അയർലണ്ടിൽ സന്തോഷം കുറയുന്നോ? ആഗോള സന്തോഷ സൂചികയിൽ താഴേക്ക് പതിച്ച് രാജ്യം

ആഗോള സന്തോഷ സൂചികാ റാങ്കിങ്ങിൽ താഴേയ്ക്ക് പതിച്ച് അയർലണ്ട്. യുണൈറ്റഡ് നേഷനുമായി ചേർന്ന് പ്രസിദ്ധീകരിക്കുന്ന വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഈ വർഷം 17 ആം സ്ഥാനമാണ് അയർലണ്ട് നേടിയിരിക്കുന്നത്. 2023 ൽ ഇത് 14 ഉം, 2022 ൽ ഇത് 13 ഉം ആയിരുന്നു. ലോകത്തെ 143 രാജ്യങ്ങളിലെ ജനങ്ങളോടും തങ്ങളുടെ സന്തോഷത്തിന്റെ അളവ് 0 മുതൽ 10 വരെ രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നതിൽ നിന്നും 3 വർഷത്തെ ശരാശരി കണക്കാക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്.ഇത്തവണ 10 ൽ 6.8 … Read more

യുഎന്നിലെ അയർലണ്ടിന്റെ സ്ഥിരം പ്രതിനിധി ജിം കെല്ലി അന്തരിച്ചു

ഐക്യരാഷ്ട്ര സഭയിലെ (യുഎന്‍) അയര്‍ലണ്ടിന്റെ പ്രതിനിധിയായ ജിം കെല്ലി (57) അന്തരിച്ചു. അയര്‍ലണ്ടിലെ മുതിര്‍ന്ന നയതന്ത്രഉദ്യോഗസ്ഥനായ കെല്ലി, കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി മരണപ്പെടുകയായിരുന്നു. നേരത്തെ കാനഡയിലെ ഐറിഷ് അംബാസഡറായി പ്രവര്‍ത്തിച്ച കെല്ലി നിലവില്‍ യുഎന്നില്‍ അയര്‍ലണ്ടിന്റെ സ്ഥിരം ഡെപ്യൂട്ടി പ്രതിനിധിയാണ്. യൂറോപ്യന്‍ യൂണിയന് വേണ്ടിയും നേരത്തെ ജോലി ചെയ്തിരുന്നു. കെല്ലിയുടെ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി ഐറിഷ് വിദേശകാര്യ മന്ത്രി Simon Coveney പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിന് നഷ്ടമായത് മികച്ചൊരു നയതന്ത്രജ്ഞനെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉക്രെയിനിലേയ്ക്കുള്ള റഷ്യന്‍ … Read more