ബ്രിട്ടിഷ് എം.പിയെ കൊല്ലുമെന്ന് ഭീഷണി; അയർലണ്ടിൽ ഒരാൾ അറസ്റ്റിൽ

ബ്രിട്ടിഷ് എം.പിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഒരാളെ കോര്‍ക്കില്‍ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ബ്രിട്ടിഷ് പൗരനായ Daniel Weavers എന്ന 41-കാരനെയാണ് ഗാര്‍ഡ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ ഏതാനും വര്‍ഷമായി അയര്‍ലണ്ടില്‍ സ്ഥിരതാമസക്കാരനാണ് ഇയാള്‍. എഞ്ചിനീയറായ Weavers കോര്‍ക്കിലെ Douglas-ലാണ് താമസിച്ചുവരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 18-നാണ് ലേബര്‍ പാര്‍ട്ടി അംഗമായ ബ്രിട്ടിഷ് വനിതാ എം.പിയെ കൊല്ലുമെന്ന് ഇയാള്‍ ഫോണിലൂടെ മെസേജ് വഴി ഭീഷണിപ്പെടുത്തിയത്. ബ്രിട്ടിഷ് പോലീസ് ഗാര്‍ഡയുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. കോര്‍ക്ക് ജില്ലാ … Read more