നവീകരണ ജോലികൾ: ഡബ്ലിൻ, കിൽഡെയർ, വിക്ക്ലോ കൗണ്ടികളിൽ ജലവിതരണം തടസപ്പെടും

ഡബ്ലിന്‍, കില്‍ഡെയര്‍, വിക്ക്‌ലോ കൗണ്ടികളിലെ ജലവിതരണ സംവിധാനത്തില്‍ പ്രധാന നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ ഈ വാരാന്ത്യവും, ബാങ്ക് ഹോളിഡേ ആയ തിങ്കളാഴ്ചയും ഇവിടങ്ങളില്‍ ജലവിതരണം തടസ്സപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച രാത്രി മുതല്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. മേല്‍ പറഞ്ഞ പ്രദേശങ്ങളിലെ ആളുകള്‍ ഈ ദിവസങ്ങളില്‍ അത്യാവശ്യത്തിന് വെള്ളം മാത്രം ഉപയോഗിക്കണമെന്നും ജലവിതരണ വകുപ്പ് അഭ്യര്‍ത്ഥിച്ചു. കാറുകള്‍ കഴുകുക, ഹോസുപയോഗിച്ച് തോട്ടം നനയ്ക്കുക, പൂളുകള്‍ നിറയ്ക്കുക മുതലായ പ്രവൃത്തികളില്‍ നിന്നും ചൊവ്വാഴ്ച വരെ വിട്ടു നില്‍ക്കണം. എന്തെങ്കിലും ബുദ്ധമുട്ട് അനുഭവപ്പെട്ടാല്‍ … Read more

അയർലണ്ടിൽ ചൂടേറുന്നു; വിവിധ കൗണ്ടികളിൽ വരൾച്ച മുന്നറിയിപ്പ്, ജലം സംരക്ഷിക്കാൻ അഭ്യർത്ഥന

അയര്‍ലണ്ടില്‍ ഈയാഴ്ച അന്തരീക്ഷ താപനില 28 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തെത്തുടര്‍ന്ന് വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പൊതുജലവിതരണ വകുപ്പ് (Uisce Éireann). പല പ്രദേശങ്ങളിലും ജലവിതരണം നടത്താന്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതായി പറഞ്ഞ അധികൃതര്‍, Dublin, Limerick, Tipperary, Waterford, Cork, Galway, Donegal, Meath, Westmeath, Clare, Wexford എന്നീ കൗണ്ടികളെയാണ് ഇത് പ്രധാനമായും ബാധിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി. സാധാരണയിലുമധികം ചൂട് ഉയര്‍ന്നതോടെ രാജ്യത്തെ പല കൗണ്ടികളിലും വരള്‍ച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. Mullingar (Co Westmeath), … Read more

അയർലണ്ടിലെ കുടിവെള്ളത്തിൽ അപകടകരമായ രാസവസ്തു; വർഷങ്ങളായിട്ടും സർക്കാർ നടപടിയെടുത്തില്ലെന്ന് യൂറോപ്യൻ കോടതി

പൊതു ജലവിതരണ സംവിധാനങ്ങള്‍ വഴി ജനങ്ങള്‍ക്ക് ശുദ്ധവും, സുരക്ഷിതവുമായി കുടിവെള്ളം വിതരണം ചെയ്യുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ (ഇയു) നിര്‍ദ്ദേശിച്ചിട്ടുള്ള നിയമങ്ങള്‍ അയര്‍ലണ്ട് ലംഘിച്ചതായി Court of Justice of the European Union (CJEU) വിധി. കുടിവെള്ളത്തില്‍ കാണപ്പെടുന്ന രാസവസ്തുവായ trihalomethanes (THMs)-ന്റെ അളവ് നിയന്ത്രിക്കാന്‍ വേണ്ടതൊന്നും തന്നെ വര്‍ഷങ്ങളായി അയര്‍ലണ്ട് ചെയ്യുന്നില്ലെന്നും, പലതവണ ഇത് സംബന്ധിച്ച നോട്ടീസുകള്‍ നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും CJEU വിധിയില്‍ വ്യക്തമാക്കി. ഇയു നിയമപ്രകാരം THMs-ന്റെ അളവ് നിയന്ത്രിക്കാനായി നല്‍കിയ അന്തിമസമയം 2003 … Read more