ചുട്ടുപൊള്ളുമോ അയർലണ്ട്? ഈയാഴ്ച ചൂട് 27 ഡിഗ്രിയിലേക്ക് ഉയരും, യെല്ലോ വാണിങ്

അയര്‍ലണ്ടില്‍ ഈയാഴ്ച അന്തരീക്ഷ താപനില 27 ഡിഗ്രിയിലേയ്ക്ക് ഉയരും. 26 ഡിഗ്രി വരെ ഉയരുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനമെങ്കിലും ചൂട് അതിലും വര്‍ദ്ധിക്കുമെന്ന് Met Eireann വ്യക്തമാക്കി. ചൂട് വര്‍ദ്ധിക്കുമെന്നത് മുന്നില്‍ക്കണ്ട് രാജ്യമെങ്ങും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 8 മണിക്ക് നിലവില്‍ വരുന്ന മുന്നറിയിപ്പ് ശനിയാഴ്ച രാവിലെ 8 മണിവരെ തുടരും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ താപനില 27 ഡിഗ്രി വരെയും, ചിലപ്പോള്‍ അതിന് മുകളിലും ഉയരും. തീരപ്രദേശങ്ങളില്‍ പക്ഷേ പരമാവധി … Read more

ഇക്കഴിഞ്ഞ ജൂലൈ ലോകം ഇന്നേവരെ കണ്ടതിൽ ഏറ്റവും ചൂടേറിയ മാസമെന്ന് ശാസ്ത്രജ്ഞർ

ഇക്കഴിഞ്ഞ ജൂലൈ, ലോകത്ത് ഇന്നേവരെയുണ്ടായതില്‍ വച്ച് ഏറ്റവും ചൂടേറിയ മാസമായിരുന്നുവെന്ന് Copernicus Climate Change Service (C3S). ഇതുവരെ ഈ റെക്കോര്‍ഡുണ്ടായിരുന്ന 2019 ജൂലൈ മാസത്തെ അപേക്ഷിച്ച്, 2023 ജൂലൈയില്‍ 0.33 ഡിഗ്രി വര്‍ദ്ധിച്ച്, അന്തരീക്ഷ താപനില ശരാശരി 16.95 ഡിഗ്രി സെല്‍ഷ്യസിലെത്തി. അതേസമയം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ലോകം കടുത്ത ചൂടിലേയ്ക്ക് നീങ്ങുന്നതാണ് കാണാന്‍ സാധിക്കുന്നത്. 1850-1900 കാലത്തെ ശരാശരി ചൂടിനെക്കാള്‍ 1.5 ഡിഗ്രി അധികമാണ് കഴിഞ്ഞ മാസം ലോകം നേരിട്ട ചൂട്. കൂടാതെ 1991-2020 … Read more