യുകെയിൽ വംശീയ വിദ്വേഷത്തെ തുടർന്ന് ഇന്ത്യൻ വംശജയെ ബലാൽസംഗത്തിന് ഇരയാക്കി; 30കാരൻ അറസ്റ്റിൽ

യുകെയില്‍ വംശീയവിദ്വേഷത്തിനെത്തുടര്‍ന്ന് ഇന്ത്യന്‍ വംശജ ക്രൂര ബലാത്സംഗത്തിന് ഇരയായി. ശനിയാഴ്ച വൈകിട്ടോടെ ലണ്ടനിലെ വീട്ടിനുള്ളിലേയ്ക്ക് അതിക്രമിച്ച് കയറിയ വെളുത്ത വര്‍ഗ്ഗക്കാരനായ 30കാരന്‍, ഇന്ത്യന്‍ വംശജയായ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ താമസിക്കുന്ന യുവതി, സിഖ് വംശജയാണ്. ഇവരുടെ വീടിന്റെ വാതില്‍ പൊളിച്ചാണ് പ്രതി അകത്തുകയറിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഞായറാഴ്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരയ്‌ക്കൊപ്പമാണ് തങ്ങളെന്നും പോലീസ് പറഞ്ഞു. അതേസമയം ഏതാനും മാസങ്ങളായി യുകെയില്‍ … Read more

കാന്റർബെറിക്ക് ആദ്യ വനിതാ ബിഷപ്പ്: ചരിത്രം കുറിച്ച് Sarah Mullally

യുകെയിലെ കാന്റര്‍ബറിയിലുള്ള ആദ്യ വനിതാ ആര്‍ച്ച്ബിഷപ്പായി Sarah Mullally. കാന്റര്‍ബറിയിലെ 106-ആമത്തെ ആര്‍ച്ച്ബിഷപ്പ് ആയി ചരിത്രം കുറിച്ചിരിക്കുകയാണ് Sarah Mullally. മാസങ്ങള്‍ നീണ്ട നടപടികള്‍ക്ക് ശേഷമാണ് Mullally-യെ ബിഷപ്പ് ആയി നിയമിച്ചിരിക്കുന്നത്. രാജാവും, പ്രധാനമന്ത്രിയും തീരുമാനത്തെ സ്വാഗതം ചെയ്തു. നിലവില്‍ ലണ്ടന്‍ ആര്‍ച്ച്ബിഷപ്പ് ആണ് Mullally. ജനുവരിയിലാണ് സ്ഥാനാരോഹണം നടക്കുക.

യുകെയിൽ മലയാളി യുവാവിന് നേരെ വീണ്ടും വംശീയ ആക്രമണം; വടിവാൾ കൊണ്ട് വെട്ടിയത് കൗമാരക്കാരൻ

യുകെയില്‍ മലയാളിക്ക് നേരെ വീണ്ടും വംശീയ ആക്രമണം. ലിവര്‍പൂളിലാണ് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകവെ മലയാളിയായ യുവാവിനെ പുറകെ സൈക്കിളിലെത്തിയ കൗമാരക്കാരന്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകിട്ടാണ് സംഭവമെന്നും ലിവര്‍പൂള്‍ മലയാളിയും, സാമൂഹികപ്രവര്‍ത്തകനുമായ ടോം ജോസ് തടിയംപാടിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആക്രമണത്തിന് ഇരയായ മലയാളിയുടെ പേര് പുറത്തുവിട്ടിട്ടില്ല. തന്റെ കാര്‍ വര്‍ക്ക് ഷോപ്പില്‍ ആയതിനാല്‍ കടയിലേയ്ക്ക് നടന്നുപോകുമ്പോള്‍ പുറകെ സൈക്കിളിലെത്തിയ 18 വയസ് തോന്നിക്കുന്ന കൗമാരക്കാരന്‍, ‘പ്രദേശത്തെ കുട്ടികളെ പിന്തുടര്‍ന്നോ’ എന്ന് ചോദിച്ച് … Read more

പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് യുകെ, കാനഡ, ഓസ്‌ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ; ഇസ്രായേലിന് തിരിച്ചടി

യുഎന്‍ ഉച്ചകോടി നടക്കുന്നതിന് തൊട്ടുമുമ്പായി പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച് യുകെ, കാനഡ, ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍. ഗാസയില്‍ ഇസ്രായേല്‍ കടന്നാക്രമണം തുടരുന്നതിനിടെയാണ് നടപടി. ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി, രണ്ട് രാജ്യങ്ങളാക്കി ഇവയെ മാറ്റുക എന്നത് അംഗീകരിക്കുന്നതായി യുകെയും, കാനഡയും, ഓസ്‌ട്രേലിയയും, പോര്‍ച്ചുഗലും പറഞ്ഞു. എന്നാല്‍ പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാന്‍ ഒരിക്കലും സമ്മതിക്കില്ല എന്ന നിലപാടാണ് ഇസ്രായേല്‍ ആവര്‍ത്തിക്കുന്നത്. വെസ്റ്റ് ജോര്‍ദാന്റെ അതിര്‍ത്തിയില്‍ പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കില്ലെന്ന് ഇസ്രായേല്‍ പ്രധനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ഇസ്രായേലിന് … Read more

ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് നേരെ വെടിവച്ച ആൾക്ക് ജീവപര്യന്തം തടവ്; 34 വർഷത്തേയ്ക്ക് പരോളും ഇല്ല

ലണ്ടനില്‍ മലയാളി പെണ്‍കുട്ടിയടക്കം നാല് പേരെ വെടിവച്ച് പരിക്കേല്‍പ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവ്. പ്രതിയായ ബ്രിട്ടീഷ് പൗരന്‍ ജാവോണ്‍ റൈലിക്ക് 34 വര്‍ഷത്തേയ്ക്ക് പരോള്‍ നല്‍കരുതെന്നും വിധിയില്‍ യുകെയിലെ കോടതി വ്യക്തമാക്കി. 2024 മെയ് 29-ന് രാത്രി കിഴക്കന്‍ ലണ്ടനിലെ ഹാക്‌നിയിലുള്ള റസ്റ്ററന്റില്‍ മാതാപിതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കവേയായിരുന്നു 33-കാരനായ റൈലി മലയാളിയായ, ലിസേല്‍ മരിയയ്ക്ക് (9) നേരെ വെടിയുതിര്‍ത്തത്. യുകെയില്‍ ലഹരിവിതരണക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് വെടിവെപ്പിലേയ്ക്ക് നയിച്ചത്. റസ്റ്ററന്റിന് പുറത്തിരിക്കുകയായിരുന്ന മൂന്ന് പേരെയായിരുന്നു പ്രതിയായ റൈലി ലക്ഷ്യമിട്ടിരുന്നതെങ്കിലും, … Read more

യുകെയിൽ സിഖ് യുവതിയെ ബലാത്സംഗം ചെയ്തു, സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാനും ആക്രോശം

യുകെയില്‍ സിഖ് യുവതിയെ ബലാത്സംഗം ചെയ്യുകയും, വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരായ രണ്ട് പുരുഷന്മാര്‍ ചേര്‍ന്നാണ് ഓള്‍ഡ്ബറിയിലെ ടേം റോഡിന് സമീപത്ത് വച്ച് ചൊവ്വാഴ്ച പകല്‍ 8.30-ഓടെ യുവതിയെ ആക്രമിച്ചത്. സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിപ്പോകാനും പ്രതികള്‍ യുവതിക്ക് നേരെ ആക്രോശിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ്. പ്രതികളായ ഇരുവരും വെളുത്ത വര്‍ഗ്ഗക്കാരാണെന്നാണ് വിവരം. കഴിഞ്ഞ ഏതാനും മാസങ്ങളായി യുകെയില്‍ നടക്കുന്ന വംശീയ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഈ സംഭവവും. പ്രത്യേകിച്ച് സിഖുകാര്‍ക്ക് … Read more

ജോലി സ്ഥലത്ത് വച്ച് സഹപ്രവർത്തകയെ കണ്ണുരുട്ടി പേടിപ്പിച്ചു; മലയാളി ദന്ത ഡോക്ടർക്ക് യുകെയിൽ 30 ലക്ഷം പിഴ

യുകെയിൽ സഹപ്രവര്‍ത്തകയായ മലയാളി കണ്ണുരുട്ടി പേടിപ്പിച്ചുവെന്ന പരാതിയില്‍ നഴ്സിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് തൊഴില്‍ ട്രൈബ്യൂണല്‍. ഒരു സഹപ്രവര്‍ത്തകയില്‍ നിന്ന് നിരന്തരമായ കണ്ണുരുട്ടലും താഴ്ത്തിക്കെട്ടലും, വിവേചനവും നേരിട്ട ഡെന്റല്‍ നഴ്‌സ് മോറിന്‍ ഹോവിസണിനാണ് നഷ്ടപരിഹാരം ലഭിക്കുക.  കണ്ണുരുട്ടല്‍ പോലുള്ള വാക്കുകൾ കൊണ്ടല്ലാതെയുള്ള പ്രവര്‍തൃത്തികളും ജോലിസ്ഥലത്തെ പീഢനമായി കണക്കാക്കുമെന്ന് തൊഴില്‍ ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം മോശം പെരുമാറ്റങ്ങള്‍ക്ക് തൊഴിലുടമകളും ഉത്തരവാദികളായിരിക്കുമെന്നും ട്രൈബ്യൂണല്‍ വിധിച്ചു. ജിസ്ന ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. 40 വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ള … Read more

വെയിൽസിൽ മലയാളി യുവാവിനെ നായ്ക്കൾ ആക്രമിച്ചു

യുകെയിലെ വെയില്‍സില്‍ മലയാളിയായ യുവാവിനെ നായ്ക്കള്‍ ആക്രമിച്ചു. ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം റെക്‌സ്ഹാമിലെ സ്വന്തം വീട്ടിലേയ്ക്ക് നടന്നുപോകുകയായിരുന്ന കോട്ടയം സ്വദേശിയായ യുവാവിനെയാണ് തുടല്‍ കെട്ടിയിട്ടില്ലായിരുന്ന ബുള്‍ ഡോഗ് ഇനത്തില്‍ പെട്ട രണ്ട് വളര്‍ത്തുനായ്ക്കള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. നായ്ക്കളുടെ ഉടമസ്ഥയായ സ്ത്രീ അവയെയും കൊണ്ട് നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. വഴിയില്‍ കൂടെ പോയ ഒരു സൈക്കിള്‍ യാത്രികനെ ആക്രമിച്ച ശേഷമാണ് നായ്ക്കള്‍ യുവാവിന് നേരെ തിരിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. തുടര്‍ന്ന് യുവാവ് തന്റെ വീട്ടിലേയ്ക്ക് ഓടിക്കയറി … Read more

ബെൽഫാസ്റ്റിലേയ്ക്ക് വന്ന ചെറു വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയതിനെ തുടർന്ന് ബിർമിങ്ഹാം എയർപോർട്ട് അടച്ചു

യുകെയിലെ Birmingham Airport-ൽ സ്വകാര്യ വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയതിനെ തുടർന്ന് മറ്റ് 100-ഓളം സർവീസുകൾ വൈകി. ഇന്ന് പകൽ 1.40-ഓടെയാണ് ബെൽഫാസ്റ്റിലേയ്ക്ക് വരികയായിരുന്ന Beech King Air ചെറു സ്വകാര്യ വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയത്. വിമാനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റതിനെ തുടർന്ന് വിമാനത്താവളത്തിൽ വച്ചു തന്നെ ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു. ജൂലൈ 13-ന് London Southend Airport- ൽ അപകടത്തിൽ പെടുകയും, നാലു പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത Beech B200 … Read more

‘ഗാസയിൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും’: നിലപാട് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ബ്രിട്ടന്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സ്‌കോട്‌ലണ്ടില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വെടിനിര്‍ത്തല്‍ ശ്രമങ്ങളെ ബ്രിട്ടന്‍ പിന്തുണയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയിലെ മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതിനായി ഇസ്രായേല്‍ ഐക്യരാഷ്ട്രസംഘടന അടക്കമുള്ളവരെ അനുവദിക്കണമെന്നും, ബന്ദികളാക്കി വച്ചിരിക്കുന്നവരെ ഹമാസ് ഉടന്‍ തന്നെ മോചിപ്പിക്കണമെന്നും സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയിലെ ഭരണത്തില്‍ ഹമാസ് ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി … Read more