധിക്ക് നേരെയും വധഭീഷണി ഉണ്ടായിരിക്കുന്നത്. ഈയിടെ മറ്റ് പല ടിഡിമാര്‍ക്ക് നേരെയും ഇത്തരം ഭീഷണികള്‍ ഉയര്‍ന്നിരുന്നു. അതേസമയം ചുമരിലെ ഭീഷണിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ടിഡി മര്‍ഫി, ‘തനിക്ക് ഭയമില്ല’ … Read more