കോർക്കിലെ ഗതാഗതക്കുരുക്ക് പകുതിയായി കുറഞ്ഞു; 215 മില്യൺ ചെലവിട്ട Dunkettle Interchange പദ്ധതി ഉദ്‌ഘാടനം ചെയ്ത് മീഹോൾ മാർട്ടിൻ

കോര്‍ക്കുകാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന Dunkettle Interchange ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ഔദ്യോഗികമായി ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. കോര്‍ക്ക് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി 215 മില്യണ്‍ യൂറോ ചെലവിട്ടാണ് 10 കി.മീ നീളത്തിലുള്ള ഇന്റര്‍ചേഞ്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കോര്‍ക്ക് നഗരത്തില്‍ നിന്നും 5 കി.മീ മാറി സ്ഥിതി ചെയ്യുന്ന പദ്ധതിയില്‍ 18 റോഡ് ലിങ്കുകള്‍, ഏഴ് പുതിയ പാലങ്ങള്‍ എന്നിവയുണ്ട്. കോര്‍ക്ക്-ഡബ്ലിന്‍ M8 മോട്ടോര്‍വേ അടക്കം നാല് ദേശീയപാതകള്‍ ഇവിടെ സംഗമിക്കുന്നു. 2013-ല്‍ പ്ലാനിങ് പെര്‍മിഷന്‍ ലഭിച്ച … Read more

കോർക്കിൽ 700 വീടുകൾ നിർമ്മിക്കാൻ പ്ലാനിങ് ബോർഡ് അനുമതി; പണിപൂർത്തിയാകുന്ന വീടുകളുടെ വില ഇത്രയും…

തെക്കന്‍ കോര്‍ക്കിലെ Carrigtwohill-ല്‍ 714 വീടുകള്‍ നിര്‍മ്മിക്കാന്‍ പ്ലാനിങ് ബോര്‍ഡിന്റെ അനുമതി. ഇതോടെ പ്രദേശത്ത് ഇന്നുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ ഹൗസിങ് പ്രോജക്ടായി മാറിയിരിക്കുകയാണിത്. BAM Property-ക്കാണ് നിര്‍മ്മാണച്ചുമതല. Carrigtwohill-ലെ Castlelake-ലാണ് ഫാസ്റ്റ് ട്രാക്ക് പ്ലാനിങ് രീതിയില്‍ വീടുകളുടെ നിര്‍മ്മാണത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. ഫാസ്റ്റ് ട്രാക്ക് പ്ലാനിങ് രീതിയില്‍, നിര്‍മ്മാതാക്കള്‍ ആദ്യം കോര്‍ക്ക് കൗണ്ടി കൗണ്‍സിലിന്റെ അനുമതി തേടേണ്ടതില്ല. പ്രദേശത്തെ ഭവനപ്രതിസന്ധിക്ക് ആശ്വാസം പകരുന്ന പദ്ധതിയില്‍, 224 വീടുകള്‍, 282 ഡ്യുപ്ലക്‌സ് യൂണിറ്റുകള്‍, 208 അപ്പാര്‍ട്ട്‌മെന്റുകള്‍ … Read more

ലോകത്തെ ഏറ്റവും വിദ്യാർത്ഥിസൗഹൃദമായ നഗരങ്ങളിൽ ഗോൾവേയും, കോർക്കും, ഡബ്ലിനും

ലോകത്തെ ഏറ്റവും വിദ്യാര്‍ത്ഥിസൗഹൃദമായ 50 നഗരങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടിലെ മൂന്ന് ഇടങ്ങള്‍. TheCampusAdvisor.com പുറത്തുവിട്ട പട്ടികയില്‍ ഗോള്‍വേ, കോര്‍ക്ക്, ഡബ്ലിന്‍ എന്നീ നഗരങ്ങളാണ് അയര്‍ലണ്ടില്‍ നിന്നും ഇടംപിടിച്ചത്. പട്ടികയില്‍ 5-ല്‍ 4.47 പോയിന്റ് നേടിയ ഗോള്‍വേ ഏഴാം സ്ഥാനമാണ് കരസ്ഥമാക്കിയത്. ആദ്യ പത്തിലുള്ള ഏക ഐറിഷ് നഗരവും ഗോള്‍വേയാണ്. പട്ടികയില്‍ 4.24 പോയിന്റോടെ കോര്‍ക്ക് 22-ആം സ്ഥാനം നേടിയപ്പോള്‍, 3.96 പോയിന്റോടെ ഡബ്ലിന്‍ 38-ആം സ്ഥാനത്താണ്. പട്ടികയില്‍ ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍ ആണ് ഒന്നാം സ്ഥാനത്ത്. ബെര്‍ലിന്‍ … Read more

കോർക്കിൽ നാശം വിതച്ച് ബബേറ്റ്‌ കൊടുങ്കാറ്റ്; സഹായത്തിനെത്തി സൈന്യം

അയർലണ്ടിൽ ബുധനാഴ്ച വീശിയടിച്ച ബബേറ്റ്‌ കൊടുങ്കാറ്റിൽ വൻ നാശനഷ്ടം. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ കനത്ത മഴയ്‌ക്കൊപ്പം കാറ്റു വീശിയതോടെ നിരവധി വീടുകളും കെട്ടിടങ്ങളും ഭാഗികമായി തകർന്നു. കോർക്കിൽ ആയിരക്കണക്കിന് വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കോർക്കിൽ വൃത്തിയാക്കൽ നടപടികൾ പുരോഗമിക്കുകയാണ്. കിഴക്കൻ കോർക്കിലെ Midleton – ൽ നെഞ്ചൊപ്പം വെള്ളമുയർന്നതോടെ ആളുകൾക്ക് ക്ലേശപ്പെട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടി വന്നു. ഒരു മാസം കൊണ്ട് ലഭിക്കേണ്ട മഴയാണ് ഇവിടെ 24 മണിക്കൂറിനിടെ പെയ്തത്. ഇവിടെ സഹായത്തിനായി സൈന്യത്തെ നിയോഗിച്ചു. … Read more