അയർലണ്ടിലേക്ക് ഇരമ്പിയെത്തി ഇഷ കൊടുങ്കാറ്റ്; കൗണ്ടികളിൽ ഉടനീളം ഓറഞ്ച് വാണിങ്

അയര്‍ലണ്ടിലേയ്ക്ക് ഇരമ്പിയെത്തി ഇഷ കൊടുങ്കാറ്റ്. വടക്കുപടിഞ്ഞാറന്‍ തീരം വഴി വീശിയടിക്കുന്ന കൊടുങ്കാറ്റിനെത്തുടര്‍ന്ന് രാജ്യമെങ്ങും കാലാവസ്ഥാ വകുപ്പ് ഓറഞ്ച് വാണിങ് നല്‍കിയിരിക്കുകയാണ്. ഇന്ന് (ഞായര്‍) വൈകിട്ട് 5 മണി മുതല്‍ നാളെ പുലര്‍ച്ചെ 2 മണി വരെയാണ് മുന്നറിയിപ്പ് നിലനില്‍ക്കുക. അതിശക്തമായ കാറ്റ് വീശുകയും, അതുമായി ബന്ധപ്പെട്ടുള്ള അപകടങ്ങള്‍ സംഭവിക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കടലില്‍ അപകടകരമായ ഉയരത്തില്‍ തിരമാലകളുയരുകയും ചെയ്യും. ശക്തമായ കാറ്റില്‍ വസ്തുക്കള്‍ പറന്നുവരാനുള്ള സാധ്യത മുന്നില്‍ക്കണ്ടുകൊണ്ട് ജനങ്ങള്‍ അതീവജാഗ്രത പാലിക്കണം. മുന്നറിയിപ്പ് … Read more

അയർലണ്ടിൽ താപനില മൈനസ് 6 ഡിഗ്രി; വാരാന്ത്യത്തിൽ ശൈത്യം കുറയാൻ സാധ്യത

അയര്‍ലണ്ടിലെ അതിശൈത്യം ഇന്നലെ രാത്രിയും തുടര്‍ന്നതോടെ യെല്ലോ ഐസ് വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് രാവിലെ 6 മണിവരെയാണ് വാണിങ്. വ്യാഴാഴ്ച രാത്രിയില്‍ മൈനസ് 6 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷതാപനില താഴ്ന്നു. ഇന്നും രാജ്യമെങ്ങും ശൈത്യം നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശക്തമായ തണുപ്പും, മഞ്ഞുവീഴ്ചയും തുടരുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിക്കുന്നുണ്ട്. പ്രായമായവര്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവര്‍ക്കെല്ലാം കടുത്ത തണുപ്പ് കാരണം ആരോഗ്യപ്രശ്‌നം ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുക്കണം. ഇന്ന് രാത്രി … Read more

അയർലണ്ടിൽ മഞ്ഞുവീഴ്ച തുടങ്ങുന്നു; 4 കൗണ്ടികളിൽ മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ അതിശൈത്യം തുടരുന്ന സാഹചര്യത്തില്‍ ഡോണഗല്‍, ലെയ്ട്രിം, മേയോ, സ്ലൈഗോ എന്നിവിടങ്ങളില്‍ യെല്ലോ സ്‌നോ- ഐസ് വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഈ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. റോഡിലും മറ്റുമായി മഞ്ഞുറയുന്നത് യാത്ര ദുര്‍ഘടമാക്കും. ഡ്രൈവര്‍മാര്‍ ഫോഗ് ലൈറ്റ് ഓണ്‍ ചെയ്ത്, വളരെ കുറഞ്ഞ വേഗതയില്‍ മാത്രം വാഹനമോടിക്കുക. ഇന്ന് (ബുധന്‍) രാവിലെ 7 മണി മുതല്‍ വ്യാഴാഴ്ച രാവിലെ 11 മണി വരെയാണ് മുന്നറിയിപ്പ് നിലനില്‍ക്കുക. അതേസമയം രാജ്യവ്യാപകമായി നല്‍കിയിട്ടുള്ള കുറഞ്ഞ താപനില, … Read more

തണുപ്പിൽ പുതഞ്ഞ് അയർലൻഡ്; ഡോണഗലിൽ ജാഗ്രത; മൈനസ് 3.8 വരെ താപനില താഴ്ന്നു

അയർലണ്ടിലുടനീളം ശക്തമായ തണുപ്പ് തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ. റോഡ് യാത്രയ്ക്കടക്കം തടസം നേരിടുകയാണെന്നും, അപകട സാധ്യത വർദ്ധിച്ചിരിക്കുകയാണെന്നും മുന്നറിയിപ്പിൽ അധികൃതർ വ്യക്തമാക്കി. റോഡിൽ ഐസ് രൂപപ്പെട്ടിരിക്കാൻ സാധ്യതയുള്ളതിനാൽ കാൽനട യാത്രക്കാരും അതീവ ജാഗ്രത പാലിക്കണം. ഡ്രൈവർമാർ വാഹനത്തിന്റെ ടയർ ഗ്രിപ്പ് അടക്കമുള്ളവ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുകയും പരമാവധി വേഗത കുറച്ച് വാഹനം ഓടിക്കുകയും ചെയ്യണം. ഞായറാഴ്ച രാത്രി മൈനസ് 3.8 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. സമാനമായ കാലാവസ്ഥ ഇന്നും തുടരും. ഇന്നലെ … Read more

അയർലണ്ടിൽ ഈ വാരാന്ത്യം മഞ്ഞുറയും; താപനില മൈനസ് 3 ഡിഗ്രി വരെ താഴും

അയര്‍ലണ്ടില്‍ ഈ വാരാന്ത്യം അതിശൈത്യം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. നാളെ രാത്രിയോടെ അന്തരീക്ഷ താപനില മൈനസ് 3 ഡിഗ്രിയിലേയ്ക്ക് താഴുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈയാഴ്ചയിലെ ഏറ്റവും കുറഞ്ഞ താപനില ഇതായിരിക്കും. ഞായറാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയും പെയ്‌തേക്കാം. 4 മുതല്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. മിതമായ രീതിയിലുള്ള വടക്കന്‍ കാറ്റും വീശും. രാത്രിയോടെ താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തും. ഞായറാഴ്ച രാത്രിയിലും മൈനസ് 3 ഡിഗ്രി വരെ … Read more

തണുപ്പിന് ശക്തിയേറുന്നു; അയർലണ്ടിൽ യെല്ലോ ഐസ് വാണിങ്

അയര്‍ലണ്ടില്‍ ഇന്ന് രാത്രി 9 മണി മുതല്‍ നാളെ രാവിലെ 10 മണി വരെ യെല്ലോ ഐസ് വാണിങ് നല്‍കി കാലാവസ്ഥാ നിരീക്ഷണവകുപ്പ്. രാത്രിയില്‍ മൈനസ് 5 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷതാപനില താഴാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണിത്. നാളെ രാവിലെ ചെറിയ രീതിയില്‍ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. റോഡില്‍ ഐസ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ അതീവജാഗ്രത പാലിക്കണം. ടയറുകള്‍ക്ക് ആവശ്യത്തിന് ഗ്രിപ്പ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. അന്തരീക്ഷത്തില്‍ മൂടല്‍മഞ്ഞ് രൂപപ്പെടുന്നത് കാഴ്ച മറയ്ക്കുകയും, റോഡിലെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നതിനാല്‍ … Read more

അയർലണ്ടിലേക്ക് അതിശൈത്യം എത്തുന്നു; മൈനസ് 3 ഡിഗ്രി വരെ താപനില കുറയും

അയര്‍ലണ്ടിലേയ്ക്ക് അതിശൈത്യം എത്തുന്നതായി കാലാവസ്ഥാ വിദഗ്ദ്ധര്‍. ഈയാഴ്ചയുടനീളം ശക്തമായ തണുപ്പ് തുടരുമെന്നും, ജാഗ്രത പാലിക്കണമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച ഉച്ച മുതല്‍ നിലവില്‍ വന്ന കാലാവസ്ഥാ മുന്നറിയിപ്പ് വെള്ളിയാഴ്ച രാത്രി വരെ തുടരും. പോര്‍ച്ചുഗലിലെ അസോറസ് പ്രദേശത്ത് രൂപപ്പെട്ട ശക്തിയേറിയ മര്‍ദ്ദമാണ് അയര്‍ലണ്ടില്‍ ശൈത്യമായി രൂപാന്തരം പ്രാപിക്കുന്നത്. പൊതുവെ തണുപ്പേറിയ, ശാന്തമായ കാലാവസ്ഥയ്‌ക്കൊപ്പം ചെറിയ മഴയ്ക്കും ഈയാഴ്ച സാധ്യതയുണ്ട്. തണുപ്പ് വര്‍ദ്ധിക്കുന്നതോടെ മഞ്ഞ് കട്ടപിടിക്കുകയും, മൂടല്‍മഞ്ഞ് രൂപപ്പെടുകയും ചെയ്യും. ഇത് റോഡിലെ കാഴ്ച മങ്ങാനും, … Read more