ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം; വെടിവെപ്പിൽ ചെവിക്ക് പരിക്ക്

മുന്‍ യുഎസ് പ്രസിഡന്റും, നിലവിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ വധശ്രമം. പെന്‍സില്‍വേനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രദേശികസമയം ശനിയാഴ്ച വൈകിട്ട് 6.13-ഓടെയാണ് വേദിയില്‍ പ്രസംഗിക്കുകയായിരുന്ന ട്രംപിന് നേരെ വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ വലത് ചെവിക്ക് പരിക്കേറ്റ ട്രംപിനെ സീക്രട്ട് സര്‍വീസ് ഉടന്‍ തന്നെ കവചമൊരുക്കി സംരക്ഷിക്കുകയും, അക്രമിയെ വെടിവച്ച് കൊല്ലുകയും ചെയ്തു. തോമസ് മാത്യു എന്ന 20-കാരനാണ് ട്രംപിനെ വെടിവച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെന്‍സില്‍വേനിയയിലെ ബെഥേല്‍ പാര്‍ക്ക് സ്വദേശിയായ ഇയാള്‍ ട്രംപിനും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമെതിരെ സംസാരിക്കുന്ന … Read more

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ചൈനീസ് വൈരം മറന്ന് ട്രംപ്; ടിക് ടോക്കിൽ അക്കൗണ്ട് എടുത്തു

സോഷ്യല്‍ മീഡിയ ആപ്പായ ടിക്ടോക്കില്‍ അക്കൗണ്ട് എടുത്ത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിക്ടോക്ക് അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും നേരത്തെ രൂക്ഷവിമര്‍ശനമുന്നയിച്ചയാളാണ് ട്രംപ്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ, യുവാക്കളെ ആകര്‍ഷിക്കാന്‍ എന്ന് പറഞ്ഞാണ് ട്രംപ് ടിക്ടോക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ട്രംപ്. ട്രംപിന്റെ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും, നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്‍ നേരത്തെ തന്നെ ടിക്ടോക്കില്‍ സജീവമാണ്. ഇതും … Read more

യുഎസിലെ ബാൾട്ടിമോർ പാലത്തിൽ കപ്പൽ ഇടിച്ചുണ്ടായ അപകടം; കാണാതായ 6 പേരും മരിച്ചെന്ന് നിഗമനം

ബാള്‍ട്ടിമോറിലെ തുറമുഖത്ത് പാലത്തില്‍ കപ്പല്‍ ഇടിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ നദിയില്‍ കാണാതായ ആറ് പേരും മരിച്ചതായി നിഗമനം. ഇവരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷ ഇല്ലാതയോടെ യുഎസ് കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ അവസാനിപ്പിച്ചതായി അറിയിച്ചു. യുഎസിലെ മേരിലാന്‍ഡിലുള്ള നഗരമാണ് ബാള്‍ട്ടിമോര്‍. ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജ് എന്ന പാലത്തിലെ കേടുപാടുകള്‍ തീര്‍ക്കുകയായിരുന്നു അപകടത്തില്‍ കാണാതായ ആറ് പേരും. വെള്ളത്തില്‍ വീണ വേറെ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു. അന്തരീക്ഷ താപനിലയും, ഓളവും ഡൈവര്‍മാരെ പ്രതികൂലമായി ബാധിക്കുന്നതായി മേരിലാന്‍ഡ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് … Read more