അയർലണ്ടിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ; 17 ഡിഗ്രി വരെ ചൂടുയരും
അയര്‍ലണ്ടില്‍ ഒരിടവേളയ്ക്ക് ശേഷം ചൂട് ഉയരുന്നു. ഉയര്‍ന്ന മര്‍ദ്ദത്തിന്റെ ഫലമായി ഈയാഴ്ച രാജ്യത്ത് പൊതുവെ നല്ല വെയില്‍ ലഭിക്കുമെന്നും, അന്തരീക്ഷതാപനില 17 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നുമാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് (ചൊവ്വ) പൊതുവില്‍ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുക. കാറ്റും വീശും. 11 മുതല്‍ 15 ഡിഗ്രി വരെയാണ് ചൂട് ഉയരുക. തെക്ക്, കിഴക്ക് കൗണ്ടികളില്‍ ചൂട് താരതമ്യേന കുറവായിരിക്കും. ബുധനാഴ്ചയും തെളിഞ്ഞ കാലാവസ്ഥ തുടരുകയും, നല്ല വെയില്‍ ലഭിക്കുകയും ചെയ്യും. 11 മുതല്‍ 15 … Read more